റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മധ്യപ്രദേശിലെ സോഹാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന കൽക്കരി  മീഥെയ്ൻ (സിബിഎം) ൽ 1000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു.  സിബിഎം ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കുകയാണ് റിലയൻസ് കമ്പനിയുടെ ലക്ഷ്യം. കൽക്കരി പാളികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കൽക്കരി സീമുകളിൽ കുടുങ്ങിക്കിടക്കുന്ന ഒരു തരം പ്രകൃതി വാതകമാണ് CBM. ഈ വാതകം കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) രൂപത്തിൽ വിവിധ ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്കായി  സാധാരണയായി ഉപയോഗിക്കുന്നു.

റിലയൻസ് നിലവിൽ സിബിഎം ഉൽപ്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തുന്നതായി  ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിനം 1 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററായി (എംഎസ്‌സിഎംഡി) ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ആണ് കമ്പനി ഗണ്യമായ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നത്. റിലയൻസിന് നിലവിൽ മധ്യപ്രദേശിൽ രണ്ട് CBM ബ്ലോക്കുകൾ ഉണ്ട്. 995 ചതുരശ്ര കിലോമീറ്റർ ഇത് വ്യാപിച്ചുകിടക്കുന്നു. ഈ കൽക്കരി കിണറുകളിൽ നിന്നുള്ള വാതക ഉൽപ്പാദനം വർഷം തോറും ക്രമാനുഗതമായി കുറഞ്ഞുവരികയാണ്.

താരതമ്യപ്പെടുത്തുമ്പോൾ, ഈ ബ്ലോക്കുകളിൽ നിന്നുള്ള ശരാശരി ഉൽപ്പാദനം 2023, 2022 സാമ്പത്തിക വർഷങ്ങളിൽ 0.73 MSCMD ആയിരുന്നു. 2021, 2020 സാമ്പത്തിക വർഷങ്ങളിൽ 1 MSCMD ആയിരുന്നു. CBM ഉൽപ്പാദനവും കരുതൽ ശേഖരവും വർദ്ധിപ്പിക്കുന്നതിനായി കമ്പനി ഒരു പദ്ധതി ആരംഭിച്ചതായി  റിലയൻസിൻ്റെ ഒരു വക്താവ് സൂചിപ്പിച്ചു.

റിലയൻസ് ഉത്പാദിപ്പിക്കുന്ന ഈ ഗ്യാസ് നിരവധി കമ്പനികൾക്ക് വിൽക്കുന്നുണ്ട്.  ഈ വർഷം ഫെബ്രുവരിയിൽ സൊഹാഗ്പൂർ ബ്ലോക്കിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വാതകം വിൽക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഒരു ഓൺലൈൻ ലേലം നടത്തിയിരുന്നു. ഗെയിൽ (ഇന്ത്യ), ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് തുടങ്ങിയവർ ഇതിൽ പങ്കെടുത്തു. 

Mukesh Ambani is set to invest over ₹1,000 crore in the Coal Bed Methane (CBM) block in Sohagpur, Madhya Pradesh, aiming to enhance CBM gas production and address declining output.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version