Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ക്യാൻസറിനോട് പൊരുതി നേടിയ 420 കോടി
Shepreneur

ക്യാൻസറിനോട് പൊരുതി നേടിയ 420 കോടി

ഇന്ത്യയിലെ ഒരു ഗ്രാമീണ വനിതയെന്ന ലേബലിൽ നിന്ന് രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയെന്ന നിലയിലേയ്ക്ക് വളരാൻ കനികയ്ക്ക് സാധിച്ചു എന്നത് തന്നെയാണ് അവളുടെ വിജയം.
News DeskBy News Desk8 August 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിതത്തിൽ വിജയം കണ്ടെത്തുന്ന ചുരുക്കം ചില മനുഷ്യരെ ഉണ്ടാവുള്ളൂ. പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലാണ് വിജയം ഒളിഞ്ഞിരിക്കുന്നത്. ഇത്തരം ആളുകൾ മറ്റുള്ളവർക്ക് ഒരു മോഡലായിരിക്കും എന്നും.  അത്തരത്തിലൊരു മികച്ച ഉദാഹരണമാണ് കനിക ടെക്രിവാൾ എന്ന ഇന്ത്യൻ യുവതി.

ഇന്ത്യയിലെ ഒരു ഗ്രാമീണ വനിതയെന്ന ലേബലിൽ നിന്ന് രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയെന്ന നിലയിലേയ്ക്ക് വളരാൻ കനികയ്ക്ക് സാധിച്ചു എന്നത് തന്നെയാണ് അവളുടെ വിജയം.  ബഹുഭൂരിപക്ഷമാളുകളും മുട്ടുമടക്കുന്ന ക്യാൻസർ എന്ന മഹാവ്യാധിയെ തോൽപ്പിച്ചാകുമ്പോൾ പറയേണ്ടതില്ല.

33- ാം വയസിൽ 10 ൽ അധികം ജെറ്റ് വിമാനങ്ങൾ സ്വന്തമാക്കാൻ കനികയ്ക്കു സാധിച്ചിട്ടുണ്ട്. 420 കോടി രൂപയിലധികം ആണ് ഇന്നവളുടെ ആസ്തി. ഈ വിജയത്തിനെല്ലാം കാരണം ജെറ്റ്‌സെറ്റ് ഗോ എന്ന അവളുടെ സംരംഭം ആണ്.

ഒരു മാർവാടി കുടുംബത്തിൽ ജനിച്ച കനിക, ലവ്ഡെയ്ലിലെ ലോറൻസ് സ്‌കൂളിലാണ് പഠിച്ചത്. കോവെൻട്രി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2012 -ലാണ് ജെറ്റ്സെറ്റ്ഗോ എന്ന സ്റ്റാർട്ടപ്പിന് കനിക തുടക്കമിടുന്നത്. ഏകദേശം ഒരു ലക്ഷം ഫ്‌ലയർമാരെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയർക്രാഫ്റ്റ് ലീസിംഗ് കമ്പനിയാണ് ജെറ്റ്‌സെറ്റ്‌ഗോ. ഇതിനകം 6,000 വിമാനങ്ങൾ സർവീസ് വിജയകരമായി പൂർത്തിയാക്കാൻ കമ്പനിക്കു സാധിച്ചു.

ചാർട്ടേഡ് വിമാനങ്ങളും, ഹെലികോപ്റ്ററുകളും കൈകാര്യം ചെയ്യുന്ന ഒരു പ്ലെയിൻ അഗ്രഗേറ്റർ സ്റ്റാർട്ടപ്പാണ് ജെറ്റ്‌സെറ്റ്‌ഗോ. വെറും 23 -ാം വയസിൽ ക്യാൻസറിനെ കീഴടക്കിയ പോരാളിയാണ് കനിക. അങ്ങനെയുള്ള അവളുടെ മനഃശക്തി പ്രത്യേകം പറയേണ്ട കാര്യമില്ല. സ്വപ്രയത്‌നം കൊണ്ട് സമ്പാദിച്ച 5,600 രൂപയായിരുന്നു അവളുടെ മൂലധനം. ഇരുവച്ച് ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്യാനുള്ള ഒരു ആപ്പ് അവൾ നിർമ്മിച്ചു.

ഹുറുൺ റിച്ച് ലിസ്റ്റിൽ ഇടം നേടിയ ഏറ്റവും ധനികയായ ഇന്ത്യൻ സ്ത്രീയെന്ന ഖ്യാതിയും കനികയ്ക്കു സ്വന്തമാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെയാണ് അവർ വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യൻ സർക്കാരിന്റെ ദേശീയ സംരംഭകത്വ അവാർഡും, വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ യുവ ഗ്ലോബൽ ലീഡേഴ്സും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അവൾ ചെറുപ്രായത്തിൽ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

ക്യാൻസർ എന്ന മഹാവ്യാധിയുടെ ചൂട് ചെറുപ്രായത്തിൽ അറിഞ്ഞ അവൾ, കാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജെറ്റ്‌സെറ്റ്‌ഗോയിൽ നിന്നുള്ള മൊത്തം സർവീസുകളുടെ വരുമാനത്തിൽ നിന്ന് അഞ്ചു ശതമാനം മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. കൊവിഡ് കാലത്തും മികച്ച നിലയിൽ പിടിച്ചുനിൽക്കാനും, ജീവനക്കാരെ സംരക്ഷിക്കാനും അവൾക്ക് സാധിച്ചിരുന്നു.

കോവിഡ് കാലത്ത് ഒരു ജീവനക്കാരെ പോലും പിരിച്ചുവിടേണ്ട അവസ്ഥ കനികയ്ക്ക് ഉണ്ടായിട്ടില്ല. നിലവിൽ ഇലക്ട്രിക്കൽ വെർട്ടിക്കൽ ടേക്ക് ഓഫ് എന്ന സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ലംബമായി പറന്നുയരാനും, ലാൻഡിങ്ങിനും വിമാനങ്ങളെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണിത്. വിലകുറഞ്ഞ വിമാനയാത്രകൾ വാഗ്ദാനം ചെയ്യാനും, ജെറ്റ്സെറ്റ്‌ഗോയ്ക്ക് സാധിക്കുന്നുണ്ട്.

Discover the inspiring success story of Kanika Tekriwal, from overcoming cancer to becoming India’s richest woman through her venture JetSetGo. Learn about her achievements, philanthropy, and innovative advancements in aviation.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil