കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കുന്ന നഗരത്തിനായുള്ള പുതിയ സമഗ്ര മൊബിലിറ്റി പ്ലാൻ പ്രകാരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പുതിയ മെട്രോ റെയിൽ ഉൾപ്പെടെ 97 കിലോമീറ്റർ അധിക ഗതാഗത സംവിധാനം വികസിപ്പിക്കാൻ നിർദ്ദേശിച്ചു. 18 കിലോമീറ്റർ ആലുവ-അങ്കമാലി (കൊച്ചിൻ എയർപോർട്ട് വഴി), 14 കിലോമീറ്റർ കളമശ്ശേരി-തൃപ്പൂണിത്തുറ (കാക്കനാട് വഴി) മൊബിലിറ്റി ഇടനാഴികളിലെ കണക്റ്റിവിറ്റി ആണ് നിർദ്ദേശത്തിൽ പറയുന്നത്.
പരവൂർ-അരൂർ (35 കിലോമീറ്റർ), ഹൈക്കോടതി-മുനമ്പം (30 കിലോമീറ്റർ) വിഭാഗങ്ങൾ ഉൾപ്പെടെ എട്ട് അധിക പ്രധാന മൊബിലിറ്റി ഇടനാഴി കൂടി മൊബിലിറ്റി പ്ലാൻ പ്രകാരം കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതി-ഫോർട്ട് കൊച്ചി (14 കിലോമീറ്റർ), പേട്ട-തോപ്പുംപടി കുണ്ടന്നൂർ വഴി (8.5 കിലോമീറ്റർ), തൃപ്പൂണിത്തുറ-പൂത്തോട്ട (14 കിലോമീറ്റർ), വല്ലാർപാടം-കളമശ്ശേരി (16 കിലോമീറ്റർ) എന്നിവയാണ് മറ്റ് ഇടനാഴികൾ.
ആലുവ മുതൽ എസ്എൻ ജംഗ്ഷൻ (27.3 കി.മീ; നിലവിലുള്ള മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം അല്ലെങ്കിൽ എംആർടിഎസ്), എസ്എൻ ജംഗ്ഷൻ-തൃപ്പൂണിത്തുറ (1.8 കി.മീ; നിർമാണത്തിലാണ്), ജെഎൽഎൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് (11.3 കിമീ; ഘട്ടം 2 – പുതിയതായി ആരംഭിച്ചത്) എന്നിങ്ങിനെ നിലവിലുള്ള ഇടനാഴികൾക്ക് പുറമെയാണ് ഇത്.
കോർപ്പറേഷൻ, ഒമ്പത് മുനിസിപ്പാലിറ്റികൾ, 29 പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 732 ചതുരശ്രകിലോമീറ്റർ വരുന്ന മേഖലയിൽ മൂന്ന് ജലപാതകൾ കൂടി ശുപാർശ ചെയ്യുന്നുണ്ട്. വരാപ്പുഴ – കൊച്ചിൻ എയർപോർട്ട് /കാലടി, കടമക്കുടി-കോട്ടപ്പുറം, ഇടക്കൊച്ചി-അരൂർ-പനങ്ങാട്-സൗത്ത് പറവൂർ എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോ വേണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്.
ആലുവ (ബസ്+മെട്രോ), അങ്കമാലി (മെട്രോ+ബസ്), കൊച്ചിൻ എയർപോർട്ട് (മെട്രോ+എയർ+ബസ്), ഹൈക്കോടതി (വാട്ടർ+ബസ്+മെട്രോ), തൃപ്പൂണിത്തുറ (മെട്രോ+റെയിൽ+) എന്നിവിടങ്ങളിലെ മൾട്ടി മോഡൽ മൊബിലിറ്റി ഹബ്ബുകൾക്കായും നിർദേശിച്ചിട്ടുണ്ട്. കൊച്ചിയിലെ തിരക്ക് കുറയ്ക്കണമെന്നും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉപനഗര കേന്ദ്രങ്ങൾ വികസിപ്പിക്കണമെന്നും പഠനം ശുപാർശ ചെയ്തു.
ഈ വളർച്ചാ കേന്ദ്രങ്ങൾ (ഉപകേന്ദ്രങ്ങൾ) കാര്യക്ഷമമായ നഗര പൊതുഗതാഗത സംവിധാനങ്ങളിലൂടെ ബന്ധിപ്പിക്കണം. 114.6 കിലോമീറ്റർ ഇടനാഴികൾ ട്രാൻസിറ്റ് ഓറിയൻ്റഡ് ഡെവലപ്മെൻ്റ് (TOD) എന്ന രീതിയിൽ വികസിപ്പിക്കാനും 103.5-കിലോമീറ്റർ ശൃംഖലയെ വളർച്ചാ ഇടനാഴികളായി വികസിപ്പിക്കാനും സമഗ്ര മൊബിലിറ്റി പ്ലാൻ നിർദ്ദേശിച്ചു.
Kochi Metro Rail Limited’s new comprehensive mobility plan proposes an additional 97 km of transport, including metro rail and water metro corridors, to enhance connectivity and decongest Kochi.