വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യ ഘട്ടം പ്രവർത്തിച്ചു തുടങ്ങുന്നതോടെ പ്രതീക്ഷിക്കുന്നത് വർഷം 2500കോടി രൂപയുടെ  വരുമാനമാണ് . കേന്ദ്ര സർക്കാരിന് വർഷം 400കോടി ജി.എസ്.ടി വിഹിതമായി കിട്ടും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുമായി ആദ്യമെത്തുന്ന കപ്പൽ  മെസ്കിന്റെ ചാറ്റേഡ‍് മദർഷിപ്പായ സാൻഫെർണാണ്ടോ ശനിയാഴ്ച തുറമുഖത്തടുക്കും.  പിന്നാലെ രണ്ടു കപ്പലുകൾ കൂടി എത്തും. ആധുനിക സംവിധാനങ്ങളാണ് വിഴിഞ്ഞത്തു ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ഒരു കണ്ടെയ്നർ അൺലോഡിങ്ങ് നടത്താൻ 10 മിനിറ്റ് മതിയാകും.

രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് എത്തുന്ന ആദ്യ കപ്പൽ  മെസ്കിന്റെ ചാർട്ടേർഡ് മദർഷിപ്പ്
സാൻഫെർണാണ്ടോ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയിലെ ഷിയാമെൻ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും.  മെസ്കിന്റെ ചാർട്ടേർഡ്  മദർഷിപ്പ് എത്തുന്നതിനു പിന്നാലെ രണ്ടു കപ്പലുകൾ എത്തുക ആദ്യ കപ്പലിൽ നിന്നും എത്തുന്ന കണ്ടെയ്നറുകൾ രാജ്യത്തിന്റെ വിവിധ തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനാണ്. മാറിൻ അജൂർ, സീസ്പാൻ സാന്റോസ് എന്നീ രണ്ട് ഫീഡർ കപ്പലുകളാണ് എത്തുന്നത്. ഇതിനുപിന്നാലെ മറ്റു വൻകിട മദർ ഷിപ്പുകളും വിഴിഞ്ഞം തീരത്തടുക്കുമെന്നാണ് പ്രതീക്ഷ.  

അതോടെ ആഗോള ട്രാൻസ്ഷിപ്മെന്റ് ഹബ് ആയി വിഴിഞ്ഞം വളരും. വൻകിട കമ്പനികൾ വിഴിഞ്ഞത്തേക്ക് സർവീസിന് താത്പര്യമറിയിച്ചിട്ടുണ്ട്.  ആയിരക്കണക്കിന് തൊഴിലവസരങ്ങളും  കപ്പലടുക്കുന്നതോടെ വിഴിഞ്ഞംകേന്ദ്രമാക്കി യാഥാർഥ്യമായിത്തുടങ്ങും. കണ്ടൈനറുകളുമായെത്തുന്ന കപ്പലിൽ നിന്നും ചരക്കിറക്കാൻ വിഴിഞ്ഞത്ത്  എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും സജ്ജമാണ്. കപ്പലിലെത്തുന്ന കണ്ടയ്നറുകൾ ഇറക്കാൻ 24 മണിക്കൂർ പോലും വേണ്ടി വരില്ല . ഓട്ടമേറ്റഡ് സംവിധാനം വഴി ഒരു കണ്ടെയ്നർ അൺലോഡിങ്ങ് നടത്താൻ 10 മിനിറ്റ് മതിയാകും. രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് ഹബായ വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകള്‍ അടുപ്പിക്കാം. ഇവിടെയിറക്കുന്ന കണ്ടെയ്‌നറുകള്‍ ചെറിയ ഫീഡർ കപ്പലുകളില്‍ രാജ്യത്തെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാം. മറ്റ് രാജ്യങ്ങളിലേക്കുള്ള ചരക്കും ഇറക്കാം.

യൂറോപ്പ്, ഗള്‍ഫ്, കിഴക്കൻ ഏഷ്യൻ രാജ്യങ്ങള്‍ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പല്‍ പാതയോട് 10 നോട്ടിക്കല്‍ മൈല്‍ അടുത്താണ് വിഴിഞ്ഞം എന്നതാണ്  തുറമുഖത്തിന്റെ സവിശേഷത. വിശാഖപട്ടണം, മുന്ദ്ര തുറമുഖങ്ങളില്‍ മദർഷിപ്പുകള്‍ അടുക്കില്ല. മദർഷിപ്പ് തുറമുഖങ്ങള്‍ ഇല്ലാത്തതിനാല്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന ചരക്ക് ദുബായ്,കൊളംബോ,സിംഗപ്പൂർ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്.  വിഴിഞ്ഞം തുറക്കുന്നതോടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. 

Vizhinjam International Seaport has commenced operations, anticipating an annual income of ₹2,500 crore. It boasts modern facilities and is set to become a major global transshipment hub, facilitating rapid container handling within 10 minutes. The port is expecting large mother ships from international routes, enhancing India’s maritime connectivity.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version