നേതൃനിരയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് ആപ്പിൾ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ലൂക്കാ മേസ്‌ട്രിയെ മാറ്റുന്നതായി കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബർ 31-ഓടെ മേസ്‌ട്രി ജോലിയിൽ നിന്ന് പടിയിറങ്ങും. 2014 മുതൽ സിഎഫ്ഒ ആയിരുന്ന മേസ്‌ത്രി, ഇൻഫർമേഷൻ ടെക്‌നോളജിയുടെയും സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയില്‍ തുടരും. ആപ്പിളിൻ്റെ ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് വൈസ് പ്രസിഡൻ്റായ കെവൻ പരേഖാണ് കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നത്.

1972 ൽ ജനിച്ച ഇന്ത്യൻ വംശജനായ കെവൻ പരേഖ് മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ സയൻസ് ബിരുദവും ലോകത്തെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളിലൊന്നായ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ആപ്പിളിൽ ചേരുന്നതിന് മുമ്പ്, പരേഖ് തോംസൺ റോയിട്ടേഴ്‌സിലും ജനറൽ മോട്ടോഴ്‌സിലും വിവിധ വിഭാഗങ്ങലുടെ ചുമതല വഹിച്ചിട്ടുണ്ട്. ഫിനാൻസ് വൈസ് പ്രസിഡൻ്റ്, കോർപ്പറേറ്റ് ട്രഷർ തുടങ്ങിയ ചുമതലയാണ് തോംസൺ റോയിട്ടേഴ്‌സിൽ വഹിച്ച ചുമതലകൾ. ജനറൽ മോട്ടോഴ്‌സിൽ ന്യൂയോർക്കിലെ ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്‌ടറും യൂറോപ്പിലെ സൂറിച്ചിലെ റീജിയണൽ ട്രഷററും ഉൾപ്പെടെയുള്ള ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ പരേഖിന് സാധിച്ചു.

11 വർഷം മുമ്പാണ് കെവൻ പരേഖ് ആപ്പിളിലെത്തുന്നത്. ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ്, ജനറൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് (ജി&എ), ബെനിഫിറ്റ് ഫിനാൻസ്, ഇൻവെസ്റ്റർ റിലേഷൻസ്, മാർക്കറ്റ് റിസർച്ച് എന്നിവയുൾപ്പെടെ നിരവധി നിർണായക മേഖലകളുടെ മേൽനോട്ടം വഹിക്കുന്നുണ്ട്. അതോടൊപ്പം ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് വൈസ് പ്രസിഡൻ്റാണ്.വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത ആഗോള വിപണിയിൽ ആപ്പിളിന്‍റെ സ്ഥാനം കൂടുതൽ ഉറച്ചതാക്കുക എന്നതാണ് പരേഖിന്‍റെ ലക്ഷ്യവും.

 ആപ്പിളിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും കാഴ്ചപ്പാടും സാമ്പത്തിക വൈദഗ്ധ്യവും ചേർന്ന് പരേഖിന് അതിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.  ആപ്പിളിൻ്റെ സാമ്പത്തിക പ്രവർത്തനങ്ങളെ ഭാവിയിലേക്ക് നയിക്കാനുള്ള പരേഖിൻ്റെ കഴിവുകളിൽ ആപ്പിൾ സിഇഒ ടിം കുക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു ദശാബ്ദത്തിലേറെയായി, ആപ്പിളിൻ്റെ ഫിനാൻസ് ലീഡർഷിപ്പ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമാണ് കെവൻ. അദ്ദേഹത്തിൻ്റെ ബുദ്ധിയും വിവേകവും സാമ്പത്തിക വൈദഗ്ധ്യവും ആപ്പിളിൻ്റെ അടുത്ത സിഎഫ്ഒ ആകാനുള്ള യോഗ്യതകളാണെന്നും ടിം കുക്ക് പറഞ്ഞു.

Learn about Kevan Parekh, Apple’s newly appointed Chief Financial Officer, who will succeed Luca Maestri in January 2025. Discover his background, career at Apple, and his impact on the company’s financial strategy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version