വയനാട് ദുരന്തം, കേന്ദ്ര ഫണ്ടില്ല

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിലെ കേരള പ്രതിനിധി കെ.വി.തോമസ് നൽകിയ കത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.
ദുരന്തത്തിൽ കേരളത്തിനുള്ള സഹായ പദ്ധതിയുടെ കാര്യത്തിലും കേന്ദ്രം അനുകൂല നിലപാട് എടുക്കുന്നില്ല. ദുരന്ത നിവാരണത്തിനുള്ള ഫണ്ട് കേരളത്തിന്റെ ദുരന്ത പ്രതികരണ ഫണ്ടിൽ ബാക്കിയുണ്ട് എന്ന നിലപാടിലാണ് കേന്ദ്രം.

കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് എന്നാണ് റിപ്പോർട്ട്. 2024 ഏപ്രിൽ ഒന്ന് വരെ 394 കോടി രൂപ കേരളത്തിന്റെ ദുരന്ത പ്രതികരണ ഫണ്ടിൽ ബാക്കിയുണ്ടെന്ന് കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു. 2024-2025 സാമ്പത്തിക വർഷം ദുരന്ത പ്രതികരണ ഫണ്ടിലേക്ക് 388 കോടി രൂപ കൈമാറി. ഇതിൽ 291 കോടി കേന്ദ്ര വിഹിതമാണെന്നും ആഭ്യന്തര സഹമന്ത്രി കത്തിൽ പറയുന്നു.

വയനാട് ദുരന്തത്തിൽ പ്രത്യേക സഹായം എന്ന നിലയിൽ 1500 കോടി രൂപ കേരളം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്ത് നൽകി മാസങ്ങളായിട്ടും മറുപടി ഉണ്ടായിരുന്നില്ല. എന്നാൽ ദുരന്തം നേരിടാനുള്ള ഫണ്ട് കേരളത്തിന്റെ പക്കൽ തന്നെയുണ്ട് എന്ന നിലപാടിലാണ് കേന്ദ്രം. വലിയ ദുരന്തങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് പുറമേ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾക്ക് സഹായം നൽകാറുണ്ട്. കേരളത്തിന് ഈ സഹായം നിഷേധിക്കപ്പെട്ടു. ഇതിനു പുറമേ മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതു പോലെയുള്ള അടിയന്തര സഹായവും കേരളത്തിന് ലഭിച്ചില്ല.

The Union government has denied Kerala’s request to classify the Wayanad landslides as a national calamity. Despite the tragedy causing 231 deaths and massive displacement, the Centre argues that the state’s disaster relief funds are sufficient.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version