നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായ നായികയാണ് രഷാമി ദേശായി. രഷാമിയുടെ ഹിന്ദി സീരിയലുകൾ എല്ലാം മലയാളത്തിൽ ഡബ്ബിങ്ങ് ആയി ഇറങ്ങുകയും അതിനൊക്കെ ഒരു വലിയ ആരാധനവൃന്ദത്തെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.  2002 ല്‍ സംപ്രേഷണം ആരംഭിച്ച കന്യാദാന്‍ എന്ന അസമീസ് സിനിമയിലൂടെയാണ് രഷാമി അഭിനയരംഗത്തെത്തിയത്. പിന്നീട് ഹിന്ദി, ഭോജ്പുരി ഭാഷകളില്‍ സിനിമകളില്‍ വേഷമിട്ടുവെങ്കിലും ശ്രദ്ധനേടാനായത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. ഇടയ്ക്ക് ബിഗ്‌ബോസിന്റെ ഹിന്ദിയിൽ വന്നതോടെ കൂടുതൽ ജനപ്രീതി നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് അടുത്തിടെ രഷാമി ദേശായി തുറന്നു പറഞ്ഞിരുന്നു. ദുര്‍ഘടമായ സമയത്ത് ഒറ്റയ്ക്ക് നിന്ന് പോരാടിയതായും അതിനെ മറികടന്നതായും ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി വീട് ഇല്ലാതെ തന്റെ ഔഡി കാറില്‍ ദിവസങ്ങളോളം കിടന്നുറങ്ങി എന്നാണ് രഷാമിയുടെ വെളിപ്പെടുത്തൽ.

2012 ലാണ് നടന്‍ നന്ദീഷ് സന്ധുവിനെ രഷാമി ദേശായി വിവാഹം ചെയ്യുന്നത്. 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹത്തിന് ശേഷം കുടുംബവും സുഹൃത്തുക്കളുമായി തനിക്ക് ബന്ധമുണ്ടായിരുന്നില്ല എന്നാണ് രഷാമി പറഞ്ഞത്. ഒരു വീട് വാങ്ങുവാന്‍ ഏകദേശം 2.5 കോടി രൂപ വായ്പയെടുത്തിരുന്നു. കൂടാതെ, ആകെ 3.5 കോടി രൂപ കടം ഉണ്ടായിരുന്നു. ടെലിവിഷന്‍ ഷോ പെട്ടെന്ന് നിന്നതോടെ സാമ്പത്തികമായി തകര്‍ന്നു.

വിവാഹജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന  നാല് ദിവസം റോഡിലായിരുന്നു ജീവിതം. ഒരു ഔഡി എ6 ഉണ്ടായിരുന്നു, ആ കാറിൽ ആയിരുന്നു ഉറക്കം. ആ ദിവസങ്ങളില്‍ റിക്ഷാ വാലകളുടെ ഭക്ഷണം കഴിക്കും. 20 രൂപയുടെ ചോറും പയറുമായിരുന്നു പ്രധാന ഭക്ഷണം. പ്രതിസന്ധി മറികടക്കാനായി ഒടുവില്‍ ഔഡി എ6 15 ലക്ഷം രൂപയ്ക്ക് വിറ്റു.  ‘ദില്‍ സേ ദില്‍ തക്’ എന്ന ഷോ ലഭിച്ചതോടെയാണ് കാര്യങ്ങള്‍ ശരിയായി തുടങ്ങിയത്. പിന്നീട് ഒരു ഇന്നോവ വാങ്ങി. ഇനിയും ഇത്തരം അവസ്ഥ വന്നാല്‍ അതില്‍ കിടക്കാം എന്നാണ്  രഷാമി ദേശായി പറഞ്ഞത്.

Discover Rashami Desai’s candid revelation about her financial and emotional struggles post-divorce, including sleeping in her car and living on minimal meals, and her journey of resilience and recovery.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version