സാങ്കേതിക, വ്യാവസായികപരമായ ഏതൊരു കാര്യത്തെയും താരതമ്യം ചെയ്യാൻ ഇന്ത്യക്കാർ പൊതുവെ ഉപയോഗിച്ച് വന്നിരുന്ന പദമാണ് ടാറ്റ. അത്തരമൊരു ജനപ്രീതി ടാറ്റക്ക് നേടിക്കൊടുത്തത് രത്തൻ ടാറ്റ എന്ന ചെറുപ്പക്കാരനും. കോളേജിൽ നിന്ന് ഇറങ്ങിയ പാടെ  രത്തൻ ടാറ്റ ടാറ്റ സൺസിൻ്റെ എമിരിറ്റസ് കമ്പനിയിൽ ജോലിക്കു ചേർന്നു. അന്നുമുതൽ അദ്ദേഹം കമ്പനിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചു.    രത്തൻ ടാറ്റയുടെ ചെറുപ്പകാലത്തെ ചിത്രങ്ങൾ പറയും എത്ര ഊർജസ്വലനാണ് അദ്ദേഹം അന്നും ഇന്നുമെന്ന്. (ജഹാംഗീർ രത്തൻജി ദാദാഭോയ് എന്ന JRD ടാറ്റയുടെ 117-ാം ജന്മദിനത്തിലാണ് രത്തൻ ടാറ്റ ഈ ചിത്രങ്ങൾ പങ്കുവെച്ചത്.

1992-ൽ ഇന്ത്യൻ നിരത്തുകളിൽ ഒരു മാറ്റം കൊണ്ട് വന്ന  ടാറ്റ എസ്റ്റേറ്റ് സ്റ്റേഷൻ വാഗൺ   പുറത്തിറക്കുന്ന വേളയിൽ നിന്നുള്ളതാണ് രത്തൻ ടാറ്റായുടെ ജെആർഡി ടാറ്റക്കൊപ്പമുള്ള  ആദ്യ ചിത്രം.

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് വിമാനം രത്തൻ ടാറ്റ പറത്തിയിട്ടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.  പൈലറ്റ് ലൈസൻസുള്ള, വിമാനം പറത്താൻ പരിശീലനം ലഭിച്ച പൈലറ്റാണ് രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിനോദം കൂടിയാണ് ഫ്ലയിങ്.

ഒരു പ്രശസ്തമായ ഐവി ലീഗ് സർവകലാശാലയിൽ വാസ്തുവിദ്യ പഠിച്ചിരുന്ന കാലത്തേ രത്തൻ ടാറ്റയുടെ ചിത്രങ്ങളും അപൂർവമാണ്.  

ഇന്ത്യയുടെ യാത്രാവാഹനമായി രംഗത്ത് വന്ന ടാറ്റ സുമോയുമായി പോസ് ചെയ്യുന്ന രത്തൻ ടാറ്റ അന്ന് നൽകിയ സന്ദേശം ഇത് ഭാഗ്യമുള്ള വാഹനം എന്നായിരുന്നു.  ടാറ്റ മോട്ടോഴ്‌സിൻ്റെ മുൻ എംഡിയായിരുന്ന സുമന്ത് മുൽഗോങ്കറിൻ്റെ പേരിലാണ് എസ്‌യുവി അറിയപ്പെടുന്നത്.  

ടാറ്റ ഇൻഡിക്ക എന്ന ജനപ്രിയ ഹാച്ച്ബാക്ക് യാത്ര കാർ അതിൻ്റെ 25-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ആദ്യ  ഇൻഡിക്കയ്‌ക്കൊപ്പം ഫാക്ടറിയിൽ നിൽക്കുന്ന ചിത്രം രത്തൻ ടാറ്റ പങ്കുവെച്ചു.

2008ൽ മുംബൈയിൽ വെച്ച്   ഇൻഡിക്കയുടെ പിൻഗാമിയായ ടാറ്റ ഇൻഡിക്ക വിസ്റ്റയുടെ ലോഞ്ച് സമയത്തെ ദൃശ്യങ്ങളും വൈറലായി.

ഈ പ്രായത്തിലും രത്തൻ ടാറ്റ  പതിവായി കാറുകൾഓടിക്കാറുണ്ട്. ഒരു ചിത്രത്തിൽ അദ്ദേഹം   തൻ്റെ വെളുത്ത ഹോണ്ട സിവിക് സെഡാൻ ഓടിക്കുന്നത് ആദ്യകാലത്തു ഏറെ ട്രോളുകൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ വിമർശനങ്ങളെ ഉൾകൊള്ളുന്ന രത്തൻ ടാറ്റ അതിനൊന്നും പ്രതികരിച്ചിരുന്നില്ല.  

അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട കാറുകളിലൊന്ന്  മെഴ്‌സിഡസ് ബെൻസ് SL500 ആണ്. മുംബൈയിലെ മറൈൻ ഡ്രൈവിൽ ഈ വാഹനമോടിക്കുന്ന  അദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ട്. ഒരു ഫെരാരി കാലിഫോർണിയ ടി കൺവേർട്ടബിൾ സൂപ്പർകാറും അദ്ദേഹത്തിനുണ്ട്.

ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാറും ലാൻഡ് റോവറും സ്വന്തമാക്കിയ  രത്തൻ ടാറ്റ തൻ്റെ സ്വപ്നം പൂർത്തീകരിച്ചു. ജാഗ്വാർ C-X75 ഹൈബ്രിഡ് സൂപ്പർകാർ കൺസെപ്‌റ്റുമായി എടുത്ത ചിത്രങ്ങളും വൈറലാണ്.

ഓരോ ഇന്ത്യൻ കുടുംബത്തിനും സ്വന്തമായി ഒരു കാർ വേണമെന്ന് ആഗ്രഹിച്ച രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്നു ടാറ്റ നാനോ.  മാർക്കറ്റിംഗ് പാളിച്ചകൾ കാരണം ഇത് ദയനീയമായി പരാജയപ്പെട്ടു.  എന്നാൽ ഇന്ന് കൂടുതൽ മൈലേജോടെ ടാറ്റ നാനോ SUV വിപണിയിലേക്കെത്തുകയാണ്

ടാറ്റ സഫാരിയുടെ അടുത്ത് നിൽക്കുന്ന രത്തൻ ടാറ്റയുടെ  പ്രത്യേക ചിത്രം 2012-ൽ എടുത്തതാണ്. ഈ എസ്‌യുവിയുടെ ലോഞ്ച് വേളയിൽ, അക്കാലത്ത് ടാറ്റ മോട്ടോഴ്‌സിൻ്റെ ചെയർമാനായിരുന്ന അന്തരിച്ച സൈറസ് മിസ്ത്രിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version