11 വർഷത്തെ പ്രണയം,മരണത്തെ അതിജീവിച്ച് വന്നവൻ!Anant Ambani Health Issues And Love story with Radhika

മാസങ്ങൾ നീണ്ട പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെയും നിതയുടെയും മകൻ അനന്ത്അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായത്. ഹോളിവുഡ്, ബോളിവുഡ് താരങ്ങളടക്കം നിരവധി സെലിബ്രിറ്റികൾ ആണ് ഈ വിവാഹത്തിന് എത്തിയത്. അമിത ശരീരഭാരം ഉണ്ട് എന്നതിന്റെ പേരിൽ നിരവധി ബോഡി ഷെയ്‌മിങ് നേരിടുകയും സൈബർ അറ്റാക്കുകൾക്ക് ഇരയാവുകയും ചെയ്ത ആളാണ് അനന്ത് അംബാനി. ശാരീരികമായി അനന്തിന് ചില പ്രശ്നങ്ങൾ ഉണ്ട് എന്നും ആസ്മയ്ക്ക് മരുന്നു കഴിക്കുന്നതിനാൽ തടി കുറയ്ക്കാൻ സാധിക്കില്ല എന്നും മുൻപൊരിക്കൽ അനന്തിന്റെ അമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

അനന്തിന്റെ മൃഗ സ്നേഹത്തെ കുറിച്ചും അമ്മ നിത സംസാരിച്ചിട്ടുണ്ട്. “അവനു മൃഗങ്ങളോടും പക്ഷികളോടും സ്നേഹം അല്ല, ഒബ്സെഷൻ ആണ്. അവന്റെ രണ്ടു വയസ്സ് മുതൽ തുടങ്ങിയതാണ് അത്. ഒരിക്കൽ ഞങ്ങൾ ഒരു മാർക്കറ്റിൽ കൂടി പോകുമ്പോൾ കുറച്ച് കോഴികളെ ചിക്കൻ കടയിലേക്ക് കൊല്ലാൻ കൊണ്ടുപോകുന്നത് അവൻ കണ്ടു. അവൻ എന്നോട് പെട്ടെന്ന് മമ്മ, നമുക്ക് അവയെ വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു. അന്ന് തുടങ്ങിയതാണ്. ഞങ്ങൾക്ക് ഇന്ന് 500 ഓളം കോഴികളും ആടുകളും ഒക്കെയുള്ള ഫാം ഉണ്ട്. 4 മണിക്കൊക്കെ ഈ കോഴികൾ ഞങ്ങളെ എല്ലാവരെയും വിളിച്ചുണർത്തുന്നത് രസമുള്ള കാഴ്ചയാണ്” എന്നാണ് നിത പറഞ്ഞത്.

കടുത്ത ആസ്ത്മ രോഗിയാണ് അനന്ത്. സ്റ്റിറോയ്ഡ് കലർന്ന മരുന്നുകളാണ് പലപ്പോഴും ആസ്ത്മ രോഗത്തിന് പ്രതിവിധിയായി നൽകാറുള്ളത്. ഇങ്ങനെ ഉപയോഗിച്ച മരുന്നുകളാണ്‌ അനന്ത് വണ്ണംവച്ചതിനു പിന്നിലെന്നാണ് പിന്നീട് നിത അംബാനി പറഞ്ഞത്. കുട്ടിക്കാലം തൊട്ടേ അമിതവണ്ണമുള്ളയാളുമാണ് അനന്ത്. ഒരിക്കൽ ഇരുനൂറു കിലോയിലേറെ ഭാരം വരെ ഉണ്ടായിട്ടുണ്ടെന്നും നിത പറഞ്ഞിരുന്നു. പിന്നീട് വണ്ണം പൊടുന്നനേ കുറച്ചതിന്റെ പേരിലും അനന്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വെറും 18 മാസം കൊണ്ട് 108 കിലോയോളമാണ് അനന്ത് കുറച്ചത്. ഇതിനായി കടുത്ത വർക്കൗട്ടാണ് അനന്ത് സ്വീകരിച്ചിരുന്നത്. ദിവസവും അഞ്ചു മണിക്കൂറോളം വർക്കൗട്ട് ചെയ്തു. യോഗ, നടത്തം, വെയ്റ്റ് ട്രെയിനിങ്, കാർഡിയോ എന്നിവയുൾപ്പെടെയാണിത്. ഇതിനൊപ്പം കൊഴുപ്പും കാർബോ ഹൈഡ്രേറ്റും കുറഞ്ഞതും പ്രോട്ടീൻ കൂടിയതുമായ ആഹാരരീതിയാണ് സ്വീകരിച്ചത്. മധുരം പാടേ ഒഴിവാക്കി. ഇവയാണ് ചുരുങ്ങിയസമയം കൊണ്ട് വണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് അനന്ത് പറഞ്ഞിട്ടുണ്ട്.  

ഇതിനിടയിൽ ശ്രദ്ധിക്കപ്പെടുന്നത് അനന്തും രാധികയും തമ്മിലുള്ള പ്രണയം ആണ്. 11 കൊല്ലമായി പ്രണയിച്ചവനെ ആണ് രാധിക വിവാഹം ചെയ്തത്. പതിനൊന്നു കൊല്ലം മുന്നേ വാക്ക് കൊടുക്കുമ്പോൾ അവൾ കണ്ട സൗന്ദര്യം അവന്റെ മനസിനും സ്നേഹത്തിനും ഇന്നും അവൾക്ക് മാത്രം കാണാൻ കഴിയുന്നത് കൊണ്ടാണ് അവർ വിവാഹിതരായത് എന്നത് ശ്രദ്ധേയമാണ്. ആ പ്രണയത്തെ ആണ് അവർ ലോകം മുഴുവൻ അറിയിച്ചുകൊണ്ട്  ആഘോഷിക്കുന്നത്, അല്ലെങ്കിൽ മരണത്തെ അതിജീവിച്ചു വന്ന മകന്റെ ജീവിത വിജയത്തെ ആണ് അംബാനി കുടുംബം  സമ്പാദ്യത്തിന്റെ ഒരു പങ്ക് എടുത്ത് കൊണ്ടാടുന്നത്.

“ഞാൻ വളരെ ഭാഗ്യവാനാണ്. എന്റെ സ്വപ്നത്തിൽ ഉള്ളതുപോലെ ഒരു പെൺകുട്ടി ആണവൾ. കുട്ടിക്കാലം മുതൽ ഞാൻ വിചാരിച്ചിരുന്നത് ഞാൻ ഒരിക്കലും ഒരു വിവാഹം ചെയ്യില്ല എന്നാണ്. എനിക്ക് എന്റെ ജീവിതം മൃഗങ്ങളെ സേവിക്കുന്നതിനു വേണ്ടി ആകണം എന്നുണ്ടായിരുന്നു. എനിക്ക് മൃഗങ്ങളോട് അത്രയും സ്നേഹമാണ്. രാധികയെ കണ്ട ശേഷമാണ് ഞാൻ എന്റെ ധാരണകൾ മാറ്റിയത്. എന്റെ അതെ ചിന്തകൾ ഒക്കെ തന്നെയാണ് രാധികയ്ക്കും ഉള്ളത്. ഞാൻ ചിന്തിക്കുന്നത് പോലെ തന്നെ മൃഗങ്ങളെ സംരക്ഷിക്കണം എന്ന മനസ്സ് രാധികയ്ക്കും ഉണ്ട്. ജീവിതത്തിലെ ചില മോശം സമയങ്ങളിൽ ഒപ്പം നിന്ന് കരുത്ത് പകർന്നു തന്ന ആളാണ് രാധിക. രാധികയെ ജീവിത പങ്കാളിയായി ലഭിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ എന്നെ ഒരിക്കലും ഒരു രോഗിയായി എന്റെ കുടുംബം കണ്ടിട്ടില്ല. അതുപോലെയാണ് രാധികയും.” എന്ന് അനന്ത് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Anant Ambani and Radhika Merchant’s wedding saw the attendance of many celebrities, including Hollywood and Bollywood stars. Despite facing body shaming and health challenges, Anant’s journey is inspiring. Learn more about their special day and Anant’s remarkable story.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version