ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ന് സർവീസ് അവസാനിപ്പിക്കും. എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ലോകത്തെ വൻകിട എയർലൈൻ ഗ്രൂപ്പുകളുടെ പട്ടികയിൽ എയർ ഇന്ത്യ ഇടം പിടിക്കും.

നീണ്ട ചർച്ചകൾക്കൊടുവിലാണ് എയർ ഇന്ത്യ- വിസ്താര ലയനം സാധ്യമായത്. തീരുമാനമായെങ്കിലും ഔദ്യോഗികമായി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കേന്ദ്രസർക്കാരിന്റെ അനുമതി അനിവാര്യമായിരുന്നു. ടാറ്റ ഗ്രൂപ്പിന് പുറമെ സിംഗപ്പൂർ എയർലൈൻസിന് ഓഹരിപങ്കാളിത്തമുള്ളതാണ് വിസ്താര. ലയനത്തിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ലയനം പൂർത്തിയായത്. വിസ്താരയിൽ 49 ശതമാനം ഓഹരിപങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. എയർ ഇന്ത്യയുടെ ഉടമയായ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് വിസ്താരയിലുള്ളത്.

ലയനത്തോടെ രൂപപ്പെടുന്ന കമ്പനിയിൽ 25.1 ശതമാനം പങ്കാളിത്തമാകും സിംഗപ്പൂർ എയർലൈൻസിനുണ്ടാവുക. അതിനായി 20,59 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും അവർ നടത്തും, അതിനുള്ള അനുമതിയാണ് കേ​​ന്ദ്ര സർക്കാർ നൽകിയത്. 74.9 ശതമാനം ഓഹരി എയർ ഇന്ത്യയുടെ കൈകളിലായിരിക്കും.

ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയാണ് വിസ്താരയും എയർ ഇന്ത്യയും തമ്മിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്. 2022 ലാണ് ലയനം സംബന്ധിച്ച പ്രഖ്യാപനം നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ലയനം പൂർത്തിയാകുമെന്നായിരുന്നു റിപ്പോർട്ട്. വിവിധ കാരണങ്ങളാൽ അത് രണ്ട് വർഷ​ത്തോളം നീളുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

2021 ഒക്ടോബറിൽ ​എയർ ഇന്ത്യയെ കേ​ന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് ടാറ്റ ​എറ്റെടുക്കുകയായിരുന്നു. വിസ്താരയുമായുള്ള ലയനം പൂർത്തിയാകുന്നതോടെ 212 ലേറെ വിമാനങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ എയർ ഇന്ത്യമാറും. നിലവിൽ ഇൻഡിഗോ ആണ് ഒന്നാമത്. എന്നാൽ ഏറ്റവും കൂടുതൽ വിദേശ സർവീസുകളുള്ള ഇന്ത്യൻ വിമാനക്കമ്പനിയെന്ന പദവി എയർ ഇന്ത്യക്ക് സ്വന്തമാകും.

Vistara will merge with Air India starting November 12, following government approval for FDI by Singapore Airlines. The merger will integrate Vistara’s fleet and operations into Air India, enhancing the airline’s market presence.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version