കഴിവിനും അനുഭവസമ്പത്തിനുമുള്ള മികച്ച 25 ഏഷ്യൻ ആവാസവ്യവസ്ഥകളിൽ ചെന്നൈയും ഇടംപിടിച്ചു. എമർജിംഗ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ചെന്നൈ,ഏഷ്യൻ റീജിയണൽ റാങ്കിംഗിൽ 18-ാം സ്ഥാനത്താണ്. ലണ്ടൻ ടെക് വീക്കിൽ സ്റ്റാർട്ടപ്പ് ഇൻ്റലിജൻസ് ഓർഗനൈസേഷനായ സ്റ്റാർട്ടപ്പ് ജീനോം പുറത്തിറക്കിയതാണ് ഈ പട്ടിക.
മികച്ച ടാലന്റുകളെ കണ്ടെത്തുന്നതിൽ ആഗോളതലത്തിൽ 25-ലും, ഏഷ്യയിലെ മികച്ച 10-ലും ചെന്നൈ ഇടം പിടിച്ചു. കൂടാതെ ഫണ്ടിംഗിൽ നിന്നും ടെക് സ്റ്റാർട്ടപ്പ് മൂല്യം അളക്കുന്നതിലും, പ്രകടനത്തിലും ഏഷ്യയിലെ മികച്ച 15-ലും, സ്റ്റാർട്ടപ്പിന്റെ തുടക്കം മുതലുള്ള ഫണ്ടിംഗിലും, നിക്ഷേപക പ്രവർത്തനങ്ങളിലും ഏഷ്യയിലെ ആദ്യ 20-ലും ചെന്നൈ സ്ഥാനം പിടിച്ചിട്ടുണ്ട്.
2021 ജൂലൈ 1 മുതൽ 2023 ഡിസംബർ 31 വരെ തമിഴ്നാട് 27.4 ബില്യൺ ഡോളർ ഇക്കോസിസ്റ്റം മൂല്യം ഉണ്ടാക്കിയതായി റിപ്പോർട്ട് പറയുന്നു. സ്റ്റാർട്ടപ്പ് ജീനോം റിപ്പോർട്ട് സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എടുത്തുകാണിക്കുന്നു . ഡിപിഐഐടിയിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2021 മാർച്ചിൽ 2,300 ആയിരുന്നത് ഇപ്പോൾ 8,500 ആയി ഉയർന്നു.
2022-ൽ സ്റ്റാർട്ടപ്പ് ഇന്ത്യ സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായി തമിഴ്നാടിനെ തിരഞ്ഞെടുത്തിരുന്നു. 2023-ൽ അടൽ ഇന്നൊവേഷൻ മിഷൻ തമിഴ്നാടിനെ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിൻ്റെ മാതൃകാ സംസ്ഥാനമായി അംഗീകരിച്ചു.
Dive into the thriving startup ecosystem of Chennai, India. Learn about its significant strides in the global startup landscape, its top rankings in talent affordability, performance, and funding, and the remarkable contribution of Tamil Nadu to the startup ecosystem.