ഇന്ത്യയിലുടനീളം ഉള്ള ആളുകൾക്കിടയിൽ വളരെ പ്രശസ്തവും പ്രിയപ്പെട്ടതുമായ ഒരു തെരുവ് ഭക്ഷണം ഉണ്ടെങ്കിൽ അത് മോമോസ് ആയിരിക്കണം. മോമോസുകളുടെ ഈ വൻ ഡിമാൻഡ് കണക്കിലെടുത്ത് ആയിരുന്നു വൗ മോമോ എന്ന റെസ്റ്റോറൻ്റ് ശൃംഖല സ്ഥാപകനും സിഇഒയുമായ സാഗർ ദരിയാനി ഇന്ത്യയിൽ മോമോ ബിസിനസ്സ് ഉയർത്തി കൊണ്ട് വന്നത്.  തൻ്റെ സഹപാഠിയായ ബിനോദ് ഹൊമാഗായിയുമായി ചേർന്നാണ് സാഗർ 2008 ഓഗസ്റ്റ് 29-ന്, കൊൽക്കത്തയിലെ സെൻ്റ് സേവ്യേഴ്‌സിൽ ബിരുദപഠനത്തിൻ്റെ  അവസാന വർഷത്തിൽ തന്നെ വൗ മോമോ സ്ഥാപിച്ചത്. 

കൊൽക്കത്തയിലെ ഒരു ചെറിയ വണ്ടിയിൽ തുടങ്ങിയ അവരുടെ ചെറിയ ആശയത്തെ വിജയകരമായ ഒരു ബിസിനസ്സാക്കി മാറ്റാൻ അവർക്ക് സാധിച്ചു.  കുടുംബത്തിൻ്റെ എതിർപ്പ് വകവയ്ക്കാതെ തന്നെ, 21-ാം വയസ്സിൽ, 2000 കോടി രൂപയുടെ കമ്പനി കെട്ടിപ്പടുക്കാൻ സാഗർ നിക്ഷേപിച്ചത്  30,000 രൂപയും ഒരു മേശയും 2 പാർട്ട് ടൈം പാചകക്കാരെയും മാത്രം ആയിരുന്നു.

WowMomo എന്ന പേര് തിരഞ്ഞെടുത്തത് പോലും ഫ്യൂഷൻ ഭക്ഷണത്തിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.  ആദ്യ വർഷങ്ങളിൽ ഇതിന്റെ സ്ഥാപകർ സജീവമായി ഉപഭോക്തൃ ഫീഡ്‌ബാക്ക് തേടിയിരുന്നു.

അതിൻ്റെ ജനപ്രീതിയും വിപണിയും വളർന്നപ്പോൾ, ഇന്ത്യയിലെമ്പാടുമുള്ള ടെക് പാർക്കുകൾ, മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ തുടങ്ങി വിവിധ വാണിജ്യ സ്ഥലങ്ങളിൽ ചെറിയ ഔട്ടിലെറ്റുകൾ സ്ഥാപിച്ചുകൊണ്ട് WowMomo അതിൻ്റെ ചുവടുറപ്പിച്ചു.

2130 കോടി രൂപയുടെ അതിശയിപ്പിക്കുന്ന മൂല്യത്തോടെ, WowMomo ഇതിന്റെ ലാഭത്തിലേക്ക് 375 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. ഇവരുടെ ഓഹരിയുടെ 52 ശതമാനം ഉടമസ്ഥാവകാശം സ്ഥാപകർ, പ്രൊമോട്ടർമാർ, തൊഴിലാളികൾ എന്നിവരുടെ കൈവശമാണ്.  കമ്പനിയുടെ പ്രതിമാസ വരുമാനം 40 കോടി രൂപയായി ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 220 കോടി രൂപ വരുമാനമുണ്ടാക്കി.  2023 സാമ്പത്തിക വർഷത്തിൽ ഇത് 450 കോടി രൂപയുടെ നേട്ടമാണ് ഉണ്ടാക്കിയത്.

റിപ്പോർട്ടുകൾ പ്രകാരം, WowMomo പ്രതിദിനം 6 ലക്ഷം മോമോകൾ വിൽക്കുന്ന സ്ഥാപനം ആണ്. 26 സംസ്ഥാനങ്ങളിലായി 800 സ്റ്റോറുകൾ ഇവർക്കുണ്ട്. അടുത്ത വർഷം അവസാനത്തോടെ 3000 സ്റ്റോറുകൾ കൂടി ആരംഭിക്കാൻ ആണ് ഇവർ ലക്ഷ്യമിടുന്നത്.

Discover the inspiring journey of Wow Momo, founded by Sagar Dariani and Binod Homagai, from a small Kolkata cart to a Rs 2000 crore restaurant chain with 800 outlets across India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version