എല്ലാ പ്രതികൂല സാഹചര്യങ്ങടെയും മറികടന്നു വിജയിക്കുന്ന ചില ആളുകൾ ഉണ്ട്. അവരുടെ കഥകൾ എന്നും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും ശക്തിയുടെയും തെളിവാണ് മറ്റുള്ളവർക്ക് പ്രചോദനം ആയും മാറാറുണ്ട്.  അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു വിജയഗാഥയാണ് ഐഎഎസ് പ്രീതി ബെനിവാളിൻ്റെത്. ഹരിയാനയിലെ ദുപേഡി സ്വദേശിയായ പ്രീതി, ഫഫ്‌ദാന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് പഠിച്ചത്. നല്ല മാർക്കോടെ പ്രീതി പത്താം ക്ലാസ് പൂർത്തിയാക്കി. അവളുടെ അച്ഛൻ പാനിപ്പത്ത് തെർമൽ പ്ലാൻ്റിലും അമ്മ ബബിത അടുത്തുള്ള അംഗൻവാടിയിലും ആയിരുന്നു ജോലി ചെയ്തിരുന്നത്. തുടർന്ന് അവൾ 12-ാം ക്ലാസിന് ശേഷം ഇസ്രാന കോളേജിൽ നിന്ന് ബി.ടെക്കിലും എം.ടെക്കിലും പ്രീതി ബിരുദം നേടി. എംടെക് പൂർത്തിയാക്കിയ ശേഷം പ്രീതി 2013 മുതൽ 2016 വരെ ബഹദൂർഗഡിലെ ഗ്രാമീൺ ബാങ്കിൽ ക്ലാർക്കായി ജോലി ചെയ്തു.

അതിനുശേഷം, 2016 മുതൽ ജനുവരി 2021 വരെ കർണാലിൽ എഫ്‌സിഐയുടെ അസിസ്റ്റൻ്റ് ജനറൽ II ആയി ജോലി ചെയ്തു. പിന്നീട്, 2021 ജനുവരിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറായി പ്രീതി നിയമിതയായി.  പ്രീതി പിന്നീട് ഡൽഹി വിദേശകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്തു.

തുടർന്ന് 2016 ഡിസംബറിൽ എഫ്‌സിഐയിൽ ഡിപ്പാർട്ട്‌മെൻ്റൽ പ്രമോഷനായി പ്രീതിക്ക് ഗാസിയാബാദിൽ പോയി ഒരു പരീക്ഷ എഴുതേണ്ടിവന്നു. ഈ യാത്രയ്ക്കിടെ ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രീതിയ്ക്ക് ഒരു ട്രെയിൻ അപകടമുണ്ടായി. ഈ ദാരുണമായ അപകടത്തിൽ  ട്രെയിനിന് മുന്നിൽ വീണ അവൾക്ക് 14 ശസ്ത്രക്രിയകൾ ആണ്  നടത്തേണ്ടിവന്നത്. തുടർന്ന് ഒരു വർഷത്തിലേറെ പ്രീതി കിടപ്പിലായിരുന്നു.

അപകടത്തിന് ശേഷം ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും പ്രീതിയെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞതോടെ ദാമ്പത്യവും തകർന്നു. വീഴ്ചകളും പരാജയങ്ങളും നിരവധി ഉണ്ടായിട്ടും ഐഎഎസ് ഓഫീസറാകുക എന്ന തൻ്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കാൻ അവൾ തീരുമാനിച്ചു. പിന്നീടങ്ങോട്ട് അവൾ യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആരംഭിക്കുക ആയിരുന്നു. രണ്ട് തവണ പരാജയപ്പെട്ടിട്ടും 2020-ൽ 754-ാം റാങ്കോടെ യാതൊരു കോച്ചിങ്ങും ഇല്ലാതെ പ്രീതി യുപിഎസ്‌സി പരീക്ഷ വിജയിച്ചു.

അടുത്തിടെ യുവ ജനതയോട് സംസാരിക്കവെ പ്രീതി പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുന്നതാണ്.”ഏത് പരീക്ഷയെക്കാളും ജീവിതമാണ് പ്രധാനം. പരീക്ഷയിൽ തോറ്റതിന് ശേഷം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് കുട്ടികൾ പലപ്പോഴും സംസാരിക്കാറുണ്ട്. ഒരു പരീക്ഷയ്ക്ക് ഒരാളുടെ ജീവിതത്തിന്മേൽ ഇത്രയധികം ശക്തി എങ്ങിനെ വരുന്നു എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഇത് ഒരു പരീക്ഷ മാത്രമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആരും ആരിലും കുറവോ ആരെക്കാളും കൂടുതലോ അല്ല. നിങ്ങളുടെ ഏറ്റവും മികച്ചത് നിങ്ങൾ നൽകുക, ശാന്തരായിരിക്കുക, ഒന്നിനെയും ഭയപ്പെടരുത്” എന്നാണ് പ്രീതി പറഞ്ഞത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version