ആഡംബരക്കപ്പല്‍ യാത്രികര്‍ക്ക് ഒമാന്‍ 10 ദിവസത്തെ സൗജന്യവിസ പ്രഖ്യാപിച്ചു. ഇതിനുപുറമെ 30 ദിവസംവരെയുള്ള വിസയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പോലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശരാഖി വ്യക്തമാക്കി.

ആഡംബരക്കപ്പലിലെ ജീവനക്കാര്‍, യാത്രികര്‍ എന്നിവര്‍ക്കാണ് 10 ദിവസത്തെ സൗജന്യവിസ അനുവദിക്കുക. ഇതിന് ഏജന്റ് മുഖാന്തിരം അപേക്ഷിക്കണം. വിസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ഒമാനില്‍ പ്രവേശിക്കണം. ഒമാനിലെത്തിയശേഷം 10 ദിവസമാണ് വിസ കാലാവധി. ജീവനക്കാര്‍ക്കും യാത്രികര്‍ക്കും അപേക്ഷിച്ച് 30 ദിവസംവരെ വിസ നേടുന്നതിന് അവസരമുണ്ട്. വിസ അനുവദിച്ച് 30 ദിവസത്തിനകം ഒമാനില്‍ പ്രവേശിക്കണമെന്നും നിബന്ധനയുണ്ട്.

ആഡംബരക്കപ്പല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് നിയമത്തില്‍ ഭേദഗതിവരുത്തിയാണ് പത്ത്, 30 ദിവസത്തെ വിസകള്‍ അനുവദിക്കുന്നത്. വരാനിരിക്കുന്ന ക്രൂസ് സീസണില്‍ കൂടുതല്‍ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍മുതല്‍ ആരംഭിക്കുന്ന ക്രൂസ് സീസണ്‍ ഏപ്രില്‍ അവസാനംവരെ തുടരും.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് കപ്പല്‍സഞ്ചാരികളാണ് ഒമാനിലെത്താറുള്ളത്. മസ്‌കറ്റ്, സലാല, ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകള്‍ നങ്കൂരമിടുന്നത്.

Oman introduces free 10-day and 30-day visas for luxury cruise passengers and crew, aimed at boosting tourism. Learn more about the new visa policy and its benefits.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version