ബഹിരാകാശത്ത് നിന്നും സുനിതയുടെ ലൈവ്!

ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍(ഐ.എസ്.എസ്.)നിന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍തന്നെ സുരക്ഷിതരായി തിരിച്ചെത്തുമെന്നാണ് സുനിത പറയുന്നത്. ഐ.എസ്.എസില്‍നിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

ജൂണ്‍ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസില്‍ പോയത്. രണ്ടാഴ്ചതങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാല്‍, സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങുകയായിരുന്നു.  ഐ.എസ്.എസില്‍ കഴിയുന്ന സമയം കൂടുതൽ  പരീക്ഷണങ്ങളിൽ ആണെന്നും ഇതൊക്കെ ആസ്വദിക്കുകയാണെന്നും സുനിത പറഞ്ഞു.

നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സാങ്കേതിക വിദഗ്ദര്‍. അതിനുള്ള ഉത്തരം ലഭിച്ചാല്‍ മാത്രമേ പേടകം അണ്‍ഡോക്ക് ചെയ്ത് തിരിച്ചിറങ്ങാനാവൂ. നിലവില്‍ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ക്കൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുനിത വില്യംസും വില്‍മോറും പങ്കാളികളാണ്. നിലവില്‍ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂലായ് അവസാനത്തോടെ തിരിച്ചിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഇരുവരും പറയുന്നു.

ശുഭപ്രതീക്ഷ തന്നെയാണ് ഇപ്പോഴും തന്റെ മനസിലുള്ളത് എന്നും സ്പേസ്ക്രാഫ്റ്റ് ഒരു പ്രശ്നവുമില്ലാതെ ഞങ്ങളെ ഭൂമിയിലെത്തിക്കുമെന്നുമാണ് സുനിത വില്യംസ് പറഞ്ഞു. പരാജയമെന്നത് തങ്ങളുടെ ഒരു ഓപ്ഷനെയല്ലെന്ന് ബുച്ച് വിൽമോറും പറഞ്ഞു. പേടകത്തെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ  കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണം 2 തവണ മാറ്റേണ്ടിവന്നു. കന്നി യാത്രയിലും പലതവണ ഇന്ധനമായ ഹീലിയം ചോർന്നു. സ്റ്റാർലൈനറിന്റെ യാത്രാസാധ്യത സംബന്ധിച്ച
 

പഠനമാണ് സുനിതയുടെയും വിൽമോറിന്റെയും പ്രധാന ലക്ഷ്യം. 

NASA astronauts Sunita Williams and Barry Wilmore face extended stay on the ISS due to Boeing’s Starliner technical issues. Learn about their mission activities, confidence in the spacecraft, and the future of commercial crew missions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version