ടാറ്റ സൺസിൻ്റെ മുൻ ചെയർമാനായിരുന്ന രത്തൻ ടാറ്റ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ മുൻനിരയിൽ ഉള്ള വ്യക്തി എന്നതിനേക്കാൾ ജീവകാരുണ്യ സംഭാവനകൾക്ക് പേരുകെട്ട ആളാണ്. അദ്ദേഹത്തിൻ്റെ ആശയങ്ങളും തത്ത്വചിന്തകളും ജനങ്ങൾക്കിടയിൽ എന്നും വലിയ മതിപ്പ് ഉളവാകുന്നവയാണ്.
രത്തൻ ടാറ്റ തൻ്റെ വരുമാനത്തിൻ്റെ പകുതിയിലധികം ആണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ അളവറ്റ സംഭാവനകൾ പത്മവിഭൂഷൺ, പത്മഭൂഷൺ എന്നിവ അദ്ദേഹത്തിന് ലഭിക്കാൻ കാരണമായിട്ടും ഉണ്ട്. അദ്ദേഹത്തിൻ്റെ ഫാമിലി ട്രീ ഒന്ന് നോക്കാം.
ജംഷഡ്ജി ടാറ്റയാണ് ടാറ്റ ഗ്രൂപ്പിൻ്റെ തറക്കല്ലിട്ടത്. അദ്ദേഹം ഹീരാഭായ് ദാബൂവിനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് രത്തൻജി ടാറ്റ, ദോറാബ്ജി ടാറ്റ എന്നീ രണ്ട് മക്കളും ജനിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ഇന്ത്യൻ ഫിനാൻസറും മനുഷ്യസ്നേഹിയുമാണ് രത്തൻജി ടാറ്റ. നവാജ്ബായ് സേട്ടിനെ വിവാഹം കഴിച്ച അദ്ദേഹം അവരുടെ മകനായ നേവൽ ടാറ്റയെ ദത്തെടുക്കുക ആയിരുന്നു.
രത്തൻജി ടാറ്റയുടെ സഹോദരൻ ദൊറാബ്ജി ടാറ്റയും ഒരു വ്യവസായിയും ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്ത് ടാറ്റ ഗ്രൂപ്പ് സ്ഥാപിക്കുന്നതിലെ പ്രധാന വ്യക്തിയുമായിരുന്നു. മെഹർബാനിയെ ആണ് അദ്ദേഹം വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു.
രത്തൻജി ടാറ്റ ദത്തെടുക്കുമ്പോൾ നേവൽ ഹോർമുസ്ജി ടാറ്റയ്ക്ക് 13 വയസ്സായിരുന്നു പ്രായം. സൂനി ടാറ്റ ആണ് നേവലിൻ്റെ ആദ്യ ഭാര്യ. ദമ്പതികൾക്ക് രത്തൻ, ജിമ്മി എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ടായിരുന്നു.
1940-കളുടെ മധ്യത്തിൽ അവർ വേർപിരിഞ്ഞു, നേവൽ ടാറ്റ സ്വിറ്റ്സർലൻഡിൽ നിന്നുള്ള ഒരു ബിസിനസുകാരിയായ സിമോൺ ഡുനോയറിനെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ദമ്പതികൾക്ക് നോയൽ ടാറ്റ എന്ന മകൻ ജനിച്ചു.
നമുക്കെല്ലാവർക്കും അറിയാവുന്ന ഇന്നത്തെ വ്യവസായ പ്രമുഖൻ ആയ രത്തൻ ടാറ്റ ഒരു ബാച്ചിലർ ജീവിതം നയിക്കുന്ന ആളാണ്, വിവാഹം കഴിച്ചിട്ടില്ല. ജിമ്മി ടാറ്റയെക്കുറിച്ച് കൂടുതൽ അറിവില്ല, എന്നാൽ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ജിമ്മി ടാറ്റയും ലളിതമായ ജീവിതം നയിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ്. ഐറിഷ് പൗരത്വമുള്ള ഒരു ഇന്ത്യൻ വ്യവസായിയാണ് നോയൽ ടാറ്റ, ആലു മിസ്ത്രിയെ വിവാഹം കഴിച്ച ദമ്പതികൾക്ക് നെവിൽ ടാറ്റ, ലിയ ടാറ്റ, മായ ടാറ്റ എന്നീ മൂന്ന് മക്കളുണ്ട്. ഇവരാണ് റ്റാറ്റ ഗ്രൂപ്പിന്റെ പുതിയ തലമുറ.
Discover the rich legacy of the Tata family, from Jamsetji Tata’s vision to Ratan Tata’s transformative leadership. Explore their contributions to industry, philanthropy, and societal progress.