പോക്കറ്റ് മണിയായ 200 രൂപയെ 10 കോടിയാക്കിയ സൂര്യ

ജനിക്കുമ്പോൾ തന്നെ ചിലരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ബിസിനസ് എന്ന് പലരും പറഞ്ഞ് കേട്ടവരാണ് നമ്മളൊക്കെ. അങ്ങിനെ ബിസിനസുകാരൻ ആവാൻ വേണ്ടി ജനിച്ചതാണ് എന്ന് തോന്നിപ്പോകുന്ന ഒരാളുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നതും.  വെറും 200 രൂപയിൽ നിന്നു കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നുള്ള സൂര്യ വർഷൻ ആണ് നമ്മുടെ ഹീറോ. വളരെ ചെറു പ്രായത്തിൽ തന്നെ കോടികളുടെ ഈ നേട്ടം കൈവരിച്ച ഇദ്ദേഹത്തെ നിങ്ങളിൽ പലരും അറിയണമെന്നില്ല. എന്നാൽ ഏവരും മനസിലാക്കിയിരിക്കേണ്ട വ്യക്തിത്വങ്ങളിൽ ഒന്നാണ് ഇദ്ദേഹം എന്നതിൽ ഒരു തർക്കവുമില്ല.

നേക്കഡ് നേച്ചർ എന്ന അതുല്യ ബ്രാൻഡിന്റെ നട്ടെല്ല് ആണ് സൂര്യ വർഷൻ. തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് സൂര്യ. പ്രായം വെറും 22 വയസ്. 12 -ാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം സ്വന്തം അടുക്കളയിൽ തയ്യാറാക്കിയ Hibiscus Bath Salt (ചെമ്പരത്തിയും ഉപ്പും കൊണ്ടുണ്ടാക്കിയ സോപ്പ്) എന്ന ഉൽപ്പന്നം നിർമ്മിച്ചുകൊണ്ട് ആണ് ആദ്യമായി സംരംഭകൻ ആവുന്നത്. ഇന്ന് നേക്കഡ് നേച്ചർ എന്ന ബ്രാൻഡിന്റെ മൂല്യം 10 കോടി രൂപയിൽ അധികമാണ്.

പഠന സമയത്ത് മാതാപിതാക്കൾ നൽകിയ പോക്കറ്റ് മണിയിൽ നിന്ന് ലാഭിച്ച 200 രൂപയായിരുന്നു സൂര്യയുടെ മൂലധനം. ഈ പണം കൊണ്ട് അദ്ദേഹം ആദ്യ ഉൽപ്പന്നം സൃഷ്ടിച്ചു. പ്രായമായ പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഇതു കുട്ടികൾക്ക് പറഞ്ഞിരിക്കുന്ന പണിയല്ല, നീ പഠിച്ചാൽ മാത്രം മതിയെന്നായിരുന്നു കുത്തുവാക്കുകൾ. എന്നാൽ സൂര്യ തന്റെ മുന്നേറ്റം തുടർന്നുകൊണ്ടേയിരുന്നു.

പരീക്ഷണങ്ങൾക്കൊപ്പം അവൻ ചെന്നൈയിലെ ബിഇ എൻജിനീയറിംഗ് പഠനവും മുന്നോട്ടു കൊണ്ടുപോയി. വളർന്നുവരുന്ന തന്റെ സംരംഭത്തെ പരിപോഷിപ്പിക്കുന്നതിനായി അദ്ദേഹം എല്ലാ വാരാന്ത്യങ്ങളിലും മധുരയിലേക്ക് യാത്ര ചെയ്തു. കുട്ടിത്തരം എന്നു പറഞ്ഞു ആദ്യ കാലങ്ങളിൽ പലരും സൂര്യയുടെ ഉൽപ്പന്നങ്ങൾ നിരസിച്ചു. എന്നാൽ അവിടെയും അവൻ പതറിയില്ല. ഉപ്പടങ്ങിയ സോപ്പുകളുടെ മേൻമ മനസിലാക്കിയ ഒരു ആയുർവേദ വൈദ്യൻ സൂര്യയുടെ സോപ്പ് വാങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

ഈ വഴിത്തിരിവ് സൂര്യയിലെ സംരംഭകനെ കൂടുതൽ പ്രചോദിപ്പിക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു. ബിസിനസിന്റെ വളർച്ചയ്ക്കായി യൂട്യൂബിലൂടെ സൂര്യ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചു. അതിനുശേഷം ബിസിനസിലേക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനായി, സൂര്യ താൻ പഠിച്ച ഡിജിറ്റൽ മാർക്കറ്റിംഗിൽ ഓൺലൈൻ ക്ലാസുകൾ ആവശ്യക്കാർക്കായി എടുത്തു തുടങ്ങി. ഇതുവഴി ഏകദേശം 2.20 ലക്ഷം രൂപ ഈ ചെറുപ്പക്കാരൻ സമ്പാദിച്ചു. ഈ വരുമാനം നേക്കഡ് നേച്ചർ എന്ന തന്റെ ബിസിനസിലേക്ക് അദ്ദേഹം നിക്ഷേപിച്ചു.

ഇന്ന് ബാത്ത് സോപ്പ്, ചർമ്മം മുടി സംരക്ഷണം എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന 70 ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ആണ് സൂര്യയുടെ  കമ്പനിയ്ക്ക് ഉള്ളത്. 2021- 22 സാമ്പത്തിക വർഷത്തിൽ മാത്രം 56 ലക്ഷം രൂപ നേടി ഈ ബ്രാൻഡ് ശ്രദ്ധേയമായ വിജയം കൈവരിച്ചു. മധുര ആസ്ഥാനമാക്കിയാണ് നേക്കഡ് നേച്ചറിന്റെ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഓൺലൈനിലും തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സൂര്യയുടെ ഉൽപ്പന്നങ്ങൾ ഇന്നു ലഭ്യമാണ്.

Surya Varshan, a 22-year-old entrepreneur from Madurai, revolutionizes the D2C market with ‘Naked Nature.’ Starting with Rs 200, his brand now exceeds Rs 10 crore in valuation. Discover his journey and success.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version