മാസ്റ്റർ-ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ പിതാവിനെപ്പോലെ ക്രിക്കറ്റ് ലോകത്ത് ഇതിനോടകം അറിയപ്പെട്ടു തുടങ്ങിയ ഒരു ഇടങ്കയ്യൻ ഫാസ്റ്റ് ബൗളറാണ്. 1999 സെപ്തംബർ 24ന് ജനിച്ച അർജുൻ തൻ്റെ പിതാവിനെപ്പോലെ ചെറുപ്പം മുതലേ ക്രിക്കറ്റ് പാഷനായി കൊണ്ട് നടക്കുന്ന ആളാണ്. ആഭ്യന്തര തലത്തിൽ അർജുൻ ഗോവയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇതിനുമുൻപ് മുംബൈയുടെ ആഭ്യന്തര ടീമിനായി കളിക്കുമ്പോഴും അദ്ദേഹം മികച്ച കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. 2021 ലെ ഐപിഎൽ ലേലത്തിൽ മുംബൈ ഇന്ത്യൻസ് അർജുനെ ടീമിൽ തിരഞ്ഞെടുത്തു. 2023 ഏപ്രിലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ചു.
2024-ലെ കണക്കനുസരിച്ച്, അർജുൻ ടെണ്ടുൽക്കറുടെ ആസ്തി ഏകദേശം 21 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. അതായത് ഏകദേശം 3 ദശലക്ഷം യുഎസ് ഡോളർ. ഐപിഎൽ, ആഭ്യന്തര മത്സരങ്ങളിൽ നിന്നാണ് അർജുൻ അതിൽ ഭൂരിഭാഗവും നേടിയത്. 2024 വരെ ടീം ഇന്ത്യക്ക് വേണ്ടി കളിക്കാൻ അർജുന് അവസരം ലഭിച്ചിട്ടില്ല. ഐപിഎൽ കരാറുകളിലൂടെയാണ് അദ്ദേഹം പ്രധാനമായും സമ്പാദിക്കുന്നത്.
ഇന്ത്യയുടെ അണ്ടർ 19 ടീമിൽ
അച്ഛനെപ്പോലെ ഇന്ത്യയ്ക്കായി തൻ്റെ അരങ്ങേറ്റം കുറിക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഒരു യുവ ക്രിക്കറ്റ് താരമാണ് അർജുൻ ടെണ്ടുൽക്കർ. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇതുവരെ കളിച്ചിട്ടില്ല. അതുകൊണ്ടാണ് നിലവിൽ ബിസിസിഐയുടെ ഒരു കരാറിലും അർജുനെ ഉൾപ്പെടുത്താത്തത്. അർജുന്റെ പ്രതിഫലം എത്രയാണ് എന്ന് ഇതുവരെയും പൊതു രേഖകളിൽ ലഭ്യമല്ല.
ഇന്ത്യൻ പ്രീമിയർ ലീഗ്
2021 ലെ ഐപിഎൽ ലേലത്തിൽ മാസ്റ്റർ ബ്ലാസ്റ്ററുടെ മകനെ മുംബൈ ഇന്ത്യൻസ് 20 ലക്ഷം രൂപയ്ക്ക് ആണ് ലേലം ഉറപ്പിച്ചത്. 2022 ലെ മെഗാ ലേലത്തിൽ ഇത് 30 ലക്ഷം രൂപ ആയി. 2023ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് അർജുൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2024 ലെ ഐപിഎൽ ലേലം അനുസരിച്ച്, 2022 ലെ ഐപിഎല്ലിൻ്റെ അതേ തുകയ്ക്ക് അദ്ദേഹത്തെ മുംബൈ ഇന്ത്യൻസ് നിലനിർത്തി. മൊത്തത്തിൽ, അർജുൻ ടെണ്ടുൽക്കർ തൻ്റെ 4 വർഷത്തെ ഐപിഎൽ കരിയറിൽ നിന്നുമാത്രം ഇതുവരെ ഒരു കോടി രൂപ നേടിയിട്ടുണ്ട്.
ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ച പ്രകടനം നടത്താൻ അർജുൻ ടെണ്ടുൽക്കറിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാരണത്താൽ, ബ്രാൻഡ് അംഗീകാരം, പ്രൊമോഷൻ, പരസ്യ ചിത്രീകരണം എന്നിവയ്ക്കായി അദ്ദേഹത്തിന് കോളുകളൊന്നും ലഭിച്ചിട്ടില്ല. അടുത്തിടെയാണ് അർജുൻ ടെണ്ടുൽക്കർ തൻ്റെ കരിയർ ആരംഭിച്ചത്. അതിനാൽ, അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യം എന്ന് പറയാൻ ഒരു വീട് അർജുന്റെ പേരിൽ ഇല്ല. മുംബൈയിലെ ബാന്ദ്രയിലെ പെറി ക്രോസ് റോഡിലെ 19-എയിലാണ് സച്ചിൻ ടെണ്ടുൽക്കറുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
മുംബൈയിലെ ഒരു പോഷ് ഏരിയയിലാണ് സച്ചിന്റെ വീട്. 6000 ചതുരശ്ര അഅടിയുള്ള ഈ വീടിന് നിരവധി നിലകളും രണ്ട് ബേസ്മെൻ്റുകളും ഒരു ടെറസും ഉണ്ട്. സമൃദ്ധമായ പൂന്തോട്ടവും ആധുനിക സ്വീകരണമുറിയും ആഡംബരപൂർണ്ണമായ ഡൈനിംഗ് ഏരിയയും സച്ചിൻ്റെ വീട്ടിൽ ഉണ്ട്. 2007ൽ 39 കോടി രൂപയ്ക്കാണ് സച്ചിൻ ഈ ബംഗ്ലാവ് വാങ്ങിയതെന്നും എന്നാൽ പൂർണമായും നവീകരിച്ച വീടിന് ഇപ്പോൾ 85 കോടിയോളം വിലയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അർജുൻ ടെണ്ടുൽക്കറുടെ കാർ ശേഖരം
അർജുൻ്റെയും സച്ചിൻ ടെണ്ടുൽക്കറിൻ്റെയും കയ്യിൽ കാറുകളുടെ വലിയ ശേഖരമുണ്ട്. തൻ്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് സച്ചിൻ കാറുകളോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. Kia Carens, Porsche Cayenne, BMW i8, Nissan GTR, Ferrari 360 Modena, Mercedes-AMG C 36 എന്നിവ അദ്ദേഹത്തിൻ്റെ ശേഖരത്തിലുള്ള ചില കാറുകളാണ്.
Take a glimpse inside Sachin Tendulkar’s stunning ₹85 crore Mumbai home. Explore the luxury, elegance, and serene ambiance of his beautifully renovated bungalow, Dorab Villa.