താമസിക്കാൻ പറ്റിയത് ബംഗളൂരു തന്നെ

ഇന്ത്യയിലെ ഏറ്റവും താമസയോഗ്യമായ നഗരമെന്ന ബഹുമതി ബംഗളൂരുവിന് ലഭിച്ചു. ജീവിതനിലവാരം, സാമ്പത്തിക ശേഷി, സുസ്ഥിരത‍. പ്രതിരോധശേഷി  എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ബംഗളൂരുവിനെ തിരഞ്ഞെടുത്തത്.  2024-ൽ ഇന്ത്യയിലെ ഏറ്റവും വാസയോഗ്യമായ 10 നഗരങ്ങളുടെ ലിസ്റ്റ് ഈസ് ഓഫ് ലിവിംഗ് ഇൻഡക്‌സ് പുറത്തു വിട്ടു.  ഗുജറാത്തിലെ വഡോദര, സൂറത്ത്, മഹാരാഷ്ട്രയിലെ പൂനെ, നവി മുംബൈ, ഗ്രെയ്റ്റർ മുംബൈ നഗരങ്ങളും പട്ടികയിൽ മികച്ച നഗരങ്ങളായി ഇടം പിടിച്ചിട്ടുണ്ട്.

1   ബംഗളൂരു, കർണാടക
‘ഇന്ത്യയുടെ സിലിക്കൺ വാലി’ എന്നും അറിയപ്പെടുന്ന ബംഗളൂരു 2024-ൽ ഇന്ത്യയിലെ ഏറ്റവും താമസയോഗ്യമായ നഗരമെന്ന പദവി നേടി. ഈസ് ഓഫ് ലിവിംഗ്ഇ ൻഡക്‌സിൽ 66.70 എന്ന അതിശയകരമായ സ്‌കോർ ബംഗളൂരു നേടി.

2 പൂനെ, മഹാരാഷ്ട്ര
 ഉന്നത നിലവാരമുള്ള  കോളേജുകൾക്കും ഐടി വ്യവസായത്തിനും പേരുകേട്ട മനോഹരമായ നഗരമാണ് പൂനെ. 66.27 എന്ന ശ്രദ്ധേയമായ സ്കോറാണ്  ഈസ് ഓഫ് ലിവിംഗ് ഇൻഡക്‌സിൽ രണ്ടാമതെത്തിയ പൂനെക്ക്  ലഭിച്ചത്.

3 അഹമ്മദാബാദ്, ഗുജറാത്ത്
64.87 സ്കോറുമായി അഹമ്മദാബാദാണ് മൂന്നാം സ്ഥാനത്ത്. സാംസ്കാരികവും വർണ്ണാഭമായതുമായ ഈ നഗരം മനോഹരമായ ക്ഷേത്രങ്ങളും മ്യൂസിയങ്ങളും പ്രതിമകളും നദികളും കൊണ്ട് പ്രശസ്തമാണ്. ജീവിത നിലവാരത്തിലും മുന്നിലാണ്.

4 ചെന്നൈ, തമിഴ്നാട്
നഗരം ശുചിത്വം, ജീവിത നിലവാരം, മനോഹരമായ ബീച്ചുകൾ എന്നിവ കൊണ്ട് പേരെടുത്ത ചെന്നൈ 62.61 സ്‌കോറുമായി  നാലാം സ്ഥാനത്താണ്.

5 സൂറത്ത്, ഗുജറാത്ത്
61.73 സ്കോറോടെ സൂറത്താണ് പട്ടികയിൽ അഞ്ചാമതായി  ഇടം നേടിയ ഗുജറാത്തിലെ മറ്റൊരു നഗരം. ഇന്ത്യയിലെ ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്ത് ജീവിത നിലവാരത്തിനും ശുചിത്വത്തിനും പേരുകേട്ടതാണ്.

6 നവി മുംബൈ, മഹാരാഷ്ട്ര
61.60 സ്‌കോർ ഉള്ള നവി മുംബൈയാണ് വിരമിക്കൽ ജീവിതം  ആസൂത്രണം ചെയ്യുന്ന പലരുടെയും ഇപ്പോഴത്തെ ഇഷ്ട ഇടം .

7 കോയമ്പത്തൂർ, തമിഴ്നാട്
59.72 സ്കോറോടെ  കോയമ്പത്തൂർ  പട്ടികയിൽ ഏഴാം സ്ഥാനത്താണ്. പുരാതന ക്ഷേത്രങ്ങൾക്കും രുചികരമായ ഭക്ഷണത്തിനും ഈ നഗരം പേരുകേട്ടതാണ്.

8 വഡോദര, ഗുജറാത്ത്
59.24 സ്കോറോടെ ഈസ് ഓഫ് ലിവിംഗ് ഇൻഡക്‌സിൽ എട്ടാമതായി  ഇടം പിടിച്ച വഡോദര ഗുജറാത്തിൽ നിന്നുള്ള പട്ടികയിലെ മൂന്നാമത്തെ നഗരമാണ്. ശുദ്ധമായ വാസ സ്ഥലങ്ങളുള്ള ഈ  നഗരം   വാസ്തുവിദ്യയ്ക്കും ശാസ്ത്രീയ സംഗീതത്തിനും പേരുകേട്ടതാണ്.

9 ഇൻഡോർ, മധ്യപ്രദേശ്
58.58 സ്കോറോടെ മധ്യപ്രദേശിലെ ഇൻഡോർ ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ചരിത്ര നഗരം സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്നുണ്ട്. .

10  ഗ്രേറ്റർ മുംബൈ, മഹാരാഷ്ട്ര
58.23 സ്കോറോടെ ഗ്രേറ്റർ മുംബൈ ഈസ് ഓഫ് ലിവിംഗ്  പട്ടികയിൽ പത്താം സ്ഥാനത്താണ്. 

In the latest iteration of the assessment, a total of 111 cities actively participated, providing a broad spectrum of data for analysis. Bangalore emerged as the frontrunner, showcasing commendable standards of living, followed closely by Pune, Ahmedabad, Vadodara, Indore, and Greater Mumbai.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version