സ്വന്തമായി കരിമ്പ് കൃഷി ചെയ്ത് അതിൽ നിന്ന് കർഷകയും സംരംഭകയുമായ അശ്വതി ഹരി തയാറാക്കുന്ന പതിയൻ ശർക്കര ഓണക്കാലത്ത് മാത്രമല്ല എപ്പോളും ഓൺലൈൻ വിപണിയിൽ സൂപ്പർ ഹിറ്റാണ്. ശർക്കര ആവുന്നതിന് തൊട്ടുമുമ്പുള്ള സ്റ്റേജ് ആണ് പതിയൻ ശർക്കര. കളറും കെമിക്കലും ഒന്നും ചേരില്ല. ഓണക്കാലത്തും ശുദ്ധമായ ശർക്കര കൊണ്ടുള്ള വിവിധ തരം പായസങ്ങൾ ഉണ്ടാക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് പതിയൻ ശർക്കരയുടെ ഗുണം. അങ്ങനെ ഈ പാലാ ചേർപ്പുങ്കൽ സ്വദേശിയുടെ നമ്പർ വൺ സ്‌പൈസസ് എന്ന സംരംഭം ഓൺലൈനിൽ ഹിറ്റാണ്. ഓണക്കാലത്തും ഏറെ ഡിമാൻഡാണ് പായസപ്രേമികൾക്കിടയിൽ ഈ പതിയൻ ശർക്കരക്ക്.
പതിയൻ ശർക്കരയെ പറ്റി പലരും കേട്ടിട്ട് പോലും കാണില്ല.
പായസമടക്കം ഉണ്ടാക്കാൻ ശർക്കര ഒരുക്കുന്നതുപോലെ ഒരുക്കണ്ട ആവശ്യമില്ല. തേങ്ങയൊക്കെ ചിരണ്ടിയിട്ട് അതിൽ പതിയൻ ശർക്കര കുറച്ച് ഒഴിച്ചാൽ മതിയാകും എന്ന് അശ്വതി ഹരി പറയുന്നു. അതിനുശേഷം നല്ല അടിപൊളി അടപായസമൊക്കെ ഉണ്ടാക്കാം. ഇത് ഫ്രിഡ്ജിൽ വച്ചാൽ മതി. നനഞ്ഞ കൈകൊണ്ട് തൊടാതിരുന്നാൽ ആറുമാസം വരെ കേടാകാതിരിക്കും. കുഞ്ഞുങ്ങൾക്കൊക്കെ 100% വിശ്വസിച്ചു കൊടുക്കാം എന്നും അശ്വതി ഉറപ്പ് നൽകുന്നു.
ശർക്കരയുണ്ടാക്കാൻ അശ്വതി ഹരി പുറത്തു നിന്നും കരിമ്പ് വാങ്ങാറില്ല. സ്വന്തമായി കൃഷി ചെയ്തെടുക്കുന്ന മാധുരി ഇനത്തിൽപ്പെട്ട കരിമ്പ് ഉപയോഗിച്ചാണ് ശർക്കര നിർമാണം.
കളറും കെമിക്കലും ഒന്നും ചേർക്കാത്ത നാടൻ ശർക്കരയാണിതെന്നും അശ്വതി ഹരി ഉറപ്പ് നൽകുന്നു. പാലായിലെ സംരംഭക യൂണിറ്റിൽ നാല് പേർ ശർക്കര നിർമാണത്തിനായി ജീവനക്കാരായുണ്ട്. അതുകൊണ്ടു തന്നെ ഓൺലൈനിൽ നല്ല ചിലവുമാണ്.
നിലവിൽ ചേർത്തലയിൽ ഓൺലൈൻ വിപണിക്കായി ഭർത്താവ് ഹരിയുടെ മേൽനോട്ടത്തിൽ ഒരു ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താക്കളിൽ 99 % ഉം ഓൺലൈൻ വഴിയാണ് വാങ്ങുന്നത്. 919605352670 എന്ന വാട്സാപ്പ് നമ്പറിലൂടെയാണ് ഉപഭോക്താക്കൾ ശർക്കരക്കായി ഓർഡർ ചെയ്യുന്നത്.
ശർക്കര മാത്രമല്ല ഇടുക്കിയിൽ നിന്നുള്ള കുരുമുളക് സുഗന്ധ വ്യഞ്ജനങ്ങൾ, കച്ചോലം, മഞ്ഞൾ, തുടങ്ങി ഉണക്ക മീൻ വരെ നമ്പർ വൺ സ്‌പൈസസ് എന്ന ബ്രാൻഡിൽ അശ്വതി ഹരി വിപണിയിൽ എത്തിച്ചിട്ടുണ്ട്.
Ashwati Hari’s Pathian Jaggery, made from self-cultivated sugarcane without chemicals, is a hit online. This traditional sweetener is perfect for making stews and Payasam, especially during Onam.