പഞ്ചാബിലെ നിർമാണത്തിലിരിക്കുന്ന ഒരു വീടിന്റെ മേൽക്കൂരയിൽ ഉയരുന്നത് സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ 18 അടി ഉയരമുള്ള ശിൽപം. “അമേരിക്കയിലേക്ക് എണ്ണമറ്റ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന, സ്വാതന്ത്ര്യത്തിൻ്റെ പ്രകാശഗോപുരമായ ലിബർട്ടിയുടെ പ്രതിമ  പഞ്ചാബിൽ ഒരു പുതിയ വീട് കണ്ടെത്തി” എന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഉറ്റവർ കുടിയേറി പാർത്ത അമേരിക്കയോടുള്ള പ്രതിബദ്ധത എങ്ങിനെ കാട്ടാം എന്ന ചിന്തയാണ് ഈ വീട്ടുകാരെ കൊണ്ട് ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്.

മാത്രമല്ല പഞ്ചാബിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിൽ വാട്ടർ ടാങ്കുകൾക്ക് മുകളിലായി വിമാനങ്ങൾ, ബിഗ് ബെൻ എന്നിവയുടെ ചെറു പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. രൂപകൽപ്പന ചെയ്തലങ്കരിച്ച വാട്ടർ ടാങ്കുകളും, ശില്പങ്ങളും ഇത്തരത്തിൽ ഗ്രാമങ്ങളിൽ  ഒരു സാധാരണ കാഴ്ചയാണ്.  വിദേശത്തേക്ക് കുടിയേറിയ  ഒരു കുടുംബാംഗത്തിന്റെ ഓർമ്മക്കായാണ് ഇത്തരം വാട്ടർ ടാങ്ക് അലങ്കാരങ്ങൾ സ്ഥാപിക്കുന്നത്.

ഇപ്പോൾ ഇന്ത്യാനയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിൻ്റെ തലവൻ ഗുർമീത് സിംഗ് ബ്രാർ, രാജ്യം തനിക്ക് നൽകിയ എല്ലാ അവസരങ്ങൾക്കും അമേരിക്കയോട് നന്ദി പറയാനുള്ള ഒരു മാർഗമായി സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ പ്രതിമയെ കാണുന്നു.  “ഞങ്ങളുടെ പഞ്ചാബിലെ വീട്ടിൽ യുഎസുമായി ബന്ധപ്പെട്ട ഒരു പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ ഞങ്ങളുടെ മനസ്സിൽ ആദ്യം വന്നത് സ്റ്റാച്യു ഓഫ് ലിബർട്ടിയാണ്. അതിലൂടെ ഞങ്ങളുടെ കുടുംബത്തിന് ഒരു യുഎസ് ബന്ധമുണ്ടെന്ന് ആളുകൾക്ക് മനസ്സിലാകും” ബ്രാർ പറയുന്നു.  
 
 ശിൽപിയായ മഞ്ജിത് സിംഗ് ഗിൽ നിർമ്മിച്ച സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഫൈബർഗ്ലാസ് പകർപ്പ് പൂർണ്ണമാകാൻ ഏകദേശം രണ്ട് മാസമെടുത്തു .

Discover the story behind the unexpected addition of a replica Statue of Liberty in a small village in Punjab, India, as a symbol of family connections and pride in heritage.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version