ഡയഗ്നോസ്റ്റിക് ഹെൽത്ത് കെയർ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ ലക്ഷ്യമിടുകയാണ് ശതകോടീശ്വരൻ മുകേഷ് അംബാനി . രാജ്യത്തുടനീളമുള്ള ഫിസിക്കൽ ലബോറട്ടറികളുടെ ഒരു വലിയ ശൃംഖലയുള്ള സ്വന്തം ഡയഗ്നോസ്റ്റിക് കമ്പനിയാണ് റിലയൻസ് സ്വന്തമാക്കാൻ തയാറെടുക്കുന്നത്. റിലയൻസ് ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് 3000 കോടി രൂപവരെ മുടക്കി പാൻ-ഇന്ത്യ സാന്നിധ്യമുള്ള ഒരു ഡയഗ്‌നോസ്റ്റിക് സേവന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. 1600 കോടിയോളം ഡോളറിന്റെ മാർക്കറ്റ് സൈസാണ് ഇന്ത്യയിലെ ഡയഗ്നോസ്റ്റിക് ഹെൽത്ത് കെയർ സെഗ്‌മെൻ്റിനുള്ളത്.
വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്.
നിലവിൽ, റിലയൻസ് റീട്ടെയിലിൻ്റെ പോർട്ട്ഫോളിയോയിൽ ഓൺലൈൻ ഫാർമസി Netmeds ഉണ്ട്. 2020-ൽ നെറ്റ്‌മെഡ്‌സിൻ്റെ ഭൂരിഭാഗം ഓഹരികളും 620 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. തൈറോകെയർ, ഹെൽത്ത്യൻസ് തുടങ്ങിയ കമ്പനികളുമായുള്ള ടൈ-അപ്പിലൂടെ നെറ്റ്‌മെഡ്‌സ് പാത്തോളജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ ഓഫ്‌ലൈൻ സ്റ്റോർ 2023 ജനുവരിയിൽ തുറന്ന Netmedsന് ഇപ്പോൾ 1000-ലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്.
റിലയൻസ് ഗ്രൂപ്പിൻ്റെ ചെയർമാനായ മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, അനന്ത്, ഇഷ അംബാനി എന്നിവർ ഗ്രൂപ്പിൻ്റെ വിവിധ അനുബന്ധ സ്ഥാപനങ്ങളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നു. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 920340 കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനാണ്. ടെലികോം, റീട്ടെയിൽ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ ബിസിനസ് വിപുലീകരിക്കുന്നു. ഇപ്പോളിതാ ഡയഗ്നോസ്റ്റിക് ഹെൽത്ത് കെയർ സെഗ്‌മെൻ്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് റിലയൻസ്.
Mukesh Ambani’s strategic move into the diagnostic healthcare segment through Reliance Retail Ventures, aiming to secure a controlling stake in a nationwide player. Learn about the conglomerate’s vision to reshape the industry landscape with extensive investments.