മുകേഷ് അംബാനിയുടെ റിലയൻസ് അതിന്റെ സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. ഹോം ലോൺ വ്യവസായത്തെ പുനർനിർവചിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഭവന വായ്പയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അംബാനിയുടെ നീക്കത്തിൽ സാധാരണക്കാർക്ക് വലിയ പ്രതീക്ഷയാണുള്ളത്. താങ്ങാവുന്ന ഭവന വായ്പ അംബാനി സാധ്യമാക്കിയേക്കുമെന്ന പ്രതീക്ഷ വർധിക്കുന്നു. ടെലികോം മേഖലയിൽ ജിയോ സൃഷ്ടിച്ച മത്സരം ബാങ്കിംഗ് മേഖലയിലും ആളുകൾ ആഗ്രഹിക്കുന്നുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗമായ ജിയോ ഫിനാൻഷ്യൽ ലിമിറ്റഡ് ആകും സാധാരണക്കാരുടെ ഭവന സ്വപ്‌നങ്ങൾക്കു ചിറക് നൽകുന്നത്. കമ്പനിയുടെ പ്രഖ്യാപനം ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ജിയോ ഫിനാൻഷ്യലിന്റെ ഹോം ലോൺ സെഗ്‌മെന്റിലേയ്ക്കുള്ള കടന്നുവരവ് മേഖലയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങൾക്കും, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വൻ വെല്ലുവിളി ആയേക്കും.

ഹോം ലോൺ മേഖലയിലേക്കുള്ള തന്ത്രപരമായ വിപുലീകരണം കമ്പനി വെളിപ്പെടുത്തുമ്പോഴും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ കരുത്തുറ്റ ടെക് ഇൻഫ്രാസ്ട്രക്ചറും, നൂതന സാമ്പത്തിക ഉൽപന്നങ്ങളും വലിയ നേട്ടമാകും. റിലയൻസിന്റെ ഹോം ലോൺ ഓഫറുകൾ ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് ഇൻസൈഡർമാർ ഇതോടകം പറഞ്ഞുതുടങ്ങി.

Reliance’s Jio Financial Limited is set to enter the home loan sector, aiming to make affordable housing loans accessible to the common man. This move could redefine the home loan industry and challenge existing financial institutions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version