ഇലോൺ മാസ്ക് ഇന്ത്യയിൽ ഇലക്ട്രിക്ക്  വാഹന നിർമാണ പ്ലാന്റ് ആരംഭിക്കുന്നതിന് ഇന്ത്യയുടെ ഉറ്റ വ്യാപാര സഹകരണ പങ്കാളി എന്ന നിലക്ക്  അമേരിക്കക്ക് ഏറെ താല്പര്യമുണ്ടായിരുന്നു. കാരണം യുഎസിന്റെ ഉറ്റ വ്യാപാര ശത്രുവായ ചൈന വിട്ടു ഇന്ത്യയിലേക്ക് വരികയാണ് മസ്‌ക്. ഈ മാസമാവസാനം ന്യൂഡൽഹിയിലെത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടു ചർച്ചകൾ നടത്തി ഇന്ത്യയിലെ പ്ലാന്റിന്റേതടക്കം വ്യാപാര സംരംഭങ്ങൾ മുന്നോട്ടു നീക്കുകയായിരുന്നു മസ്കിന്റെ ലക്‌ഷ്യം . പക്ഷെ അവിചാരിതമായി ഇന്ത്യൻ ട്രിപ്പ് റദ്ദാക്കിയ  Tesla CEO പക്ഷെ നടത്തിയത്  ഒരു അപ്രതീക്ഷിത ബീജിംഗ് സന്ദർശനം.

താൻ ചൈനയുടെ വലിയ ആരാധകനാണെന്ന് ഇലോൺ മസ്‌ക് ചൈനയിലെത്തി  പറയുന്നു. ഇവിടെ തകർന്നത് ഇന്ത്യയുടെ വിദേശ നിക്ഷേപ സ്വപ്നങ്ങളൊന്നുമല്ല. എന്നാൽ ഇന്ത്യയെ വിട്ടു മസ്‌ക് വീണ്ടും ചൈനയെ പുണരാൻ ഒരുങ്ങിയതിലാണ് ന്യൂ ഡൽഹിക്കു അമർഷം.

തനിക്ക് നിലവിൽ   ‘വളരെ കനത്ത  ബാധ്യതകൾ’ എന്ന്  ചൂണ്ടിക്കാട്ടിയാണ്  ഇന്ത്യാ യാത്ര മസ്‌ക്  റദ്ദാക്കിയതെന്ന്  സൂചനയുണ്ട്.

  നിയന്ത്രണ തടസ്സങ്ങൾ നീക്കി ചൈനയിൽ സെൽഫ്-ഡ്രൈവിംഗ് സോഫ്‌റ്റ്‌വെയർ പുറത്തിറക്കുന്നതിനുള്ള വഴിയൊരുക്കിയ  ശേഷമാണ് ചൈനയിലെത്തി  ടെസ്‌ല സിഇഒയുടെ പരാമർശം. യുഎസ് കഴിഞ്ഞാൽ ടെസ്‌ലയുടെ രണ്ടാമത്തെ വലിയ വിപണിയായ ചൈനയിലേക്കുള്ള മസ്‌കിൻ്റെ അപ്രതീക്ഷിത സന്ദർശനമായിരുന്നു അത്.

 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള  സന്ദർശനം ഒഴിവാക്കിയ  ഇലോൺ മസ്‌ക് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി കൂടിക്കാഴ്ച നടത്തി

 ചൈന വഴി EV കളിൽ ഫുൾ സെൽഫ് ഡ്രൈവിംഗ്  അവതരിപ്പിക്കുന്നതിനെക്കുറിച്ചും മറ്റ് രാജ്യങ്ങളിലേക്ക് ഡ്രൈവിംഗ് ഡാറ്റ അയയ്ക്കുന്നതിനെക്കുറിച്ചും ചർച്ച  ചെയ്യുകയായിരുന്നു മസ്കിന്റെ പദ്ധതി.

ചൈനയിലെ പൊതു റോഡുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ടെസ്‌ല അതിൻ്റെ ഭൂപടങ്ങൾ ഉപയോഗിക്കുന്നതിന് Baidu-മായി ഒരു കരാർ ഉണ്ടാക്കിയതായി റിപ്പോർട്ടുണ്ട്.   ഏഷ്യൻ രാജ്യത്ത് ഫുൾ സെൽഫ് ഡ്രൈവിംഗ് കാറുകൾ അവതരിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

Elon Musk’s recent visit to China, where he lauded the country’s importance in Tesla’s self-driving technology rollout, amidst regulatory hurdles and strategic collaborations with Baidu.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version