ഇന്ത്യയിലെ 40,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 13,000 കിലോമീറ്റർ പൂർത്തിയാക്കിയതായി നിർമ്മാണവുമായി ബന്ധപ്പെട്ട  ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ചമാധ്യമങ്ങളോട് പറഞ്ഞു.

5 ലക്ഷം മാലിന്യ ശേഖരണ വാഹനങ്ങൾ ആണ് ഇതിനായി പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ 55 ശതമാനത്തിലധികം വില്ലേജുകളും ഗ്രേ വാട്ടർ, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം എന്നിവയിൽ ‘ഒഡിഎഫ് പ്ലസ് മോഡൽ’ ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാര്യമായ പുരോഗതിയുണ്ടെന്നും കുടിവെള്ള-ശുചിത്വ വകുപ്പ് (ഡിഡിഡബ്ല്യുഎസ്) സെക്രട്ടറി വിനി മഹാജൻ മാധ്യമങ്ങളോട് പറഞ്ഞു. 

പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ, സുസ്ഥിര സാങ്കേതികത ഉപയോഗിച്ചാണ് ഏകദേശം 40,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ചത്. 

‘സ്വച്ഛത ഹി സേവ-2024’ എന്ന കാമ്പയിന് എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നുള്ള വിലമതിക്കാനാകാത്ത കൂട്ടായ പിന്തുണയെ കുറിച്ചും വിനി മഹാജൻ പറഞ്ഞു.

സമൂഹത്തിലെ ഉയർന്ന തലം മുതൽ പ്രാദേശിക സമൂഹങ്ങൾ വരെയുള്ള നമ്മെ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു സാമൂഹിക പ്രശ്നമാണ് ശുചിത്വമെന്ന് വിനി എടുത്തുപറഞ്ഞു.

ശുചിത്വം വെറുമൊരു നാഴികക്കല്ല് മാത്രമല്ല, എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു യാത്രയാണ്, സ്വഭാവമാറ്റം അതിൻ്റെ കാതലായതാണെന്ന് അവർ അഭിപ്രായപ്പെട്ടു.

India constructs 40,000 km of rural roads using plastic waste under the Pradhan Mantri Gram Sadak Yojana, marking significant progress in sustainable infrastructure and sanitation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version