മദ്യപാനികളുടെ ഇഷ്ടബ്രാൻഡാണ് ഓൾഡ് മങ്ക് റം. 1855 ൽ നിലവിൽ വന്ന മദ്യ ബ്രാൻഡ് 169 വർഷങ്ങൾക്ക് ശേഷവും ആളുകളുടെ പ്രിയപ്പെട്ടതായി തുടരുന്നു. നിരവധി ബ്രാൻഡുകൾ ഇന്ന് വിപണയിൽ ലഭ്യമാണെങ്കിലും ‘ഫാൻസ്’ കൂടുതൽ ഓൾഡ് മങ്ക് റമ്മിനാണ്. ഇതാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന റമ്മുകളുടെ പട്ടികയിൽ ഓൾഡ് മങ്കിന് സ്ഥാനം നേടികൊടുത്തതും. 2019ലെ ഹുറുൺ ഇന്ത്യൻ ലക്ഷ്വറി കൺസ്യൂമർ സർവ്വേയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന മദ്യം ഓൾഡ് മങ്കാണെന്നാണ് പറയുന്നത്. എന്നാൽ ഇതിന്റെ കാരണം തീർത്തും വൈകാരികം മാത്രമല്ല അത്രമേൽ പ്രിയങ്കരമാകാനുള്ള മറ്റൊരു ഘടകം ഇതിന്റെ രുചി കൂടിയാണ്.

2023 മാർച്ച് മുതൽ 2024 ഫെബ്രുവരി വരെ ഇന്ത്യയുടെ റം കയറ്റുമതി വിപണി ശ്രദ്ധേയമായ വളർച്ച കൈവരിച്ചു.  മുൻ വർഷത്തെ അപേക്ഷിച്ച് 26% വർദ്ധനവ് ആണ് ഈ മേഖലയിൽ ഇന്ത്യ കൈ വരിച്ചത്.  യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കെനിയ എന്നിവിടങ്ങിലേക്കാണ് ഇന്ത്യയിൽ നിന്നും കൂടുതൽ കയറ്റുമതി നടത്തുന്നത്.

ഇന്ത്യയുടെ റം കയറ്റുമതി മേഖലയിലെ മുൻനിര ബ്രാൻഡായി ഓൾഡ് മങ്ക് റം വേറിട്ടുനിൽക്കുന്നു. മോഹൻ മീക്കിൻ ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ഡാർക്ക് റം, അതിൻ്റെ ഗുണനിലവാരത്തിന് അത്രയേറെ പേരുകേട്ടതാണ്. ആഗോള ഉപഭോക്താക്കൾക്കിടയിൽ ഓൾഡ് മങ്കിനെ പ്രിയങ്കരമാക്കിയത് അതിൻ്റെ അസാധാരണമായ ഗുണനിലവാരവും സ്ഥിരമായ രുചിയുമാണ്.

ഉയർന്ന നിലവാരമുള്ള, അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രദർശിപ്പിച്ചുകൊണ്ട് ‘മെയ്ഡ് ഇൻ ഇന്ത്യ’ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിൽ നമ്മുടെ ഈ ഓൾഡ് മങ്ക് റം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആഗോള പാനീയ വ്യവസായത്തിൽ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രശസ്തി തന്നെയാണ് ഈ ബ്രാൻഡിൻ്റെ വിജയം എടുത്തുകാണിക്കുന്നത്. പരസ്യങ്ങളിലൂടെ അല്ല ഓൾഡ് മങ്കിന് ആഗോള തലത്തിൽ ഈ ഡിമാന്റ് ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. പറഞ്ഞും കേട്ടും ഈ രുചി പരീക്ഷിക്കാൻ നിൽക്കുന്നവരാണ് കൂടുതലും.

1855-ൽ സ്കോട്ടിഷ് വ്യവസായി എഡ്വേർഡ് എബ്രഹാം ഡയർ ബ്രിട്ടീഷ് പട്ടാളക്കാർക്ക് കുറഞ്ഞ വിലയിൽ ബിയർ നൽകാൻ വേണ്ടി ഹിമാചൽ പ്രദേശിലെ കസൗലിയിൽ ഒരു ബ്രൂവറി ആരംഭിച്ചു. ഇന്ത്യയിലെ കൊടും ചൂടിൽ ജോലി ചെയ്യുന്ന പട്ടാളക്കാർക്ക് ഇത് ഒരു ആശ്വാസം ആയിരുന്നു.   ഒരു ഇംഗ്ലീഷ് വ്യവസായി എച്ച്.ജി.മീക്കിൻ പിന്നീട് ഈ ബ്രൂവറികൾ വാങ്ങുകയും അതിന്റെ പേര് ഡയർ മെക്കിൻ ബ്രൂവറീസ് ലിമിറ്റഡ് എന്നാക്കി മാറ്റുകയും ചെയ്തു.1949-ലെ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം കമ്പനി വീണ്ടും വിൽക്കപ്പെട്ടു. വാങ്ങിയത് നരേന്ദ്ര നാഥ് മോഹൻ ആയിരുന്നു. ആദ്യം മോഹൻ മീക്കിൻ ബ്രൂവറി എന്ന പേരിൽ ആ കമ്പനി നാമകരണം ചെയ്യപ്പെട്ടു.

അദ്ദേഹത്തിന്റെ മരണ ശേഷം മൂത്ത മകൻ വേദരത്തൻ മോഹൻ കമ്പനിയുടെ എംഡി ആയി. ഒരിക്കൽ യൂറോപ്പ് സന്ദർശനത്തിനിടയിൽ ബെനിഡിക്ടൻ സന്യാസിമാർ നിർമ്മിച്ച ഒരു പാനിയം അദ്ദേഹം കുടിക്കാൻ ഇടയായി. ആ രുചി ഇഷ്ടപ്പെട്ടതോടെ ഇതുപോലെ ഒരു ഡ്രിങ്ക് നിർമ്മിക്കണം എന്ന തോന്നൽ അദ്ദേഹത്തിനും ഉണ്ടായി തുടങ്ങി. അവിടെ നിന്നായിരുന്നു നമ്മുടെ പ്രീയപ്പെട്ട ഓൾഡ് മങ്ക് ഉണ്ടാവുന്നത്.

ആഗോളതലത്തിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ ഗുണമേന്മയും ആകർഷണീയതയും പ്രകടമാക്കിക്കൊണ്ട് ഓൾഡ് മങ്ക് റം ‘മെയ്ഡ് ഇൻ ഇന്ത്യ’ കാമ്പെയ്‌നിന് ഗണ്യമായ സംഭാവന നൽകുന്നു. അന്താരാഷ്‌ട്ര വിപണികളിലെ ഈ വിജയം, ആഗോള പാനീയ വ്യവസായത്തിലെ ഒരു പ്രധാന കയറ്റുമതി രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ലോകോത്തര ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള രാജ്യത്തിൻ്റെ കഴിവിനെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം

Old Monk Rum, a beloved brand since 1855, continues to be a global favorite for its exceptional taste and quality. It plays a key role in the ‘Made in India’ campaign and boosts India’s rum export sector.

Share.

Comments are closed.

Exit mobile version