പ്രാർത്ഥനയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അഗർബത്തി. അതിന്റെ മാർക്കറ്റ് സാധ്യത മനസ്സിലാക്കിയ വിദ്യാർത്ഥിസംരംഭകരായ അതുൽ മനോജും, ഹരികൃഷ്ണനും അതിനെ വരുമാനമാർമാക്കാൻ  തീരുമാനിച്ചു. കളമശേരി ഐടിഐയിലെ വിദ്യാർത്ഥികളാണ് ചന്ദനത്തിരി സംരംഭത്തിലൂടെ ശ്രദ്ധ നേടുന്നത്.

ഐടിഐയിലെ സൗഹൃദം, ബിസിനസ് പങ്കാളിത്തത്തിലേക്ക് വഴി മാറിയപ്പോൾ, ഈ സുഹൃത്തുക്കൾ ചന്ദനത്തിരി സംരംഭത്തിലൂടെ പുതിയ മാതൃക കാട്ടുകയായിരുന്നു. കളമശ്ശേരി ഗവ ഐടിഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡ് പഠിക്കുന്ന വിദ്യാർത്ഥികൾ ആണ് ഇരുവരും.
ഈ സംരംഭത്തിനുള്ള ആശയം ഹരി കൃഷ്ണന്റേത് ആയിരുന്നു. കോവിഡ് കാലത്തിന്റെ അവസാനങ്ങളിൽ ഹരികൃഷ്ണനും ജ്യേഷ്ഠനും നടത്തിക്കൊണ്ടിരുന്നത് ആയിരുന്നു ഈ ചന്ദനത്തിരി ബിസിനസ്. ഐടിഐയിൽ എത്തിയപ്പോൾ ഹരിയുടെ സുഹൃത്തായ അതുലിനോട്  ഈ ബിസിനസ് ആശയം പറയുമ്പോഴും ഒരുമിച്ച് ഒരു സംരംഭം എന്ന ചിന്ത ഉണ്ടായിരുന്നില്ല. പിന്നീട് അതുൽ നൽകിയ പ്രോത്സാഹനവും ആത്മവിശ്വാസവുമാണ് സംരംഭത്തിലേക്ക് നയിച്ചത്.

ആശയത്തെ സംരംഭത്തിലേക്ക് എത്തിക്കാൻ ഇരുവർക്കും തുണയായെത്തിയത് LEAP സംരംഭക പ്രോഗ്രാമാണ്. സംസ്ഥാനത്തെ 104 ഗവൺമെന്റ് ഐടിഐകളിലെ വിദ്യാർത്ഥികളിൽ സംരംഭകത്വവും പുതിയ കാലത്തെ കഴിവുകളും വികസിപ്പിക്കാൻ LEAP പദ്ധതി ലക്ഷ്യമിടുന്നു. ഐടിഐകളിൽ നിന്ന് ട്രെയിനി സംരംഭകരെ വളർത്തിയെടുക്കുകയും, അവരെ പിന്തുണയ്ക്കുകയുമാണ് LEAP ചെയ്യുന്നത്.

മാർക്കറ്റിൽ സ്ഥിരമായി ലഭ്യമാകുന്ന കറുപ്പ് നിറത്തിലുള്ള ചന്ദനത്തിരികളിൽ നിന്നും വ്യത്യസ്തമായി വെള്ളം നിറത്തിലുള്ള ചന്ദനത്തിരികൾ ആണ് ഈ യുവ സംരംഭകർ നിർമ്മിക്കുന്നത്. ചന്ദനത്തിരികളുടെ മണത്തിലും ഒരു വ്യത്യസ്തത വേണം എന്ന് ഇരുവരും തീരുമാനിച്ചിരുന്നു. നോർത്ത് ഇന്ത്യയിൽ നിന്നാണ് ഇതിനു വേണ്ടിയുള്ള സാമഗ്രികൾ ശേഖരിച്ചത്. രജനി ഗന്ധ, നാഗ ചെമ്പ, കസ്തൂരി എന്നിങ്ങനെ വ്യത്യസ്തതയാർന്ന സ്മെല്ലുകളാണ് ഇവർ ചന്ദനത്തിരിയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഒരു നാച്ചുറൽ ടച്ച് ആണ് ഇവർ ഈ ഉൽപ്പന്നത്തിൽ  പ്രയോഗിച്ചിരിക്കുന്നത്. അമ്പലങ്ങളാണ് ഇവരുടെ പ്രധാന വിപണന കേന്ദ്രങ്ങൾ. ആഴ്ചകളിൽ അമ്പലങ്ങളിലേക്ക് തങ്ങളുടെ തിരികൾ വാങ്ങാറുണ്ടെന്ന് ഇരുവരും പറയുന്നു. മന്ദാകിനി എന്നാണ് ഇവർ ഈ ചന്ദന തിരികൾക്ക് നൽകിയിരിക്കുന്ന പേര്.

Explore the Chandanathiri initiative by student entrepreneurs Atul Manoj and Harikrishnan from Kalamassery Govt. ITI, where they innovate with water-colored sandalwood sticks, catering primarily to temple markets.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version