വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു ചുറ്റുമായി മാസ്റ്റർ പ്ലാൻ ഒരുക്കാൻ സംസ്ഥാന സർക്കാർ. തുറമുഖത്തിന്റെ ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിക്കുന്നതിനു അനുബന്ധിച്ചാകും മാസ്റ്റർപ്ലാൻ നടപ്പാക്കുക.  റസിഡൻഷ്യൽ, വാണിജ്യ, വ്യവസായ,ലോജിസ്റ്റിക് മേഖലകളായി തരംതിരിച്ചുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പ് ഇതിനകം ആറിലധികം വ്യവസായ ഗ്രൂപ്പുകളുമായി ചർച്ച നടത്തി. അടുത്തവർഷത്തെ ആഗോള നിക്ഷേപ സംഗമത്തിൽ കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കാനായി വിവിധ നഗരങ്ങളിൽ നടത്തുന്ന റോഡ് ഷോകളിൽ വിഴിഞ്ഞം തുറമുഖാനുബന്ധ പദ്ധതികൾക്ക് പ്രധാന്യം നൽകും.

വിഴിഞ്ഞത്തോടനുബന്ധിച്ച വ്യവസായ വികസനത്തിന് ഭൂമിക്കായി ലാൻഡ് പൂളിംഗ് പദ്ധതി ഒരുക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതിയാവിഷ്കരിക്കും.  വ്യവസായ ഭൂമിയുടെ പാട്ട വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്ക്കരിച്ച് വൻകിട വ്യവസായങ്ങൾ ആകർഷിക്കാനാണ് സർക്കാരിന്റെ ലക്‌ഷ്യം.

ഇതനുസരിച്ചാണ് കേരള ലാൻഡ് ഡിസ്‌പോസൽ റെഗുലേഷൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.  കിൻഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവിടങ്ങളിലെ ഭൂമിയുടെ പാട്ട കാലാവധി 90 വർഷമായി വർദ്ധിപ്പിച്ചു. വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടയ്ക്കണം. രണ്ടുവർഷത്തേക്ക് മൊറോട്ടോറിയവും ലഭിക്കും.

വിഴിഞ്ഞത്ത് ഇരുപതിനായിരം കോടിയുടെ അധിക നിക്ഷേപം അദാനി പോർട്ട്സ് പ്രഖ്യാപിച്ചിട്ടുണ്ട്.  തുറമുഖത്തിന്റെ അടുത്ത മൂന്നുഘട്ടങ്ങൾ നാലുവർഷംകൊണ്ടു പൂർത്തിയാക്കുന്നതിനുള്ള നിക്ഷേപത്തിന് പുറമേയാണിത്. അടുത്ത മൂന്നുഘട്ടങ്ങൾക്കുവേണ്ടി പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് അദാനി പോർട്ട്സ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ക്രൂസ് ടെർമിനൽ, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിങ് യൂണിറ്റ്, ഫിഷിങ് ഹാർബർ, അനുബന്ധവികസനമായി സിമന്റ് ഗ്രൈൻഡിങ് പ്ലാന്റ്, സീഫുഡ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കാണ്  അദാനി പോർട്ട്സിന്റെ അധിക  നിക്ഷേപം .

ട്രയൽ റൺ വിജയകരമായി തുടരുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി സാധ്യതകളാണ് തുറന്നു കാണിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് നിക്ഷേപം ഇരട്ടിയാക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്.

Kerala government prepares a comprehensive master plan for residential, commercial, industrial, and logistics sectors around Vizhinjam International Port. Learn about the new initiatives and investments aimed at transforming the port area into a major industrial hub.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version