രാജ്യത്തെ കുട്ടികളുടെ ഭാവി സാമ്പത്തിക സുരക്ഷിതത്വമുള്ളതാക്കി മാറ്റാൻ നിരവധി നിക്ഷേപ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആ പട്ടികയിലേക്ക് പുതിയ ഒരു പദ്ധതി കൂടി വരികയാണ്. കുട്ടികളുടെ ആദ്യകാല സമ്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി എൻപിഎസ് വാത്സല്യ എന്ന പുതിയ പദ്ധതിയാണ് ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്.

 എൻപിഎസ് വാത്സല്യ

പദ്ധതിക്ക് കീഴിൽ, മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി ഒരു അക്കൗണ്ട് തുറക്കാനും അവരുടെ വിരമിക്കൽ സമ്പാദ്യത്തിലേക്ക് സംഭാവന നൽകാനും കഴിയും. രക്ഷിതാക്കള്‍ക്ക് ഇനി മക്കളുടെ പെന്‍ഷന്‍ കൂടി ആസൂത്രണം ചെയ്യാം എന്നതാണ് പദ്ധതിയുടെ ഹൈലൈറ്റ്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ മാതാപിതാക്കൾക്ക് അക്കൗണ്ട് ഒരു സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം അക്കൗണ്ടാക്കി മാറ്റാം എന്നതാണ് ഇതിന്റെ സവിശേഷത.

എൻ പി എസുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികളും ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ ഇനിയും മാറ്റങ്ങൾ വരാം. ഇത് പദ്ധതിയുടെ തുടക്കം മാത്രമാണ്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി 2013-ലെ ആക്ട് പ്രകാരം പദ്ധതി നിയന്ത്രിക്കും.

ജീവനക്കാരുടെ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും സുരക്ഷിതമായ സാമ്പത്തിക സഹായം നൽകുകയും തൊഴിൽ ചെയ്യുന്നതിനിടയിലോ അല്ലാതെയോ ജീവനക്കാരിൽ ഒരാൾ മരിച്ചാൽ, ജീവനക്കാരന്റെ മരണത്തിന് ശേഷം കുട്ടികൾക്ക് ഫണ്ട് നൽകുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Finance Minister Nirmala Sitharaman unveils the NPS Vatsalya scheme in Budget 2024, promoting long-term savings for minors. Learn how this specialized National Pension System initiative helps parents start retirement savings for their children.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version