ദുബായ്, അബുദാബി, റിയാദ് എന്നിവ നിലവിൽ ലോകത്തിലെ അതിസമ്പന്ന പ്രദേശങ്ങളിൽ ചിലതാണ്. എന്നാൽ ഇവിടങ്ങളിൽ സെൻ്റി മില്യണയർ കമ്മ്യൂണിറ്റികൾ വലിയ തോതിലുള്ള വളർച്ചയ്ക്ക് ഒരുങ്ങുകയാണ് എന്ന് പുതിയ റിപ്പോർട്ട്.
അടുത്ത 16 വർഷത്തിനുള്ളിൽ (2040 വരെ) മൂന്ന് ഗൾഫ് നഗരങ്ങളിൽ 100 മില്യൺ ഡോളറോ അതിൽ കൂടുതലോ ലിക്വിഡ് ഇൻവെസ്റ്റ്മെൻ്റ് ആസ്തിയുള്ള താമസക്കാരുടെ എണ്ണം ഇരട്ടിയിലേറെയോ 150 ശതമാനത്തിലേറെയോ വളരുമെന്ന് പ്രവചിച്ചതായി മൈഗ്രേഷൻ ഉപദേഷ്ടാക്കളായ ഹെൻലി ആൻഡ് പാർട്ണേഴ്സ് സെൻ്റി-മില്യണയർ റിപ്പോർട്ട് 2024 പറയുന്നു.
212 ശതകോടീശ്വരൻമാരുള്ള ദുബായ്, നിലവിൽ ഹെൻലിയുടെ ശതകോടീശ്വരന്മാരുടെ ഏറ്റവും മികച്ച 50 നഗരങ്ങളുടെ പട്ടികയിൽ 15-ാം സ്ഥാനത്താണ്. അബുദാബി 50-ാം സ്ഥാനത്താണ് അവിടെ അതിസമ്പന്നരായ ആളുകൾ 68 ആണ്. റിയാദ് 51-ാം സ്ഥാനത്താണ്. യു.എ.ഇ ആണ് തൊട്ടു പിന്നിൽ, അവിടെ 67 വ്യക്തികളുടെ മില്യണയർ കമ്മ്യൂണിറ്റി ആണുള്ളത്.
ഏഷ്യയിലെ ഹാങ്ഷൗ, ഷെൻഷെൻ, തായ്പേയ്, ബെംഗളൂരു എന്നിവയ്ക്കൊപ്പം മൂന്ന് ജിസിസി നഗരങ്ങളും “സെൻ്റി സിറ്റി ഹോട്ട്സ്പോട്ടുകളായി” കണക്കാക്കപ്പെടുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്.
ഈ നഗരങ്ങൾ അടുത്ത 16 വർഷത്തിനുള്ളിൽ അവരുടെ ജനസംഖ്യയിൽ 150 ശതമാനത്തിലധികം വളർച്ച കൈവരിക്കും എന്നും പ്രവചിക്കപ്പെടുന്നു. നിലവിൽ ലോകമെമ്പാടും 29,350 സെൻ്റി കോടീശ്വരന്മാരുണ്ട്. ഈ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ആഗോളതലത്തിൽ 54% വർധന ആണ് ഉണ്ടായത്.
ആഗോള തലത്തിൽ തന്നെ നോക്കിയാൽ ന്യൂയോർക്ക് ആണ് ഏറ്റവും കൂടുതൽ അതിസമ്പന്നരായ നിവാസികളുള്ള സ്ഥലം എന്ന കിരീടം നേടുന്നത്. ആകെ 744 സെൻ്റി കോടീശ്വരന്മാർ ആണ് ഇവിടെയുള്ളത്. തൊട്ടുപിന്നാലെ 675 പേർ ഉള്ള ബേ ഏരിയയും 498 അതിസമ്പന്നരായ താമസക്കാരുള്ള ലോസ് ഏഞ്ചൽസും ഉണ്ട്.
ഒരുകാലത്ത് ലോകത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായി കണക്കാക്കപ്പെട്ടിരുന്ന ലണ്ടൻ, ഇപ്പോൾ 370 അതിസമ്പന്നരായ താമസക്കാരുമായി വെറും 4-ാം സ്ഥാനത്താണ്. അടുത്ത 16 വർഷത്തെ സെൻ്റി മില്യണയർമാരുടെ വളർച്ചയുടെ കാര്യം വരുമ്പോൾ, ലണ്ടനിലും 50% ൽ താഴെയുള്ള വളർച്ച ഉണ്ടാവും എന്ന് തന്നെയാണ് പ്രവചനം. സിഡ്നി, സൂറിച്ച്, മൊണാക്കോ, മിലാൻ, ലാസ് വെഗാസ്, മിയാമി, മ്യൂണിക്ക് എന്നിവയുൾപ്പെടെ ലോകത്തിലെ ജനപ്രിയ സമ്പത്ത് ലക്ഷ്യസ്ഥാനങ്ങളിൽ 15-ാം സ്ഥാനത്താണ് ദുബായ് മുന്നേറുന്നത്.
Discover the explosive growth of centi-millionaires in Dubai, Abu Dhabi, and Riyadh as revealed in Henley & Partners’ Centi-Millionaire Report 2024. These Gulf cities are set to double their wealthy populations by 2040.