മോദി മന്ത്രിസഭയിൽ  വ്യോമയാന മന്ത്രി പദം ഏറ്റെടുത്ത  കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന്റെ ലക്‌ഷ്യം സാധാരണക്കാർക്ക് താങ്ങാനാവുന്ന വിമാന യാത്രയാണ്.

വിമാനക്കൂലിയിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിച്ച് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വിമാനയാത്ര സാധ്യമാക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രി  ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കും. തിരക്കേറിയ സീസണുകളിലെ ഉയർന്ന നിരക്കും, അതിവേഗം വളരുന്ന വ്യോമയാന വിപണിയിൽ മെച്ചപ്പെട്ട വില നിയന്ത്രണത്തിൻ്റെ ആവശ്യകതയും ആണ് അടിയന്തിരമായി കൈകാര്യം ചെയ്യണ്ട വിഷയമെന്നും കിഞ്ജരാപ്പു റാം മോഹൻ നായിഡു വ്യക്തമാക്കുന്നു. എയർവേകളെ റെയിൽവേ പോലെയാക്കാൻ ആഗ്രഹിക്കുന്നു എന്നാണ്  കേന്ദ്ര മന്ത്രി പറഞ്ഞത്.

വിമാന ടിക്കറ്റ് നിരക്കുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരു പ്രത്യേക സ്ഥാപനം രൂപീകരിക്കാൻ കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു.
 
വിമാന നിരക്ക് നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിമാനയാത്രയാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സിവിൽ ഏവിയേഷൻ മാർക്കറ്റാക്കി മാറ്റുക എന്നതാണ് ലക്ഷ്യം, അത് നേടുന്നതിന്  വില താങ്ങാനാവുന്നതായിരിക്കണം. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്   ഒരു നയ യോഗം വിളിച്ചു ചേർക്കും .”

വിമാന നിരക്ക് സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ പ്രതികരണങ്ങൾ പരിഗണിച്ച ശേഷം, വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് സ്വയം നിയന്ത്രിക്കുന്നത് ഫലപ്രദമല്ലെന്ന് അടുത്തിടെ സിവിൽ ഏവിയേഷൻ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. സിവിൽ ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചറിൻ്റെ കാര്യത്തിൽ ഇന്ത്യ മുന്നിട്ടുനിൽക്കണമെന്നാണ് ആഗ്രഹമെന്നും  നായിഡു കൂട്ടിച്ചേർത്തു.

Kinjarapu Ram Mohan Naidu, India’s Aviation Minister, aims to make air travel affordable by addressing fluctuating airfares. Learn about his plans to regulate ticket prices and enhance civil aviation infrastructure.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version