ആന്റി-ഏജിംഗ് സിറവുമായി വിദ്യാർത്ഥിനി

ഗവേഷണങ്ങളിലൂടെ തികച്ചും ഹെർബൽ ആയ ആന്റി ഏജിങ് സീറം  വികസിപ്പിച്ചെടുത്തിരിക്കുകയാണ് മെറിൻ പി എബ്രഹാം എന്ന മലയാളി MPham വിദ്യാർത്ഥിനി.  പേരയിലയിൽ നിന്നുമാണ് ഫെർമെന്റഷൻ വഴി ഈ സീറം രൂപപെടുത്തിയിരിക്കുന്നത്. ബിഫാം പ്രോജക്ടിന്റെ  ഭാഗമായാണ് ഈ ഉത്പന്നം നിർമിച്ചിരിക്കുന്നത്.  നിർമലാ കോളേജ് ഓഫ് ഫാർമസിയിൽ ഒന്നാം വർഷ എം ഫാം  വിദ്യാർത്ഥിനിയാണ് മെറിൻ. സിന്തറ്റിക്, രാസ വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല എന്നിടത്താണ് ഈ യുവ സംരംഭം ശ്രദ്ധേയമാകുന്നത്. പാർശ്വ ഫലങ്ങൾ ഒന്നുമില്ല എന്നുറപ്പുവരുത്തുന്ന ഉല്പന്നമാണിത്.

പേര ഇല എന്ന അത്ഭുതം
പേരയിലയിലെ ആന്റി ഓക്സിഡന്റ്സ് ആണ് ആന്റി ഏജിങ് പ്രക്രിയയിലെ സുപ്രധാന ഘടകം. ഒപ്പം ഫിനോളും, ഫ്ളേവനോയിഡും ആന്റി ഏജിങ്നെ സഹായിക്കുന്നു. ഫെർമെന്റേഷൻ വഴി ആൽഫ ഉത്പാദനം കൂട്ടി ഫിനോൾസിന്റെയും ഫ്ളേവനോയ്ഡ്‌സിന്റെയും സിറത്തിലെ സാന്നിധ്യം കൂട്ടുകയാണ് ചെയ്യുക. 20 ദിവസമാണ് സീറം  ഫെർമെന്റഷൻ പ്രക്രിയക്ക് വേണ്ടി വരിക. കാർബോപോൾ ആണ് തിക്കെനിങ്  ഘടകമായി സീറത്തിൽ ഉപയോഗിക്കുന്നത്. അങ്ങനെയാണ് ഫെർമെന്റഡ് ആന്റി ഏജിങ് സീറം വിപണിയിലേക്കെത്തുന്നത്.

ഉടൻ മാർക്കറ്റിലേക്ക് എത്തും
വ്യാവസായിക അടിസ്ഥാനത്തിൽ ഗുവ്വാ ലീവ്സ് സെറം വിപണിയിലെത്തിക്കുകയാണ് മെറിൻ പി എബ്രഹാമിന്റെ ലക്ഷ്യം. IEDC യുടെ ഭാഗമായി കോളേജിൽ നടന്ന വർക്ക് ഷോപ്പുകളിൽ നിന്നുമാണ് ഇത്തരമൊരു ഹെൽബൽ സീറത്തിന്റെ സാധ്യതയും, വിപണന സാധ്യതകളും മനസിലാക്കാനായത്. ഹെർബൽ റൂട്ട്സ് എന്ന കമ്പനി വഴി സീറം വിപണിയിലെത്തിക്കുകയാണ് ലക്‌ഷ്യം. 

Discover Herbal Roots’ Fermented Guava Antioxidant Serum, a breakthrough in skincare with remarkable anti-aging properties. Harness the power of guava’s natural antioxidants for skin rejuvenation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version