റോബോട്ടുകൾ നന്നായി മലകയറും, ചൈനയുട LimX Dynamics ന്റെ റോബോട്ട്

കാട്ടിലെവിടെയും കയറി പോകും, പാതയിലെ തടസങ്ങളോ, പാറക്കെട്ടുകളോ, പർവ്വതങ്ങളോ ഒന്നും രണ്ട് കാലുകളുള്ള ഈ  AI- റോബോട്ടിനു ഒരു വിഷയമേ അല്ല.  തടസ്സങ്ങളോടും ഭൂപ്രദേശങ്ങളോടും റീഇൻഫോഴ്സ്മെൻ്റ് ലേണിംഗ് ഉപയോഗിച്ചു പ്രതികരിക്കുന്ന P1 എന്ന് പേരിട്ട  ഒരു  ബൈപെഡൽ പൊതു-ഉദ്ദേശ്യ റോബോട്ട്  ചൈനീസ് കമ്പനി LimX Dynamics  പുറത്തിറക്കി.
ചൈനയിലെ ഷെൻഷെനിലെ താങ്‌ലാങ് പർവതത്തിലാണ് P1 ന്റെ  പരീക്ഷണം നടന്നത്.P1 റോബോട്ട് അതിൻ്റെ പാതയിലെ തടസ്സങ്ങളും കയറ്റിറക്കങ്ങളും  ഉൾപ്പെടെയുള്ള ബാഹ്യ ഉത്തേജകങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും റീഇൻഫോഴ്സ്മെൻ്റ് ലേണിംഗ് ഉപയോഗിക്കുന്നു.  



സീറോ-ഷോട്ട് ലേണിംഗ്, നോൺ-പ്രൊട്ടക്റ്റഡ്, ഫുൾ ഓപ്പൺ ടെസ്റ്റിംഗ് സാഹചര്യങ്ങൾ എന്നിവ ഉപയോഗിച്ച്  വനമേഖലയിൽ P1 വിജയകരമായി നാവിഗേറ്റ് ചെയ്തു  എന്ന് LimX Dynamics അറിയിച്ചു .  വിവിധ സങ്കീർണ്ണമായ ഭൂപ്രദേശങ്ങളിൽ  ലോക്കോമോട്ടു ചെയ്യുന്നതിനുള്ള  നിയന്ത്രണവും സ്ഥിരതയും ബൈപെഡൽ പൊതു-ഉദ്ദേശ്യ റോബോട്ട്  പ്രകടിപ്പിച്ചു.

ഈ സംവിധാനങ്ങൾ തങ്ങളുടെ ഹ്യൂമനോയിഡ് റോബോട്ടായ CL-1-ൽ ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഭൂപ്രദേശ ധാരണ അടിസ്ഥാനമാക്കി AI നിയന്ത്രിത  സ്റ്റെയർ ക്ലൈംബിംഗ് അനുഭവം നേടുന്നതിന്   അനുയോജ്യമായ ഒരു ടെസ്റ്റിംഗ് പ്ലാറ്റ്‌ഫോം തന്നെയാണീ ഹ്യൂമനോയിഡ് റോബോട്ടുകൾ.

LimX Dynamics’ innovative bipedal robot P1, which uses reinforcement learning to navigate forests and complex terrains with ease.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version