സിനിമാനിർമ്മാണത്തിൻ്റെ സ്വഭാവവും അഭിനേതാക്കളുടെ ജോലിഭാരവും അവരുടെ ഷെഡ്യൂളുകളും ഓക്കെയാണ് പലപ്പോഴും മിക്ക മുൻനിര താരങ്ങൾക്കും അവർ തിരഞ്ഞെടുക്കുന്ന എല്ലാ സിനിമകൾക്കും സമ്മതം മൂളാൻ കാരണമാവുന്നത് എന്ന് പറയാൻ കഴിയില്ല. എന്നാൽ പലപ്പോഴും, അജ്ഞാതമായ ചില കാരണങ്ങളാൽ സിനിമ വേണ്ടെന്ന് വച്ചവരുമുണ്ട്. അങ്ങിനെയുള്ളവരിൽ ചിലർ പിന്നീട് ഈ തീരുമാനത്തിൽ ഖേദിക്കുന്നുമുണ്ട്. അത്തരത്തിൽ 1400 കോടി രൂപ നഷ്ടപ്പെടുത്തിയ, തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അവസരത്തോട് നോ പറയാൻ ഈ ഒരു താരം എടുത്തത് വെറും പത്ത് മിനിറ്റ് മാത്രമാണ്.
ടൈറ്റാനിക്കിന്റെയും ടെർമിനേറ്ററിന്റെയും പിന്നിലെ പ്രശസ്തനായ സംവിധായകൻ ജെയിംസ് കാമറൂൺ, 2007 ൽ അവതാർ എന്ന സിനിമയിൽ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി കാസ്റ്റിംഗ് സമയത്ത് മാറ്റ് ഡാമനെ സമീപിച്ചിരുന്നു. അടുത്തിടെ ഒരു ടോക്ക് ഷോയിലാണ് മാറ്റ് ഡാമൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഈ ക്ലിപ്പിൽ, താരം പ്രേക്ഷകരോട് പറയുന്നത്, “എനിക്ക് അവതാർ എന്ന സിനിമയിൽ ഒരു അവസരം അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഞാൻ അത് നിരസിച്ചു. ജിം കാമറൂൺ എന്നെ വിളിച്ചു പറഞ്ഞത്, എനിക്ക് അവതാറിൻ്റെ ലാഭത്തിന്റെ 10% പ്രതിഫലം ആയി തരാം എന്നായിരുന്നു. ” എന്നാണ്. അദ്ദേഹം ഇത് ഷോയിൽ പറയുമ്പോൾ ഷോയിലെ ആതിഥേയരും പ്രേക്ഷകരും ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ താരം ചിരി നിർത്തി പറഞ്ഞത് “എന്നേക്കാൾ കൂടുതൽ പ്രതിഫലം നിരസിച്ച ഒരു നടനെ നിങ്ങൾ ഒരിക്കലും കാണില്ല” എന്നായിരുന്നു.
അവതാർ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിൽ ഒന്നാണ്. റിലീസ് കഴിഞ്ഞ് അതിൻ്റെ പ്രാരംഭ നാളുകളിൽ തന്നെ 2.7 ബില്യൺ ഡോളറും മൊത്തത്തിൽ 2.9 ബില്യൺ ഡോളറും ഈ ചിത്രം നേടിയിട്ടുണ്ട്. ഇതിന്റെ 10% ലാഭം ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ ഡാമൺ 290 മില്യൺ ഡോളർ (2009-ലെ കണക്ക് പ്രകാരം 1400 കോടി രൂപ) ഈ സിനിമയിൽ നിന്ന് നേടിയേനെ എന്നാണ് കണക്കുകൾ പറയുന്നത്. സിനിമ വേണ്ടെന്ന് പറയാൻ വെറും 10 മിനിറ്റ് മാത്രമാണ് താൻ എടുത്തതെന്ന് താരം ഒരു റിപ്പോർട്ടിൽ പറഞ്ഞു. ഒടുവിൽ, ഇദ്ദേഹത്തിന് പറഞ്ഞുവച്ച വേഷത്തിൽ സാം വർത്തിംഗ്ടൺ ആണ് അഭിനയിച്ചത്. സിനിമയുടെ ലാഭത്തിൻ്റെ 5% ഈ ഓസ്ട്രേലിയൻ നടന് ലഭിച്ചിരുന്നു.
മാറ്റ് ഡാമൻ, 1988-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹാർവാർഡിൽ കോളേജ് വിദ്യാഭ്യാസം നേടാൻ പോയിരുന്നു. എന്നാൽ 1992-ൽ ബിരുദം നേടാതെ അദ്ദേഹം പഠനം ഉപേക്ഷിച്ചു. 1992-ൽ തന്നെ ബോക്സോഫീസ് ഹിറ്റായ ജെറോണിമോ എന്ന ചിത്രത്തിലൂടെയാണ് ഡാമൻ തൻ്റെ കരിയർ ആരംഭിച്ചത്. കുറച്ച് സിനിമകളിലെ ചെറിയ വേഷങ്ങൾക്ക് ശേഷം, ഡാമൺ, സുഹൃത്ത് ബെൻ അഫ്ലെക്കിനൊപ്പം ഗുഡ് വിൽ ഹണ്ടിംഗ് എന്ന പേരിൽ ഒരു സിനിമ എഴുതി. ഇരുവരും സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഈ സിനിമ വാണിജ്യപരമായ വിജയമായിരുന്നു. പിന്നീട് നിരവധി ഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ ആണ്. ദി മാർഷ്യൻ പോലുള്ള ചിത്രങ്ങളിലെ തുടർച്ചയായ വിജയത്തിന് ശേഷം, ഇൻ്റർസ്റ്റെല്ലാർ, ഓപ്പൺഹൈമർ തുടങ്ങിയ വലിയ ചിത്രങ്ങളിൽ സഹകഥാപാത്രങ്ങളിലേക്കും അതിഥി വേഷങ്ങളിലേക്കും ഡാമൻ കിടന്നിരുന്നു. അൺസ്റ്റോപ്പബിൾ എന്ന ചിത്രമാണ് താരത്തിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ മറ്റ് മൂന്ന് സിനിമകൾ അദ്ദേഹം നിർമ്മിക്കുന്നുമുണ്ട്.
Discover how Matt Damon turned down a role in James Cameron’s Avatar, costing him Rs 1400 crore. Explore Damon’s career, the financial impact of his decision, and his recent projects.