കഷ്ടപ്പാടും ദുരിതവും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച പലരും ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ കരസ്ഥമാക്കിയതായി കണ്ടും കേട്ടും വായിച്ചും നമ്മൾ അറിഞ്ഞിട്ടുണ്ട്. ബുദ്ധിമുട്ടുകൾ നിറഞ്ഞ ബാല്യത്തിൽ നിന്നും ബിസിനസ് ലോകത്തെ കീഴടക്കിയ സംരംഭകരുടെ കഥകൾ ഇത്തരത്തിൽ മറ്റുള്ളവർക്കും ഒരു പ്രചോദനം തന്നെയാണ്. അത്തരം ചില സാഹചര്യങ്ങൾ കാരണം ഏഴാം ക്ലാസിനുശേഷം പഠിത്തം നിർത്തേണ്ടി വന്ന ആളാണ് രാജേഷ് ഡോംഗ്രെ. ഇന്ന്, മഹാരാഷ്ട്രയിലെ സോലാപൂരിൽ 6,000 സ്ത്രീകൾ ജോലി ചെയ്യുന്ന ഒരു ചെറുകിട ബിസിനസ്സിൻ്റെ  ഉടമയാണ് ഈ 48 കാരൻ.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സോലാപൂരിൽ മഹാലക്ഷ്മി ഗൃഹ ഉദ്യോഗ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് രാജു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന രാജേഷ് ഡോംഗ്രെ. പപ്പടം നിർമ്മിക്കുന്ന ഫാക്ടറി ആണ് ഇത്. ചെറുപ്പത്തിൽ രാജേഷിന്റെ മാതാപിതാക്കൾ സോലാപൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്നു. എന്തോ ചില സാങ്കേതിക പ്രശ്നങ്ങളാൽ  മില്ല് അടച്ചുപൂട്ടിയതോടെ കുടുംബത്തിൻ്റെ അവസ്ഥ ദാരിദ്ര്യത്തിലായി. ഇതോടെ രാജേഷിന്റെ പഠിപ്പും മുടങ്ങി.

പഠിപ്പ് മുടങ്ങിയതോടെ വീട്ടിലെ നിത്യവൃത്തിക്ക് വേണ്ടി അധ്വാനിക്കേണ്ട ചുമതല രാജേഷിലേക്കും എത്തി. ഇതോടെ ആ ചെറുപ്രായത്തിൽ തന്നെ ജോലിക്ക് പോകാൻ രാജേഷ് നിർബന്ധിതനായി. രാജേഷിന്റെ അമ്മ പപ്പടം നിർമ്മിക്കുമായിരുന്നു. അതിൽ നിന്നാണ് അദ്ദേഹം  2013-ൽ സോലാപൂരിൽ നാല് സ്ത്രീ തൊഴിലാളികളുമായി മഹാലക്ഷ്മി പപ്പഡ് ബിസിനസ്സ് ആരംഭിക്കുന്നത്. ഇന്ന്, സോലാപൂർ നഗരത്തിൽ 11 നിർമ്മാണ യൂണിറ്റുകൾ ആണ് മഹാലക്ഷ്മി പപ്പടത്തിനുള്ളത്.

ബിസിനസിനൊപ്പം തന്നെ ഇവിടെ സ്ത്രീകൾക്ക് പപ്പടം ഉണ്ടാക്കാൻ പരിശീലനവും രാജേഷ് നൽകി വരുന്നുണ്ട്.  മുംബൈയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പ്രശസ്തമായ ഹോട്ടലുകളിൽ ഉപയോഗിക്കുന്നത് മഹാലക്ഷ്മി പപ്പടം ആണ്.

Discover the inspiring journey of Rajesh Dongre, who transformed his early life struggles into a success story with Mahalakshmi Griha Udyog. From dropping out of school to creating a thriving papad manufacturing business that employs 6,000 women, Rajesh’s story is a testament to resilience and empowerment.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version