വിവർത്തന സേവനത്തിലേക്ക് (ട്രാൻസ്‌ലേഷൻ) ഏഴ് പുതിയ ഇന്ത്യൻ ഭാഷകൾ കൂടി ചേർത്തതായി ഗൂഗിൾ പ്രഖ്യാപിച്ചു. അവധി, ബോഡോ, ഖാസി, കോക്‌ബോറോക്ക്, മാർവാഡി, സന്താലി, തുളു എന്നിവയാണ് പുതുതായി ചേർത്തിരിക്കുന്ന ഇന്ത്യൻ ഭാഷകൾ. ഇന്റർനാഷണൽ ലെവലിൽ പുതിയതായി ഗൂഗിൾ ചേർത്തത് 110 ഭാഷകളെ ആണ്. അതിൽ ഏഴെണ്ണം ആണ് ഈ ഇന്ത്യൻ ഭാഷകൾ.  ഗൂഗിളിൻ്റെ ഇതുവരെയുള്ള ഏറ്റവും വലിയ വിപുലീകരണത്തിൻ്റെ ഭാഗമാണ് ഈ അപ്‌ഡേറ്റ്. ഈ പുതിയ ഭാഷകൾ കൂടി ചേർത്തതോടെ ഗൂഗിൾ ട്രാൻസ്ലേറ്റ് ഇപ്പോൾ 243 ഭാഷകളിൽ ആണ് സേവനം നൽകുന്നത്.

ഒരു ബ്ലോഗ് പോസ്റ്റിൽ, ഈ വിപുലീകരണത്തിൻ്റെ ഗുണങ്ങൾ ഗൂഗിൾ എടുത്തുകാണിച്ചിട്ടുണ്ട്. ഈ പുതിയ കൂട്ടിച്ചേർക്കലുകൾ ലോക ജനസംഖ്യയുടെ ഏകദേശം 8% പ്രതിനിധീകരിക്കുന്ന 614 ദശലക്ഷത്തിലധികം ആളുകൾക്ക് ട്രാൻസ്‌ലേഷൻ സുഗമമാക്കും. ഈ വിപുലീകരണത്തിൽ ഗൂഗിളിൻ്റെ ഇൻ-ഹൗസ് ലാർജ് ലാംഗ്വേജ് മോഡലായ പാം 2 നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബഹുഭാഷ, കോഡിംഗ് കഴിവുകൾ എന്നിവയ്ക്ക് പേരുകേട്ട പാം 2,  ഭാഷകൾ കൂടുതൽ ഫലപ്രദമായി പഠിക്കാനും പിന്തുണയ്ക്കാനും ഗൂഗിൾ വിവർത്തനത്തെ പ്രാപ്തമാക്കിയിരുന്നു. ഹിന്ദിക്ക് സമാനമായ ഭാഷകളായ അവധി, മാർവാഡി, ഫ്രഞ്ച് ക്രിയോളുകൾ, സെയ്ഷെല്ലോയിസ്, മൗറീഷ്യൻ ക്രിയോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഗൂഗിൾ അതിൻ്റെ ജനറേറ്റീവ് എഐ ഓഫറുകൾ മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ മുന്നേറ്റത്തിനിടയിലാണ് ഈ വികസനം. അടുത്തിടെ, കമ്പനി ഇംഗ്ലീഷിനെയും ഒമ്പത് ഇന്ത്യൻ ഭാഷകളെയും പിന്തുണയ്‌ക്കുന്ന എഐ ചാറ്റ്‌ബോട്ടിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ ആപ്പ് ഇപ്പോൾ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിൽ ലഭ്യമാണ്.

 ഇന്ത്യയിൽ ജനറേറ്റീവ് എഐ  ഉപയോഗിച്ചുള്ള ഗൂഗിളിൻ്റെ യാത്ര വെല്ലുവിളികൾ നിറഞ്ഞത് ആയിരുന്നു. ഈ വർഷമാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വിവാദ പ്രതികരണങ്ങൾ ചാറ്റ്ബോട്ട് നൽകിയതിനെത്തുടർന്ന് കമ്പനിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു.  ഇത് പിന്നീട് സർക്കാരിൻ്റെ പരിശോധനയ്ക്ക് കാരണമായി.  

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version