ഓണപ്പുടവയും മുല്ലപ്പൂവും ചൂടി ‘മലയാളി മങ്കയായി’ മൊണാലിസ (Mona Lisa). കേരള ടൂറിസത്തിന്റെ ഓണം പ്രചാരണത്തിന്റെ ഭാഗമായാണ് ലിയണാർഡോ ഡാവിഞ്ചിയുടെ (Leonardo da Vinci) വിഖ്യാതചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചിരിക്കുന്നത്. കേരള ടൂറിസത്തിന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് എഐയിൽ രൂപകൽപനചെയ്ത ചിത്രം ഉൾപ്പെടുന്ന പ്രചാരണം. മലയാളി മൊണാലിസയുടെ ചിത്രം ഇതിനോടകം ആയിരക്കണക്കിനുപേർ കണ്ടുകഴിഞ്ഞു.

കേരള ടൂറിസം-ടൈംലെസ്, ഗ്രേസ്ഫുൾ, ഐക്കോണിക് എന്ന ടാഗ് ലൈനോടെയുള്ള ക്യാംപെയ്ൻ വഴി ഐക്യത്തിന്റെ നാടായ കേരളത്തിലേക്ക് ഓണക്കാലം ആഘോഷിക്കാൻ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നു. ഓഫ് വൈറ്റ് കസവു സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടിയ മൊണാലിസ ചിത്രം ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു. 

Kerala Tourism’s new AI campaign featuring Mona Lisa in traditional Onam attire has gone viral on social media, inviting tourists to celebrate Onam in Kerala.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version