മുംബൈ നഗരം ചിലവേറിയതു തന്നെയാണ്. ഇപ്പോൾ മുംബൈ ഇന്ത്യക്കാർക്ക് മാത്രമല്ല പ്രവാസികൾക്കും താമസിക്കാൻ  ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരമാണ് എന്നാണ് വിലയിരുത്തൽ.  എച്ച്ആർ കൺസൾട്ടൻസിയായ മെർസർ നടത്തിയ 2024 ലെ കോസ്റ്റ് ഓഫ് ലിവിംഗ് സർവേ വെളിപ്പെടുത്തിയതാണിത് .

2013-ൽ മെർസറിന്റെ സർവേ ആരംഭിച്ചതു മുതൽ ഈ നഗരം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ആഗോളതലത്തിൽ  കഴിഞ്ഞ വർഷം   മുംബൈ 11 സ്ഥാനങ്ങൾ ഉയർന്ന് ലോകത്തെ ചിലവേറിയ 226 നഗരങ്ങളിൽ 136-ാം സ്ഥാനത്തെത്തി. പട്ടികയിൽ  മുംബൈ ഇപ്പോൾ ഏഷ്യയിലെ പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ 21-ാം സ്ഥാനത്താണ്. ചിലവിന്റെ കാര്യത്തിൽ 30-ാം സ്ഥാനത്താണ്  ഡൽഹി.

ഊർജ, യൂട്ടിലിറ്റി ചെലവുകളുടെ കാര്യത്തിൽ  സർവേ പ്രകാരം മുംബൈയും പൂനെയുമാണ് ഏറ്റവും ചെലവേറിയത്. ഗതാഗതച്ചെലവ് ഏറ്റവും ഉയർന്നത് മുംബൈയിലാണ്. തൊട്ടുപിന്നാലെ ബെംഗളൂരുവാണ്, മദ്യവും പുകയില ഇനങ്ങളും ഏറ്റവും വില കുറഞ്ഞു ലഭിക്കുന്നത്  ഡൽഹിയിലും, ഏറ്റവും വില കൂടിയത് ചെന്നൈയിലുമാണ്.  

ആദ്യ 20 പട്ടികയിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങൾ ഹോങ്കോംഗ്, സിംഗപ്പൂർ, സൂറിച്ച്, ജനീവ, ബേൺ, ന്യൂയോർക്ക് സിറ്റി, ലണ്ടൻ, നസാവു, ലോസ് ഏഞ്ചൽസ് എന്നിവയാണ്. പട്ടികയിലെ മറ്റ് ചിലവേറിയ ഇന്ത്യൻ നഗരങ്ങൾ ന്യൂഡൽഹി (164 ), ചെന്നൈ (189), ബെംഗളൂരു (195) എന്നിവയാണ്.  അതിനു തൊട്ടു പിന്നാലെ ഹൈദരാബാദ് (202), പൂനെ (205), കൊൽക്കത്ത (207) എന്നിങ്ങനെയാണ്.

Discover why Mumbai has retained its position as India’s most expensive city for expatriates in 2024, according to the Mercer Cost of Living survey. Explore the factors contributing to Mumbai’s high cost of living and its implications for global talent attraction.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version