ഇലക്‌ട്രിക് കാറുകളുടെ സങ്കൽപ്പം തന്നെ മാറ്റിമറിക്കാനായി എംജി പുത്തൻ വൈദ്യുത വാഹനത്തെ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. വിൻഡ്‌സർ എന്നുപേരിട്ടിരിക്കുന്ന വണ്ടി 9.99 ലക്ഷത്തിന്റെ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റെയും എസ്‌യുവിയുടേയും പ്രായോഗിത ഒന്നിച്ച് കൊണ്ടുവരുന്നതാണ് വിൻഡ്‌സറിന്റെ ഹൈലൈറ്റ്. ഇവിക്കായുള്ള ബുക്കിംഗ് ഒക്ടോബർ മൂന്നിന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ഡെലിവറിയും അടുത്ത മാസം 12 മുതൽ ഉണ്ടാവുമെന്നാണ് എംജി മോട്ടോർ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ ആദ്യത്തെ സി‌യുവി എന്ന ക്രോസോവർ യൂട്ടിലിറ്റി വാഹനമായ വിൻഡ്‌സറിന് സിംഗിൾ ചാർജിൽ 331 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക. മൊത്തത്തിൽ നോക്കുമ്പോൾ പെട്രോൾ കാറിന്റെ വിലയിൽ ഈ വൈദ്യുത വാഹനം സ്വന്തമാക്കാനുമാവും. 135-ഡിഗ്രി വരെ ചാരിയിരിക്കുന്ന പിൻസീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ്തുടങ്ങിയ സവിശേഷതകൾ ആണ് ഈ വാഹനത്തിനുള്ളത്.  

ഫീച്ചറുകള്‍

സിംഗിള്‍ പെയ്ന്‍ ഫിക്‌സഡ് ഗ്ലാസ് റൂഫാണ് വിന്‍ഡ്‌സര്‍ ഇവിക്ക് നല്‍കിയിരിക്കുന്നത്. വിശാലമായ ആകാശ കാഴ്ച്ചകള്‍ സമ്മാനിക്കുന്ന ഈ സണ്‍റൂഫ് തുറക്കാനാവില്ല. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് എന്ന് എംജി മോട്ടോര്‍ പേരിട്ടു വിളിക്കുന്ന ഈ ഫീച്ചര്‍ സെഗ്മെന്റില്‍ തന്നെ ആദ്യത്തേതാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയ്ക്ക് പുറമെ ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർപ്ലേയ്ക്കും വയർലെസ് കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ്, റിയർ എസി വെൻ്റുകൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, 9 സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാൽ വിൻഡ്‌സർ സമ്പന്നമാണ്.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള (EBD) എബിഎസ്, നാല് ഡിസ്‌ക് ബ്രേക്കുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ എന്നിവ എംജി വിൻഡ്‌സർ ഇവിയിൽ സ്റ്റാൻഡേർഡായി വരുന്ന സുരക്ഷാ സവിശേഷതകളാണ്. പെഡസ്ട്രിയൻ സൌണ്ട് വാഡണിംഗ് (AWAS), അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം പോലുള്ള അധിക സേഫ്റ്റിയും ആളുകൾക്ക് ടോപ്പ് എൻഡ് വേരിയന്റിൽ കിട്ടും.

ബാറ്ററിയും റേഞ്ചും

പ്രിസ്മാറ്റിക് സെല്ലുകളുള്ള 38kWh LFP ബാറ്ററിയാണ് വിൻഡ്‌സറിന് തുടിപ്പേകുന്നത്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 136 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇക്കോ പ്ലസ്, ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുന്നു. 45kW ഫാസ്റ്റ് ചാർജറിലൂടെ 55 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമെന്ന് എംജി അവകാശപ്പെടുന്നു.

വിലയും എതിരാളികളും

ക്രോസ് ഓവര്‍ ഇലക്ട്രിക് കാറായാണ് എംജി മോട്ടോര്‍ വിന്‍ഡ്‌സര്‍ ഇവിയെ പുറത്തിറക്കുന്നത്. ബ്രിട്ടീഷ് കമ്പനിയായ എംജിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക്ക് കാറാണ് വിന്‍ഡ്‌സര്‍ ഇവി. ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര എക്‌സ് യു വി 400 എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. 9.9 ലക്ഷം രൂപ മുതലാണ് വിൻഡ്‌സർ ഇവിയുടെ വില. ‘ഫെസ്റ്റിവൽ ഓഫ് കാറുകളുടെ’ കാമ്പെയ്‌നിൻ്റെ ഭാഗമായി ടാറ്റ അടുത്തിടെ ഇലക്ട്രിക് കാർ വില കുറച്ചുകൊണ്ട്  ടാറ്റ ടിയാഗോ ഇവിയുടെ പ്രാരംഭ വില 7.99 ലക്ഷം രൂപയായും പഞ്ച് ഇവിയുടെ വില 9.99 ലക്ഷം രൂപയായും നെക്‌സോൺ ഇവിയുടെ വില 12.49 ലക്ഷം രൂപയായും മാറ്റിയിരുന്നു.

JSW and MG Motor India introduce the Windsor EV, an electric crossover utility vehicle priced at Rs 9.99 lakh. Featuring advanced tech and hybrid design, bookings open now.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version