ഈ മനോഹര അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷം, സോഷ്യൽമീഡയയിൽ നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങളുമായി നടി ലെന.

നാസ സ്‌പേസ് സെന്ററിലെ ചിത്രങ്ങളുമായി ലെന,ഭർത്താവിന് നന്ദി, Actor Lena shares pictures from NASA

ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആക്‌സിയോം 4 ദൗത്യത്തിലെ ബാക്ക് അപ്പ് പൈലറ്റ് ആയിരുന്നു. ശുഭാംശു ശുക്ലയ്ക്ക് എന്തെങ്കിലും കാരണവശാല്‍ യാത്ര ചെയ്യാന്‍ കഴിയാതെ വന്നാല്‍ പ്രശാന്തായിരുന്നു പകരക്കാരന്‍ ആകേണ്ടിയിരുന്നത്.കഴിഞ്ഞ പത്ത് മാസമായി നാസയില്‍ ശുഭാംശുവിനൊപ്പം പരിശീലനത്തിലായിരുന്നു പ്രശാന്തും. വിക്ഷേപണം പൂര്‍ത്തിയാകുന്നത് വരെ പ്രശാന്തും ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ഉണ്ടായിരുന്നു. നേരത്തെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും പ്രശാന്ത് പകര്‍ത്തിയ വീഡിയോ ലെന പങ്കുവച്ചിരുന്നു.

പുതിയ ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകർ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു. ഈ മനോഹരമായ ഓര്‍മ്മകള്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും എല്ലാത്തിനും നന്ദി പറയുന്നത് ഭര്‍ത്താവിനാണെന്നും നാസ സ്‌പേസ് സെന്ററില്‍ ചിത്രങ്ങളോടൊപ്പം ലെന കുറിച്ചിട്ടുണ്ട്.

2024 ജനുവരി 17 നായിരുന്നു ലെനയും പ്രശാന്തും വിവാഹിതരായത്.  ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ആയിരുന്നു പ്രശാന്ത്. പ്രധാനമന്ത്രി ഗഗന്‍യാന്‍ ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കുന്നത് വരെ കാത്തിരുന്ന ശേഷമാണ് ലെന കല്യാണക്കാര്യം പുറത്ത് വിടുന്നത്.

കെന്നഡി സെന്ററിൽനിന്ന്‌ പ്രശാന്ത്‌ ചിത്രീകരിച്ച വീഡിയോയും ലെന സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പ്രശാന്തിനൊപ്പം ദൗത്യവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിടാനായതിൽ അഭിമാനമുണ്ടെന്നും അധികൃതരുടെ അനുവാദത്തോടെയാണ് വീഡിയോ പങ്കുവെക്കുന്നതെന്നും ലെന പറഞ്ഞു.

Actress Lena shares exclusive pictures from NASA Space Center, thanking husband Prashanth Balakrishnan Nair, who was the backup pilot for the Axiom-4 mission alongside Shubhanshu Shukla

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version