എൻഡിയാറ്റ്‌ക്സ് വികസിപ്പിച്ചെടുത്ത വിഴുങ്ങാവുന്ന റോബോട്ടായ പിൽബോട്ട്, ഒരു വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. പിൽബോട്ട് റോബോട്ട്, ആരോഗ്യ സംരക്ഷണത്തിൽ പുതിയൊരു കാലഘട്ടം ആണ് കൊണ്ടുവരാൻ പോകുന്നത്.  13 മില്ലീമീറ്ററും 30 മില്ലീമീറ്ററും അളവുകൾ ഉള്ള ഈ നൂതന ഉപകരണം രോഗികൾക്ക് എളുപ്പത്തിൽ ഗുളിക പോലെ വിഴുങ്ങാൻ കഴിയും. മൈക്രോ ക്യാമറകൾ, സെൻസറുകൾ, മോട്ടോറുകൾ, എൽഇഡികൾ എന്നിവ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ പിൽബോട്ട്, ദഹനനാളത്തിൻ്റെ ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ദൃശ്യമാക്കും. ഇത് ഡോക്ടർമാർക്ക് തത്സമയ ഡാറ്റ എടുക്കാൻ സഹായകമാണ്. ഈ ഉപകരണം നിയന്ത്രിക്കുന്നത് ഒരു ഹാൻഡ്‌ഹെൽഡ് ഗെയിം കൺട്രോളർ വഴിയാണ്.

പിൽബോട്ട് എങ്ങനെ പ്രവർത്തിക്കുന്നു?

പിൽബോട്ട് ദഹനവ്യവസ്ഥയിലൂടെ ആണ് നാവിഗേറ്റ് ചെയ്യുന്നത്. സെക്കൻഡിൽ 2.3 മെഗാപിക്സൽ എന്ന നിരക്കിൽ വിശദമായ 2.3-മെഗാപിക്സൽ വീഡിയോ ഫൂട്ടേജ് ആണ് ഇത് പകർത്തുന്നത്.  ഇത് രോഗിയുടെ ആന്തരിക ആരോഗ്യം ദൂരെ നിന്ന് നിരീക്ഷിക്കാൻ ഡോക്ടർമാരെ  സഹായിക്കുന്നു. പരമ്പരാഗത എൻഡോസ്കോപ്പിക് നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത് രോഗികൾക്ക് വീട്ടിൽ തന്നെ ഉപയോഗിക്കാം.  ആശുപത്രി സന്ദർശനങ്ങളുടെ ആവശ്യകത കുറയ്ക്കുകയും കൂടുതൽ സൗകര്യപ്രദമായ ചികിത്സ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഭാവി സാധ്യതകൾ

ഈ കണ്ടുപിടുത്തത്തിന് ദഹനനാളത്തിൻ്റെ പരിശോധനകളുടെ കാര്യക്ഷമതയും പ്രവേശനക്ഷമതയും വളരെയധികം വർദ്ധിപ്പിക്കാൻ കഴിയും, ഇത് മെഡിക്കൽ സാങ്കേതികവിദ്യയിൽ ഗണ്യമായ പുരോഗതി കൊണ്ട് വരും എന്നാണ് ആരോഗ്യ വിദഗ്ദർ വിലയിരുത്തുന്നത്. ഈ റോബോട്ട്, നിങ്ങളുടെ ആരോഗ്യത്തെ ട്രാക്ക് ചെയ്യുകയും, നിങ്ങൾ എടുക്കുന്ന മരുന്നുകളുടെ ഫലങ്ങൾ വിലയിരുത്തുകയും ചെയ്യുന്നതിലൂടെ രോഗമുക്ത ജനത എന്ന ആശയം നടപ്പിലാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

PillBot, developed by Endiatx, is a revolutionary swallowable robot designed for non-invasive endoscopy. Equipped with cameras, sensors, and LEDs, it captures high-resolution images of the gastrointestinal tract, providing real-time data to healthcare providers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version