വിപണിയിലെത്തിയ  ലൂണ മോപെഡ് (LUNA) ഇനി പഴയതു പോലെ ചവിട്ടികറക്കി വിഷമിക്കേണ്ട.  ഇലക്ട്രിക് രൂപത്തിലെത്തിയിരിക്കുന്നു കൈനെറ്റിക്കിന്റെ  പുതിയ  ഇ-ലൂണ. ഇപ്പോൾ പെഡലുകൾ ഇല്ലാത്തതിനാൽ ഇതിനെ മോപെഡ് എന്ന് വിളിക്കാനാവില്ല എന്ന കുറവ് മാത്രം.

പക്ഷെ പെർഫോമൻസ് പഴയ ലൂണയ്‌ക്കൊപ്പം നിൽക്കും. കിലോമീറ്ററിന് 10 പൈസ മാത്രം ചിലവുള്ള ഇ-ലൂണ, പെട്രോളിനെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് വലിയ ലാഭം തന്നെയാണ്. 69,990 രൂപയ്ക്കും 74,990 രൂപയ്ക്കും ഇടയിൽ വിലയുള്ള ഇ-ലൂണ ബ്രാൻഡ് ഒരു ഇന്ത്യൻ നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൊന്നാണിപ്പോൾ.  

ഫിറോഡിയ ഗ്രൂപ്പിന് കീഴിലുള്ള കൈനറ്റിക് എഞ്ചിനീറിങ്ങിന്റെ തന്നെ ഉപസ്ഥാപനമായ  കൈനറ്റിക് ഗ്രീനിൻ്റെ ശ്രമഫലമായാണ് ഇ ലൂണ വിപണിയിലെത്തിച്ചത്.  ഈ വർഷം ഫെബ്രുവരിയിൽ ഇ-ലൂണ 5,000 യൂണിറ്റുകൾ  വിറ്റഴിച്ചു.
കൈനറ്റിക് ഗ്രീൻ വഴി, 2024-25ൽ 100,000 യൂണിറ്റുകൾ  വിൽക്കുകയാണ്  ലക്ഷ്യം.

കൈനറ്റിക് ഗ്രൂപ്പ് 1972-ൽ പുറത്തിറക്കി, ഹിറ്റായി മാറിയ ലൂണ മോപ്പഡിൽ നിന്നും രാജ്യത്തെ ഇരുചക്ര യാത്രക്കാർ സാവധാനം കൂടുതൽ ശക്തിയേറിയ മോട്ടോർ സൈക്കിളുകളിലേക്ക് മാറിയതോടെ ലൂണയുടെ ഡിമാൻഡും കുറഞ്ഞു. രാജ്യത്തെ ഗ്രാമീണ  റോഡുകൾ മെച്ചപ്പെടുകയും ഹൈവേകൾ വരികയും ചെയ്തതിനൊപ്പം  ഇരുചക്ര മോട്ടോർ സാങ്കേതികവിദ്യ വികസിച്ചപ്പോൾ, ലൂണയ്ക്ക് പിടിക്കാൻ കഴിഞ്ഞില്ല. ഡിമാൻഡ് കുറഞ്ഞതോടെ 2000-ൽ കൈനറ്റിക് എഞ്ചിനീയറിംഗ്  കമ്പനി മോപ്പഡുകളുടെ നിർമ്മാണം നിർത്തി.

ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതക്ക് തുടക്കമിട്ടപ്പോഴാണ് കൈനറ്റിക് കമ്പനിയുടെ മേൽനോട്ടത്തിൽ തന്നെ ഇലെക്ട്രിക് ലൂണ രൂപമെടുത്തത്. ഇ-ലൂണയുടെ നേട്ടം അതിൻ്റെ ഭാരം താങ്ങാനുള്ള  പഴയ കഴിവും, ചെറിയ പട്ടണങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള സൗകര്യവുമാണ്.

ഒലയും ആതറും ഉയർന്ന വേഗതയും ഉയർന്ന പ്രകടനവുമുള്ള ബ്രാൻഡുകളാണ്. മോപ്പഡ് വിഭാഗത്തിൽ, പ്രധാന മത്സരക്കാരില്ല. ഈ മൂല്യം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന്  കൈനറ്റിക് എഞ്ചിനീയറിംഗിൻ്റെ മാനേജിംഗ് ഡയറക്ടർ അജിങ്ക്യ ഫിറോഡിയ പറഞ്ഞു.

 കൈനറ്റിക് ഗ്രീനിനെ കൂടാതെ, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൈനറ്റിക് വാട്ട്സ് & വോൾട്ട്സ് എന്ന കമ്പനിയും ഗ്രൂപ്പിനുണ്ട്.

മോട്ടോറുകൾ, കൺട്രോളറുകൾ, ബാറ്ററികൾ എന്നിവ പോലുള്ള പ്രധാന ഘടകങ്ങൾ വാഗ്ദാനം ചെയ്യുന്ന സംയോജിത നിർമാണങ്ങളിൽ  കൈനറ്റിക് വാട്ട്സ് & വോൾട്ട്  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 

The revival of India’s iconic Luna as the E-Luna electric two-wheeler, spearheaded by Sulajja Firodia Motwani, founder and CEO of Kinetic Green. Learn how E-Luna aims to redefine mobility in India, offering sustainable transportation solutions for urban and rural commuters.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version