തിരുവനന്തപുരം- അങ്കമാലി അതിവേഗ പാത

തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് അതിവേഗ പാത നിർമിക്കാനുള്ള പദ്ധതിക്ക് വേഗതയേറുന്നു. തിരുവനന്തപുരം റിങ് റോഡ് മുതൽ അങ്കമാലി ബൈപാസ് വരെ നീളുന്ന ഈ 205 കിലോമീറ്റർ പാതയ്ക്കായി 950 ഹെക്ടർ ഭൂമി ഏറ്റെടുക്കും. നിലവിൽ നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേക്ക് സമാന്തരമായിട്ടാകും ഈ അതിവേഗ പാത.

നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ തുടങ്ങി വിവിധ താലൂക്കുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. പുതിയ അലൈൻമെൻ്റിലൂടെ ജനവാസ മേഖലകൾ പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ പദ്ധതി.

കോഴിക്കോട്-പാലക്കാട് ദേശീയപാതയാണ് ഈ സംവിധാനത്തിൽ കേരളത്തിലെ ആദ്യ പാത. ഈ പദ്ധതി 2047 ഓടെ 50,000 കിലോമീറ്റർ നിയന്ത്രിത-ആക്സസ് ഹൈവേകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ വിഷൻ 2047 ൻ്റെ ഭാഗമാണ്. ഭാരത് മാല പദ്ധതിക്ക് പകരമുള്ള ഈ പദ്ധതിയിൽ  കേരളം  ഭാഗമാകും.

ജിപിഎസ് കേന്ദ്രീകൃതമായ,  സഞ്ചരിക്കുന്ന ദൂരത്തെ അടിസ്ഥാനമാക്കിയാണ് ടോൾ സംവിധാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഈ സംവിധാനത്തിൽ കേരളത്തിൽ ആദ്യമായി പ്രവർത്തിക്കുന്നത് കോഴിക്കോട്-പാലക്കാട് ദേശീയപാതയാണ്.

The latest developments in the project to build an expressway from Thiruvananthapuram to Angamaly, spanning 205 km and aiming to improve connectivity in Kerala.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version