ഇന്ത്യയിൽ ഇന്നുള്ളത് 105 ശതകോടീശ്വരന്മാരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരിൽ, ഏക വനിത സാവിത്രി ജിൻഡാൽ ആണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ സാവിത്രി ജിൻഡാൽ ഒന്നാം സ്ഥാനത്താണ്.  2024-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 സ്ത്രീകൾ ആരൊക്കെയെന്ന് നോക്കാം.

സാവിത്രി ജിൻഡാൽ (Jindal Group)

ഒപി ജിൻഡാൽ ഗ്രൂപ്പിൻ്റെ എമെരിറ്റസ്  ചെയർപേഴ്‌സൺ ആയ 79 കാരി സാവിത്രി ജിൻഡാലിന്റെ ആസ്തി 36.0 ബില്യൺ ഡോളറാണ് . ഇന്ത്യയിലെ ഏറ്റവും 10 സമ്പന്നരിൽ ഏക വനിത. 2005-ൽ തൻ്റെ ഭർത്താവ് ഒ.പി. ജിൻഡാലിൻ്റെ മരണശേഷം സാവിത്രി,  സാമ്രാജ്യത്തിന് അവകാശിയായി.  രാഷ്ട്രീയത്തിലിറങ്ങിയ സാവിത്രി  ജിൻഡാൽ  2005 ലും, 2009-ലും ഹരിയാന നിയമസഭയിലേക്കി  തിരഞ്ഞെടുക്കപ്പെടുകയും 2013-ൽ ഹരിയാന സർക്കാരിൻ്റെ കാബിനറ്റ് മന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു.

രേഖ ജുൻജുൻവാല (Titan Company Limited)

രേഖ ജുൻജുൻവാല  2022-ൽ തൻ്റെ ഭർത്താവ് രാകേഷ് ജുൻജുൻവാലയുടെ മരണത്തെത്തുടർന്ന് 7.8 ബില്യൺ ഡോളർ ആസ്തിയുടെ അവകാശിയായി.  ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാൾ. ടൈറ്റൻ, ടാറ്റമോട്ടോഴ്‌സ്, ക്രിസിൽ എന്നിവ ഉൾപ്പെടുന്ന 29 കമ്പനികളിലാണ് രേഖയുടെ  നിക്ഷേപങ്ങൾ

വിനോദ് ഗുപ്ത  (Havells)

5.7 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള വിനോദ് ഗുപ്തയും അവരുടെ മകൻ അനിൽ റായ് ഗുപ്തയും രാജ്യത്തെ ഇലക്ട്രിക്കൽ ഉപകരണ വ്യവസായത്തിലെ പ്രധാന കമ്പനിയായ ഹാവെൽസ്   ഇന്ത്യയെ നയിക്കുന്നു. വിനോദിൻ്റെ പരേതനായ ഭർത്താവ് ഖിമത് റായ് ഗുപ്തയാണ് കമ്പനി സ്ഥാപിച്ചത്. 50 ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഹാവെൽസ് 14 ഉൽപ്പന്ന നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നു.

രേണുക ജഗ്തിയാനി (Landmark Group)

ദുബായിൽ സ്ഥിതി ചെയ്യുന്ന ആഗോള ഉപഭോക്തൃ കൂട്ടായ്മയായ ലാൻഡ്മാർക്ക് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആണ്  രേണുക ജഗ്തിയാനി . 4.8 ബില്യൺ  ഡോളറാണ് ആസ്തി . പങ്കാളി മിക്കി ജഗ്തിയാനി സ്ഥാപിച്ചതാണ് ലാന്റ്മാർക്ക് ഗ്രൂപ്പ്. ലോകമെമ്പാടുമുള്ള റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ലാൻഡ്മാർക്ക് ഗണ്യമായ സാന്നിധ്യമായി വളർന്നു.രണ്ട് പതിറ്റാണ്ടിലേറെയായി കമ്പനിയുടെ കോർപ്പറേറ്റ് തന്ത്രത്തെയും പുതിയ വിപണികളിലേക്കുള്ള അതിൻ്റെ ചുവടുവെപ്പിനെയും നയിക്കുന്നതിൽ രേണുക ജഗ്തിയാനി ഒരു പ്രധാന പങ്ക് വഹിച്ചു. 50,000-ത്തിലധികം ജീവനക്കാരുടെ മേൽനോട്ടം വഹിക്കുകയും സ്ഥാപനത്തിൻ്റെ സുഗമമായ പ്രവർത്തനവും തുടർച്ചയായ വളർച്ചയും ഉറപ്പാക്കുന്നു.

സ്മിത കൃഷ്ണ (Godrej)

ഗോദ്‌റെജ് കുടുംബത്തിലെ  അംഗമായ സ്മിത കൃഷ്ണ-ഗോദ്‌റെജിന് കുടുംബത്തിൻ്റെ ആസ്തിയിൽ 20 ശതമാനം ഓഹരിയുണ്ട്. 3.9 ബില്യൺ ഡോളറാണ് അവരുടെ ആസ്തി. ദക്ഷിണ മുംബൈയിലെ ആണവ ഭൗതികശാസ്ത്രജ്ഞനായ ഹോമി ഭാഭയുടെ വസതിയായിരുന്ന മെഹ്‌റംഗീറിനെ 372 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെയാണ് സ്മിത വാർത്തകളിൽ ഇടം നേടിയത്.  

അനു ആഗ  (Thermax)

1980-കളിൽ എഞ്ചിനീയറിംഗ് കമ്പനിയായ തെർമാക്‌സിൽ തൻ്റെ ഭർത്താവിനൊപ്പം അനു ആഗ ജോലി ചെയ്യാൻ തുടങ്ങി. 1996-ൽ അദ്ദേഹത്തിൻ്റെ മരണശേഷം അവർ അതിൻ്റെ ഭരണം ഏറ്റെടുത്തു. 2004-ൽ മകൾ മെഹർ പുഡുംജിയെ ചുമതലയേൽപ്പിച്ചു  അവർ പടിയിറങ്ങി. ഇന്ന് അവരുടെ ആസ്തി 4.6 ബില്യൺ ഡോളറാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ടീച്ച് ഫോർ ഇന്ത്യയുടെ സ്ഥാപകയാണ്.

രാധ വെമ്പു (Zoho Corporation)

ചെന്നൈ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ സോഹോയുടെ സഹസ്ഥാപകയായ രാധാ വെമ്പു 2007 മുതൽ സോഹോ മെയിലിൻ്റെ പ്രൊഡക്‌ട് മാനേജർ സ്ഥാനം വഹിക്കുന്നു. ആഗോള പ്രൊഡക്ട് ഉണ്ടാക്കുന്നതിലെ സ്ഥായിയായ നേതൃത്വം, ഇന്ത്യയിലെ ഏറ്റവും ധനികരായ വനിതകളിൽ ഇടം കണ്ടെത്തുന്നതിലേക്ക് ‌ നയിച്ചു. രാധ വെമ്പുവിന്റെ ആസ്തി 3.3 ബില്യൺ ഡോളറാണ്.    2021-ൽ സോഹോയുടെ വരുമാനം 1 ബില്യൺ ഡോളർ കവിഞ്ഞു. അതേ വർഷം തന്നെ രാധാ വെമ്പുവിൻ്റെ സമ്പത്തിൽ ഗണ്യമായ 127% വർദ്ധനവുണ്ടായി.  സോഹോ വർക്ക്‌പ്ലേസിൻ്റെ മേൽനോട്ടം വഹിക്കുന്ന രാധ വെമ്പു,  സോഹോ കോർപ്പറേഷൻ പുറത്തിറക്കിയ 45-ലധികം ഉൽപ്പന്നങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

ലീന തിവാരി (USV Pharma)

ആഗോള ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക് കമ്പനിയായ USV Pharmaയുടെ ചെയർമാനാണ് ലീന തിവാരി. അവരുടെ ആസ്തി  3.2 ബില്യൺ ഡോളറാണ്. 1961-ൽ റെവ്‌ലോണുമായി ചേർന്ന് അവളുടെ പിതാവ് വിത്തൽ ഗാന്ധിയാണ് കമ്പനി സ്ഥാപിച്ചത്. യു.എസ്.വി പ്രമേഹത്തിനും ഹൃദയ സംബന്ധവുമായ  മരുന്നുകളിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ബയോസിമിലാർ മരുന്നുകളും കുത്തിവയ്പ്പുകളും സജീവമായ ഫാർമസ്യൂട്ടിക്കൽ ചേരുവകളും ഉൾക്കൊള്ളുന്ന ഒരു പോർട്ട്ഫോളിയോയും USV Pharma ക്ക്  ഉണ്ട്. 2018-ൽ ജർമ്മൻ ജനറിക്‌സ് സ്ഥാപനമായ ജൂട്ട ഫാർമയെ യു.എസ്.വി ഏറ്റെടുത്തു.  

ഫാൽഗുനി നയ്യാർ (Nykaa)

ഒരുകാലത്ത് ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കറായിരുന്ന, ഇപ്പോൾ സംരംഭകയായ ഫാൽഗുനി നയ്യാർ നൈക്കയുടെ പിന്നിലെ വിജയത്തിളക്കമാണ്. നൈക്കയുടെ വിജയകരമായ പ്രാരംഭ പബ്ലിക് ഓഫറിനെത്തുടർന്ന് 2021-ൽ അവരുടെ സമ്പത്തിൽ അതിശയിപ്പിക്കുന്ന 963% വർധനവുണ്ടായി.  2.9 ബില്യൺ ഡോളറായി അവരുടെ വരുമാനം ഉയർന്നു.  നൈകയ്ക്ക് മുമ്പ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റലിൽ മാനേജിംഗ് ഡയറക്ടറായിരുന്നു ഫാൽഗുനി നയ്യാർ.  

കിരൺ മജുംദാർ-ഷാ (Biocon)

കിരൺ മജുംദാർ-ഷാ 1978-ൽ ബയോകോൺ എന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനി സ്ഥാപിച്ച ഒരു ഒന്നാം തലമുറ സംരംഭകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബയോകോൺ ഫാക്ടറി മലേഷ്യയിലാണ് സ്ഥിതി ചെയ്യുന്നത്.  ബയോകോണിൻ്റെ വിജയകരമായ ഐപിഒയ്ക്ക് ശേഷം അവരുടെ  സമ്പത്ത് കുതിച്ചുയർന്നു 2.8 ബില്യൺ ഡോളറായി. കഴിഞ്ഞ വർഷം  കമ്പനി യുഎസിലെ വിയാട്രിസിൻ്റെ ബയോസിമിലർ ബിസിനസ്സ് 3 ബില്യൺ ഡോളറിന് ഏറ്റെടുത്തു.

India’s women are making remarkable strides, evident in Forbes’ Real-Time Billionaires rankings. As of June 2024, we delve into the journeys of India’s top 10 wealthiest women, shedding light on their remarkable achievements and the companies they lead.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version