ബെംഗളൂരുവിലെ ബി.ഇ.എം.എല്‍. ലിമിറ്റഡില്‍ (B.E.M.L.) ഐ.ടി. ഐ. ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുണ്ട്. ഐ.ടി.ഐ. ട്രെയിനി: ഒഴിവ്- 54 (ഫിറ്റര്‍- 7, ടര്‍ണര്‍- 11, മെഷിനിസ്റ്റ്- 10, ഇലക്ട്രീഷ്യന്‍- 8, വെല്‍ഡര്‍- 18) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ഐ.ടി.ഐ., നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ഓഫീസ് അസിസ്റ്റന്റ് ട്രെയിനി: ഒഴിവ്- 46. യോഗ്യത: കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഫുള്‍ടൈം ബിരുദം/ ഡിപ്ലോമ. അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഡിപ്ലോമ. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

32 വയസ്സാണ് രണ്ട് തസ്തികകളിലെയും ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഒരുവര്‍ഷമാണ് പരിശീലനം.തുടര്‍ന്നുള്ള ഒരുവര്‍ഷം കരാര്‍ നിയമനമായിരിക്കും. ഈ കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 16,900- 60,650 രൂപ ശമ്പള സ്‌കെയിലില്‍ നിയമനം ലഭിക്കുന്നതാണ്.

കംപ്യൂട്ടറധിഷ്ഠിത പരീക്ഷ/ ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 200 രൂപ (ഭിന്നശേഷി/എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് ഫീസ് ബാധകമല്ല). ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബര്‍ 4. വിശദവിവരങ്ങള്‍ക്ക് www.bemlindia.in സന്ദര്‍ശിക്കുക.

Explore new job openings at BEML Limited for 2024. Apply for ITI Trainee and Office Assistant Trainee positions with competitive salaries and benefits. Learn about the qualifications, experience required, and the application process.

Share.

Comments are closed.

Exit mobile version