പഠനവും സംരംഭവും ഒരുമിച്ച് കൊണ്ടു പോകുന്ന തിരുവനന്തപുരം ആറ്റിങ്ങിലിലെ ഗോപിക മനോജ് യുവജനതയ്ക്ക് മാതൃകയാണ്. ആറ്റിങ്ങൽ നഗരൂർ സ്വദേശിയായ ഗോപിക മനോജ് തിരുവനന്തപുരം ഗവ.ഐ.ടി.ഐ ചാക്കയിൽ ഇ-മെക്ക് കോഴ്‌സിൻ്റെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. 21 കാരിയായ ഗോപിക അഭിമാനത്തോടെ പറയുന്നു ” ഞാനും ഇപ്പോൾ ഒരു സംരംഭകയാണ് ” .

മുടികൊഴിച്ചിലിനു ഗോപിക സ്വയം തയാറാക്കിയ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച ഹെയർ ഓയിൽ ഫലിച്ചു തുടങ്ങിയതോടെ എന്ത് കൊണ്ട് അത് വാണിജ്യാടിസ്ഥാനത്തിൽ തയാറാക്കി വിറ്റുകൂടാ എന്നായി ചിന്ത. വീട്ടുകാരും പിന്തുണയുമായി എത്തിയതോടെ ആറ് മാസം മുമ്പ് ഗോപിക തന്റെ ഹെയർ ഓയിൽ ബിസിനസ്സ് ആരംഭിച്ചു. അവൾ തൻ്റെ ഉൽപ്പന്നത്തിന് “ഗോഡ്സം” എന്ന് പേരിട്ടു.  

കൈതോന്നി, കറ്റാർവാഴ, ചെമ്പരത്തിപ്പൂവ് തുടങ്ങി തന്റേതായ  ചേരുവകൾ ഉപയോഗിച്ചാണ് ഹെയർ ഓയിൽ തയാറാക്കുന്നത്.  തന്റെ ചെറിയ സമ്പാദ്യവും മാതാപിതാക്കളുടെ സാമ്പത്തിക സഹായവും കൊണ്ടാണ് ഗോപിക ഹെയർ ഓയിൽ ബിസിനസ് ആരംഭിച്ചത്. ഒരു മാസം 50 കുപ്പികൾ വിൽക്കാൻ ഇന്ന് ഗോപികക്ക്  കഴിയും.100 മില്ലി ഹെയർ ഓയിലിൻ്റെ ഒരു ബോട്ടിലിന് 200 രൂപയാണ് ഈടാക്കുന്നത്.അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇപ്പോൾ കസ്റ്റമേഴ്സായിട്ടുള്ളത്.പഠനവും സംരംഭവും ഒരുമിച്ച് കൊണ്ട് പോകാൻ ഏറെ വെല്ലുവിളി ഉണ്ടെങ്കിലും, ഐടിഐ കോഴ്സ് പൂർത്തിയാക്കിയ ശേഷം തൻ്റെ ബിസിനസ് വിപുലീകരിക്കാൻ ഗോപികക്ക്  ആഗ്രഹമുണ്ട്. ഓൺലൈൻ വഴി തന്റെ ഉത്പന്നം കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഗോപിക ഇപ്പോൾ.

സംരംഭത്തിന് സഹായമായി LEAP പ്രോഗ്രാം

തന്റെ ആശയത്തെ ഗോപികക്ക് സംരംഭത്തിലേക്ക് എത്തിക്കാൻ തുണയായെത്തിയത് LEAP സംരംഭക പ്രോഗ്രാമാണ്. സംസ്ഥാനത്തെ 104 ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളിൽ സംരംഭകത്വവും പുതിയ കാലത്തെ കഴിവുകളും വികസിപ്പിക്കാൻ LEAP പദ്ധതി ലക്ഷ്യമിടുന്നു. ഐടിഐകളിൽ നിന്ന് ട്രെയിനി സംരംഭകരെ വളർത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് LEAP ചെയ്യുന്നത്.

ഗോപികയുടെ സംരംഭത്തെക്കുറിച്ച് കൂടുതൽ അറിയാൻ +91 95675 14897 എന്ന് നമ്പറിലേക്ക് വിളിക്കാം.

Gopika Manoj, a student from Thiruvananthapuram, balances her studies and entrepreneurship, creating “Godsum” hair oil. Discover her journey of launching a successful business while still in school.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version