നുസുക്ക് ഉംറ (Nusuk Umrah) സേവനം ആരംഭിച്ച് സൗദി അറേബ്യ. അന്താരാഷ്ട്ര തീർത്ഥാടകർക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാനും അനുബന്ധ സേവനങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഓൺലൈനായി ബുക്ക് ചെയ്യാനും പ്രാപ്തമാക്കുന്നതാണ് സേവനം. സൗദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രാലയമാണ് https://umrah.nusuk.sa/ എന്ന വെബ്‌സൈറ്റിൽ തീർത്ഥാടന പ്രക്രിയ സുഗമമാക്കുന്നതിനും മൊത്തത്തിലുള്ള തീർത്ഥാടക അനുഭവം മെച്ചപ്പെടുത്തുന്നതിനുമായുള്ള പ്രത്യേക സേവനം ഒരുക്കിയിരിക്കുന്നത്.

സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് പ്ലാറ്റ്‌ഫോം രൂപകൽപന ചെയ്‌തിരിക്കുന്നത്. തീർത്ഥാടകർക്ക് സംയോജിത പാക്കേജുകളിൽ നിന്ന് തിരഞ്ഞെടുക്കാനോ, അല്ലെങ്കിൽ വിസ, താമസം, ഗതാഗതം, ടൂറുകൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത സേവനങ്ങൾ ബുക്ക് ചെയ്തോ അവരുടെ തീർത്ഥാടന യാത്രകൾ ഇഷ്ടാനുസൃതമാക്കാൻ ഡിജിറ്റൽ സേവനത്തിലൂടെ സാധിക്കും.

ഹജ്ജ്, ഉംറ മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന വൺ-സ്റ്റോപ്പ്-ഷോപ്പ് പ്ലാറ്റ്‌ഫോമാണ് നുസുക്ക് ഉംറ. സർവീസ് ലഭിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉംറ സന്ദർശകർക്ക് അംഗീകൃത സേവന ദാതാക്കൾ നൽകുന്ന വിവിധ ഉംറ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ പ്ലാറ്റ്ഫോം തടസ്സമില്ലാത്ത ഉംറ അനുഭവം ഉറപ്പാക്കുന്നു.

Saudi Arabia launches the ‘Nusuk Umrah’ platform to simplify the Umrah visa and booking process for international pilgrims, offering direct online services.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version