തെലുങ്ക് നടൻ ആണെങ്കിലും തമിഴിലും മലയാളത്തിലും നിരവധി ആരാധകർ ഉള്ള താരമാണ് രാംചരൺ. രാജമൗലി സംവിധാനം ചെയ്‌ത RRR എന്ന സിനിമയിലൂടെ പാൻഇന്ത്യൻ ലെവലിലും അറിയപ്പെടുന്ന താരമാണ് അദ്ദേഹം. ഇന്ന് ഇന്ത്യയൊട്ടാകെ നിരവധി ആരാധകർ ഉള്ള രാംചരൺ തെലുങ്കു സിനിമയിലെ സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ മകൻ എന്നതിലുപരിയായി സ്വന്തമായ ഒരു ഇടം സിനിമാ ലോകത്ത് നേടിയെടുത്ത ആളാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് രാംചരൺ. രജനികാന്ത്, പ്രഭാസ്, വിജയ്, അല്ലു അർജുൻ, ജൂനിയർ NTR എന്നിവർക്കൊപ്പം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായകൻമാരുടെ പട്ടികയിലാണ് രാം ചരണിന്റെ സ്ഥാനം. നിലവിൽ 95 മുതൽ 100 കോടി രൂപയാണ് നടന്റെ പ്രതിഫലം. എന്നാൽ 125 മുതൽ 130 കോടി വരെയാണ് പുതിയ ചിത്രത്തിനായി വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇനിയുള്ള തന്റെ യാത്രകൾക്ക് കൂട്ടായി ഒരു പുതിയ അത്യാഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ആഡംബര കാറുകളുടെ അവസാനവാക്കായ റോൾസ് റോയ്‌സാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ബ്രാൻഡിന്റെ ഏറ്റവും വിലക്കൂടിയ കാറുകളിൽ ഒന്നായ റോൾസ് റോയ്‌സ് സ്പെക്‌ടറാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്ന മോഡൽ. 7.50 കോടി രൂപയാണ് ഈ അൾട്രാ ലക്ഷ്വറി ഇലക്ട്രിക് കാറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ടാക്‌സും ഇൻഷുറൻസുമെല്ലാമായി 7.87 കോടി രൂപയോളം വരും ഈ വാഹനത്തിന്റെ ഓൺ-റോഡ് വില. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ  രണ്ടാമത്തെ റോൾസ് റോയ്‌സാണിത് എന്നതും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് സ്പെക്ടർ ഇവി. റോൾസ് റോയ്‌സ് ഫാൻ്റം കൂപ്പെ, വ്രെയ്ത്ത് എന്നിവയുടെ ആത്മീയ പിൻഗാമിയായാണ് സ്‌പെക്ടറിനെ കണക്കാക്കുന്നത്. മറ്റെല്ലാ റോൾസ് റോയ്‌സ് മോഡലുകളെയും പോലെ സൂയിസൈഡ് ഡോറുകളാണ് ഇതിലുമുള്ളത്.

മുൻവശത്ത് ഇലുമിനേഷൻ ഫീച്ചറുകളോട് കൂടി വരുന്ന ഫ്രണ്ട് ഗ്രില്ലാണ് ഈ വാഹനത്തിന്റെ പ്രധാന ആകർഷണം.  23 ഇഞ്ച് അലോയ് വീലുകളോടെയാണ് ഇവി കൂപ്പെ വരുന്നത്. ഇത്രയും വലിയ സൈസുള്ള വീലുകൾ അവതരിപ്പിക്കുന്ന ആദ്യ റോൾസ് റോയ്‌സ് കാറാണിത്. പിന്നിലേക്ക് ചെരിഞ്ഞിറങ്ങുന്ന റൂഫ് സ്റ്റൈലും എൽഇഡി ടെയിൽലൈറ്റുകളുമാണ് ആഡംബര മറ്റൊരു പ്രത്യേകത. വലിയ ടച്ച്‌സ്‌ക്രീനും മെറ്റൽ ആക്‌സസറികളുള്ള ഉയർന്ന നിലവാരമുള്ള ലെതർ, വുഡ് ഇൻലേകൾ എന്നിവയെല്ലാം കാറിനെ മനോഹരമാക്കുന്നുണ്ട്.

ഇവി കൂപ്പെയിൽ 102 kWh ബാറ്ററി പായ്ക്കാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 530 കിലോമീറ്റർ റേഞ്ച് വരെ നൽകാനും ശേഷിയുള്ളതാണ്. മുന്നിലും പിന്നിലുമുള്ള ആക്സിലുകളിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകളുമായാണ് സ്‌പെക്ടർ വരുന്നത്. ഇവ 575 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന് ആക്ടീവ് സസ്‌പെൻഷനും ഫോർ വീൽ സ്റ്റിയറിങ്ങും ലഭിക്കുന്നുണ്ട്. ഇലക്ട്രിക് മോട്ടോറുകൾ, ബാറ്ററികൾ, പ്രീമിയം മെറ്റീരിയലുകൾ എന്നിവയിൽ നിന്ന് അധിക ഭാരം ഉണ്ടായിരുന്നിട്ടും വെറും 4.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്‌പെക്ടർ ഇവിക്ക് കഴിയുമെന്നാണ് റോൾസ് റോയ്‌സ് പറയുന്നത്.

ആഡംബരവും ഉയർന്ന പ്രകടനവുമുള്ള കാറുകളുടെ ഒരു നിരയാണ് രാംചരണിന് സ്വന്തമായുള്ളത്.

Mercedes-Maybach GLS 600: 4 കോടി രൂപ,
ആസ്റ്റൺ മാർട്ടിൻ വാൻ്റേജ് വി8: 3.2 കോടി രൂപ
ഫെരാരി പോർട്ടോഫിനോ: 3.50 കോടി രൂപ
റേഞ്ച് റോവർ ഓട്ടോബയോഗ്രഫി: 2.75 കോടി
ബിഎംഡബ്ല്യു 7 സീരീസ്: 1.75 കോടി രൂപ
Mercedes-Benz GLE 450 AMG Coupe: 1 കോടി രൂപ

ഇതൊക്കെയാണ് താരത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് വാഹനങ്ങൾ. 

Tollywood superstar Ram Charan adds a Rolls-Royce Spectre to his luxury car collection. Valued at ₹7.5 crores, it marks the first of its kind in Hyderabad. Discover more about his latest acquisition and his impressive car lineup.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version