സ്റ്റാർബക്‌സിൻ്റെ പുതുതായി നിയമിതനായ മേധാവി ബ്രയാൻ നിക്കോൾ കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലുള്ള തൻ്റെ കുടുംബ വസതിയിൽ നിന്ന് 1,000 മൈൽ (ഏകദേശം 1609 കിലോമീറ്റർ) കോർപ്പറേറ്റ് ജെറ്റിൽ സഞ്ചരിച്ച് സിയാറ്റിലിലെ സ്ഥാപനത്തിൻ്റെ ആസ്ഥാനത്തേക്ക് യാത്ര ചെയ്യുമെന്ന് വെളിപ്പെടുത്തിയതിന് ശേഷം നിരവധി വിമർശനങ്ങൾ ആണ് ഏറ്റുവാങ്ങുന്നത്. ഹരിത വിഷയങ്ങളിൽ കമ്പനിയുടെ പൊതു നിലപാടും ഉന്നത ഉദ്യോഗസ്ഥരുടെ ജീവിതരീതിയും തമ്മിലുള്ള പൊരുത്തക്കേടാണ് വിമർശകർ ഉയർത്തിക്കാട്ടിയത്. സെപ്തംബർ 9-ന് നിക്കോൾ ചുമതലയേൽക്കും. വരാൻ പോകുന്ന സിഇഒയെ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കുമ്പോൾ അത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് കൂടുതലും ചർച്ചകൾ. ഒരു പ്രൈവറ്റ് ജെറ്റ് സഞ്ചരിക്കുമ്പോൾ ഏകദേശം രണ്ട് ടൺ കാർബൺ ഡൈ ഓക്സൈഡ് ആണ് പുറന്തള്ളപ്പെടുന്നത്. സാധാരണയായി ഒരുപാട് ആളുകൾക്ക് ഒരുമിച്ച് പോകാൻ വേണ്ടി ഫ്‌ളൈറ്റുകൾ ഉപയോഗിക്കുന്നത് പോലെ അല്ല. ഒപ്പം ഇന്ധന ചിലവും പ്രൈവറ്റ് ജെറ്റുകൾക്ക് കൂടുതലാണ്.
കാലിഫോർണിയയിൽ നിന്നും സിയാറ്റിലിലേക്ക് അദ്ദേഹത്തിന് താമസം മാറേണ്ടിവരില്ല. പകരം നിങ്ങളുടെ വസതിയിൽ നിന്ന് നിങ്ങൾക്ക് കമ്പനിയുടെ ആസ്ഥാനത്തേക്ക് യാത്രചെയ്യാം. കമ്പനിയുടെ ഫ്ലെക്സിബിൾ വർക്കിംഗ് പോളിസി പ്രകാരം ആഴ്ചയിൽ മൂന്ന് തവണ ഈ യാത്ര നടത്താം എന്നായിരുന്നു ഓൺലൈനിൽ പ്രസിദ്ധീകരിച്ച ജോബ് ഓഫറിൽ സൂചിപ്പിച്ചിരുന്നത്.
ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകൾക്കും ന്യൂപോർട്ട് ബീച്ചിനും സിയാറ്റിലിനും ഇടയിലുള്ള യാത്രക്കും സ്റ്റാർബക്സ് കമ്പനി വിമാനങ്ങൾ നൽകും. ഇതിനൊപ്പം ഓഫീസിലേക്ക് വരാത്ത ദിവസങ്ങളിൽ കാലിഫോർണിയയിൽ ഇരുന്നു തന്നെ ജോലി ചെയ്യുമ്പോൾ നിക്കോളിന് ഉപയോഗിക്കാനായി ന്യൂപോർട്ട് ബീച്ചിൽ ഒരു ചെറിയ റിമോട്ട് ഓഫീസും സ്ഥാപിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖല ആയ സ്റ്റാർബക്സ് പറഞ്ഞു.
ഒരു സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് മാത്രമല്ല, അത് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും മോശം സന്ദേശം നൽകുമെന്നും
ഏകദേശം 400,000 ജീവനക്കാരുള്ള ബിസിനസിൽ ഇത് മോശം ആണെന്നും എജെ ബെല്ലിലെ ഇൻവെസ്റ്റ്‌മെൻ്റ് അനലിസ്റ്റായ ഡാൻ കോട്‌സ്‌വർത്ത് ഇതേക്കുറിച്ച് പറഞ്ഞു. “ബിസിനസ് മേധാവി ആ ബിസിനസ്സിൻ്റെ ഹൃദയഭാഗത്തായിരിക്കണം, ജോലിയുടെ ആനുകൂല്യങ്ങൾ ആസ്വദിച്ച് കടൽത്തീരത്ത് ഇരിക്കരുത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 13.27 കോടി രൂപയാണ് നിക്കോളിന്റെ സ്റ്റാര്‍ബക്‌സിലെ ഒരു വർഷത്തെ അടിസ്ഥാന ശമ്പളം. ഇതിന് പുറമെ ജോലിയിലെ പ്രകടനം അനുസരിച്ച് ഏകദേശം 29.86 കോടി രൂപ മുതല്‍ 59.72 കോടി രൂപ വരെ ബോണസായും ലഭിക്കും. ഇത് കൂടാതെ ഏകദേശം 190.88 കോടി രൂപ വാര്‍ഷിക ഇക്വിറ്റിയായും 50കാരനായ നിക്കോളിന് ലഭിക്കും. ഇതാദ്യമല്ല നിക്കോളിന് ഇത്രയുയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്യപ്പെടുന്നത്. 2018ല്‍ ചിപ്‌ടോളിന്റെ സിഇഒ ആയിരുന്ന സമയത്തും അദ്ദേഹം സമാനമായൊരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. നിക്കോള്‍ അവസാനം ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നും 15 മിനിറ്റ് നേരത്തെ യാത്ര മാത്രമെ ചിപ്‌ടോളിന്റെ ആസ്ഥാനമായ കൊളറാഡോയിലേക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹം സിഇഒയായി ചുമതലയേറ്റെടുത്ത ശേഷം ചിപ്‌ടോള്‍ തങ്ങളുടെ ആസ്ഥാനം കാലിഫോര്‍ണിയയിലേക്ക് മാറ്റിയിരുന്നു.
ലക്ഷ്മൺ നരസിംഹനെ മാറ്റിയാണ് പുതിയ സ്ഥാനത്തേക്ക് നിക്കോൾ വരുന്നത്. 6 മണിക്ക് ശേഷം വർക്ക് ചെയ്യില്ല എന്ന് ലക്ഷ്മൺ പറഞ്ഞ ഒരു പ്രസ്താവന വിവാദമാവുകയും ഇതിനെ തുടർന്ന് ജോലി പോകുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് സത്യമാണ് എങ്കിൽ 146 കോടി പ്രതിഫലമുള്ള ലക്ഷ്മണെ ഈ സ്ഥാനത്ത് നിന്നും മാറ്റി 190 കോടി പ്രതിഫലവും പ്രൈവറ്റ് ജെറ്റും ബീച്ച് സൈഡ് ഓഫീസും നൽകി നിക്കോളിനെ കൊണ്ടുവരുന്നതിന് പിന്നിൽ എന്താണ് എന്നും വിമർശകർ കമ്പനിയോട് ചോദിക്കുന്നുണ്ട്.
Starbucks’ new CEO, Brian Niccol, faces criticism for commuting from California to Seattle using a corporate jet, raising concerns about the company’s environmental sustainability commitments. His leadership style, challenges, and controversial commute highlight the complexities of Starbucks’ leadership transition.