ZeroPe യുമായി  ഫിൻടെക് മേഖലയിലേക്ക് ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ്  ഭാരത്‌പേ സഹസ്ഥാപകൻ  അഷ്‌നീർ ഗ്രോവർ. മെഡിക്കൽ ലോണുകൾ നൽകുന്നതിനായുള്ള പുതിയ ആപ്ലിക്കേഷനായ സീറോപേ നിലവിൽ അതിൻ്റെ പരീക്ഷണ ഘട്ടത്തിലാണ്.  ഭാരത്‌പേയിൽ തൻ്റെ സേവനത്തിന് ശേഷം ഗ്രോവർ ആരംഭിച്ച സംരംഭമായ തേർഡ് യൂണികോണിൻ്റെ ഉല്പന്നമാണ് ഫിൻ ടെക്ക് വിപണിയിൽ മാറ്റമുണ്ടാക്കാനൊരുങ്ങുന്ന മെഡിക്കൽ ഫൈനാൻസിങ് പ്ലാറ്റ്‌ഫോം  സീറോപെ.

ഭാരത്‌പേയിൽ നിന്ന് പിരിഞ്ഞ ശേഷം, ഗ്രോവർ, ഭാര്യ മാധുരി ജെയിൻ ഗ്രോവർ, സംരംഭകനായ അസീം ഘവ്രി എന്നിവരോടൊപ്പം 2023 ജനുവരിയിൽ തേർഡ് യൂണികോൺ സ്ഥാപിച്ചു. CrickPe യുമായിട്ടാണ്  കമ്പനി ആദ്യമായി Dream11, Mobile Premier League  എന്നിവരെ എതിരിട്ട് മത്സര വിപണിയിൽ പ്രവേശിച്ചത്.പിന്നാലെ തേർഡ് യൂണികോൺ 3.5 മില്യൺ ഡോളർ സീഡ് ഫണ്ടിംഗ് നേടി.

5 ലക്ഷം രൂപ വരെ തൽക്ഷണ പ്രീ-അപ്രൂവ്ഡ് ലോണുകൾ നൽകി  മെഡിക്കൽ ഫിനാൻസിംഗിൻ്റെ അടിയന്തിര ആവശ്യം പരിഹരിക്കാനാണ് ZeroPe ലക്ഷ്യമിടുന്നത്. ഡൽഹി ആസ്ഥാനമായുള്ള എൻബിഎഫ്‌സി മുകുത് ഫിൻവെസ്റ്റുമായി സഹകരിച്ചുള്ളതാണ് ഈ സേവനം.  ആശുപത്രി നെറ്റ്‌വർക്കുകൾ, ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾ, ഗവൺമെൻ്റ് ഹെൽത്ത് കെയർ സ്‌കീമുകൾ എന്നിവയെ സംയോജിപ്പിക്കുന്നതിന് ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ZeroPe പോലുള്ള സ്റ്റാർട്ടപ്പുകൾ മുൻപന്തിയിലാണ്.

ആരോഗ്യ സംരക്ഷണ ധനസഹായം ലളിതമാക്കാൻ ശ്രമിക്കുന്ന സേവ്ഇൻ, ക്യൂബ് ഹെൽത്ത്, മൈക്കരെ ഹെൽത്ത് എന്നിവയുൾപ്പെടെ വളർന്നുവരുന്ന സംരംഭങ്ങൾക്കൊപ്പം മുന്നേറുകയാണ്  ZeroPe .

2030-ഓടെ 37 ബില്യൺ ഡോളറിൻ്റെ വിപണി സാധ്യത കണക്കാക്കുന്ന  ഇന്ത്യയുടെ ഡിജിറ്റൽ ഹെൽത്ത് കെയർ  കാര്യമായ പരിവർത്തനത്തിന് ഒരുങ്ങുകയാണ്.

ഇതിൽ ഹെൽത്ത് കെയർ ഫിനാൻസിങ് നൽകുന്ന സംഭാവന 5 ബില്യൺ ഡോളർ എന്നാണ് പ്രതീക്ഷ.

Ashneer Grover’s new venture, ZeroPe, is revolutionizing healthcare financing by providing instant pre-approved medical loans of up to Rs 5 lakhs, catering to India’s growing digital healthcare sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version